വിരമിച്ചതിന് ശേഷമുള്ള ജീവിതം നിശ്ചയിക്കുന്നത് ജോലി സമയത്തെ സാമ്പത്തിക അച്ചടക്കമാണ്. മാസ വരുമാനമായ ശമ്പളം നിലയ്ക്കുമ്പോൾ ചെലവുകളെ നേരിടാൻ കയ്യിലേക്ക് പണമെത്തേണ്ടത് ആവശ്യമാണ്. ഇതിന് ഭാവി മുന്നില്‍ കണ്ടുള്ള നിക്ഷേപങ്ങള്‍ ഇതില്‍ പ്രധാനമാണ്. കരിയറിന്റെ തുടക്കത്തിലോ 30-ാം വയസിലോ വിരമിക്കല്‍ കാലത്തേക്കുള്ള നീക്കിയിരിപ്പുകള്‍ തുടങ്ങണമെന്നാണ് നിക്ഷേപ വിദഗ്ധര്‍ പറയുന്നത്.
ആവശ്യത്തിനുള്ള സമ്പാദ്യത്തിലേക്ക് എത്താന്‍ 30 വര്‍ഷമെന്ന ദീര്‍ഘകാലയളവ് ലഭിക്കും. ഇതിനാല്‍ തന്നെ ചെറിയ തുക വെച്ചുള്ള നിക്ഷേപം നടത്തിയാൽ മതിയാകും. 60 വയസിൽ വിരമിക്കാൻ ഉദ്യേശിക്കുന്നൊരാൾ 30-ാം വയസിൽ നടത്തേണ്ട നിക്ഷേപ രീതി എങ്ങനെയാണെന്ന് പരിചയപ്പെടാം.
ചെലവ് എത്രയാകും
ഭാവിയിലെ ചെലവുകൾക്കായാണ് നിക്ഷേപിക്കുന്നത്. 30 വര്‍ഷത്തിന് ശേഷം വരുന്ന ആവശ്യങ്ങൾക്ക് വില കൂടുമെന്ന ബോധ്യമുണ്ടാകണം. ഇതിനാൽ ഈ ചെലവുകള്‍ കണക്കാക്കിയാണ് നിക്ഷേപിക്കേണ്ടത്. 30 വര്‍ഷത്തിന് ശേഷം എത്ര രൂപ ചെലവ് വരുമെന്ന് ആദ്യം അറിഞ്ഞിരിക്കണം.
സെബി രജിസ്ട്രേഡ് നിക്ഷേപ വിദഗ്ധനായ ജിതേന്ദ്ര സോളങ്കിയുടെ അഭിപ്രായത്തില്‍ ''ഇന്ന് ഇടത്തരം കുടുംബത്തിലുള്ള വിശ്രമ ജീവിതം നയിക്കുന്നൊരാള്‍ക്ക് മാസത്തില്‍ 50,000 രൂപയാണ് ചെലവ് വരുന്നത്. 6 ശതമാനം പണപ്പെരുപ്പം കണക്കാക്കിയാല്‍ 30 വര്‍ഷത്തിന് ശേഷം വിരമിക്കിക്കുന്നൊരാള്ക്ക് 2.90 ലക്ഷം രൂപയാണ് മാസ ചെലവ് വരുന്നത്''. അതായത് 30 വര്‍ഷത്തിനപ്പുറം 2.90 ലക്ഷം കയ്യിലെത്തുന്ന തരത്തിലുള്ള നിക്ഷേപം ഇന്ന് തുടങ്ങണം.
വിശ്രമ കാലത്ത് സുഖകരമായി ജീവിക്കാന്‍ മാസത്തിൽ വേണ്ടത് 2.90 ലക്ഷം രൂപയാണെന്ന് മനസിലായി. ഇതിന് ആകെ എത്ര രൂപയുടെ നിക്ഷേപം ആവശ്യമായി വരുമെന്ന് നോക്കാം. ഒപ്ടിമാ മണി മാനേജര്‍സ് സിഇഒ പങ്കജ് മത്പാല്‍ പറയുന്നത് നോക്കാം, '' വിരമിക്കൽ കാലത്തെ ചെലുകൾക്ക് 4% വിത്ത്ഡ്രോവല്‍ പ്ലാന്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. മാസത്തില്‍ 2.90 ലക്ഷത്തിന്റെ ചെലവുകള്‍ക്ക് 6.75 കോടി രൂപയാണ് ആവശ്യമായി വരിക.
60-ാം വയസിൽ ഈ തുക 7-8 ശതമാനം ആദായം തരുന്ന ബാലന്‍സ്ഡ് ഹൈബ്രിഡ് ഫണ്ടില്‍ നിക്ഷേപിച്ച് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ (എസ്ഡബ്ലുപി) വഴി പിൻവലിച്ചാൽ മാസ വരുമാനം നേടാം. എസ്ഡബ്ലുപി ചെയ്യാൻ തിരഞ്ഞെടുക്കാവുന്ന ചില മ്യൂച്വൽ ഫണ്ടുകളാണ് എസ്ബിഐ കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ട്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇക്വിറ്റി ആന്‍ഡ് ഡെറ്റ് ഫണ്ട്, കൊട്ടക് ഡെബ്റ്റ് ഹൈബ്രിഡ് ഫണ്ട് എന്നിവ.
കാല്‍ക്കുലേറ്റര്‍
30 വർഷം കൊണ്ട് സമ്പാദിക്കേണ്ട തുക 6.75 കോടിയാണെന്ന് മനസിലായി. പണപ്പെരുപ്പം കണക്കിലെടുത്ത് രൂപയുടെ മൂല്യം കുറയുന്നതിനാൽ 30 വർഷത്തിന് ശേഷം ഇത് വലിയ തുകയാകില്ല. 30 വര്‍ഷം കൊണ്ട് 6.75 കോടി രൂപ എങ്ങനെ സമ്പാദിക്കാമെന്ന് നോക്കാം. ഇക്വിറ്റി ഫണ്ടുകളില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് 15 ശതമാനം ആദായം പ്രതീക്ഷിക്കാം.
ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കുന്നതിനൊപ്പം എസ്ഐപി തുകയിൽ വർഷത്തിൽ 15 ശതമാനം സെറ്റ്അപ്പും നടത്തണം. 30,000 രൂപ മാസ എസ്ഐപി ഈ രീതിയിൽ നടത്തിയാൽ 30 വര്‍ഷത്തിന് ശേഷം 6.75 കോടിയായി വളരും. 1.56 കോടി രൂപയുടെ നിക്ഷേപത്തിൽ നിന്ന് 5.18 കോടി രൂപയുടെ ലാഭം പ്രതീക്ഷിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്ചല്‍ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications