നിക്ഷേപങ്ങൾ എന്നാൽ വെറുമൊരു സേവിംഗ്സ് അല്ല, അത് നിങ്ങളുടെ സാമ്പത്തിക വളർച്ചക്ക് പ്രധാന വഴികാട്ടിയാവുന്നു. എന്നാൽ ശരിയായ രീതിയിലുള്ള നിക്ഷേപങ്ങൾ നടത്തിയില്ലെങ്കിൽ പ്രതീക്ഷക്കൊത്ത വരുമാനം സൃഷ്ടിക്കാനും സാധിക്കില്ല. വെറും പലിശ നിരക്കുണ്ടെങ്കിൽ സമ്പാദ്യം ഇരട്ടിയാവില്ല. അതിനാണ് കൂട്ടുപലിശയുടെ നേട്ടം പ്രയോഗിക്കുന്നത്. കൂട്ടുപലിശയുണ്ടെങ്കിൽ നിക്ഷേപം കാലക്രമേണ ക്രമാതീതമായി വളരും.
ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ നിക്ഷേപം മൂന്നിരട്ടിയായി വളരാനും സാധ്യതയുണ്ട്. എന്നാൽ എത്ര വർഷം വരെ നിക്ഷേപിക്കേണ്ടി വരും? ഇവിടെയാണ് റൂൾ ഓഫ് 114 സാമ്പത്തിക ആസൂത്രണത്തിൻ്റെ പ്രസക്തി. അതായത് ഒരു നിശ്ചിത വാർഷിക വരുമാന നിരക്കിൽ ഒരു നിക്ഷേപം മൂന്നിരട്ടിയാകാൻ ആവശ്യമായ വർഷങ്ങളുടെ എണ്ണം കണക്കാക്കുന്ന ഒരു ലളിതമായ ഫോർമുലയാണ് റൂൾ ഓഫ് 114. സങ്കീർണ്ണമല്ലാത്ത രീതിയിൽ സാമ്പത്തിക വളർച്ചയുടെ കണക്കാക്കുകൾ മനസിലാക്കാൻ ഇതിലൂടെ സാധിക്കുന്നു.
റൂൾ ഓഫ് 144ൻ്റെ ഫോർമുല ഇതാണ്...
മൂന്നിരട്ടി വളർച്ച = 114 ÷ പ്രതീക്ഷിക്കുന്ന വാർഷിക വരുമാന നിരക്ക്.
ഈ ഫോർമുല പരിശോധിച്ചാൽ നിക്ഷേപകർക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ സാധിക്കും. എത്ര വർഷം കൊണ്ട് നേട്ടം കൈവരിക്കാം എന്നും നേരത്തെ കണക്കാക്കാൻ ഇതിലൂടെ സാധിക്കുന്നു.

റൂൾ ഓഫ് 114 ഉപയോഗിക്കുന്നത് എങ്ങനെ? വിശദമായി നോക്കാം...
പ്രതീക്ഷിക്കുന്ന വരുമാന നിരക്ക് തിരിച്ചറിയുക: നിങ്ങളുടെ നിക്ഷേപത്തിന്റെ വാർഷിക വരുമാനം എത്രയെന്ന് ഉറപ്പാക്കണം.
ഫോർമുല പ്രയോഗിക്കുക: പ്രതീക്ഷിക്കുന്ന റിട്ടേൺ നിരക്ക് കൊണ്ട് 114 ഹരിക്കുക.
റിസൾട്ട് പരിശോധിച്ച് തീരുമാനിക്കാം: നിങ്ങളുടെ നിക്ഷേപം മൂന്നിരട്ടിയാകാൻ എത്ര വർഷമെടുക്കുമെന്ന് കണ്ടെത്തി അതിന് അനുസരിച്ച് നിക്ഷേപം പ്ലാൻ ചെയ്യുക.
സത്യത്തിൽ 10 ലക്ഷം ഒറ്റത്തവണയായി നിക്ഷേപിച്ചാൽ എത്ര വർഷം കൊണ്ടാണ് അത് 30 ലക്ഷമായി വളരുന്നത്? ഓരോ വാർഷിക പലിശ നിരക്കിനും അനുസരിച്ച് ഇതിൽ വ്യത്യാസം വന്നേക്കാം. അതിനാൽ വ്യത്യസ്ത പലിശ നിരക്കുകളിലൂടെ 10 ലക്ഷം എത്ര വർഷം കൊണ്ട് മൂന്നിരട്ടിയായി വളരുമെന്ന് നോക്കാം;
- 10% റിട്ടേൺ റേറ്റിൽ : 114 ÷ 10 = 11.4 വർഷം (10,00,000 രൂപ നിക്ഷേപിച്ചാൽ 11.4 വർഷത്തിനുള്ളിൽ അത് 30,00,000 രൂപയായി മാറുന്നു).
- 12% റിട്ടേൺ റേറ്റിൽ : 114 ÷ 12 = 9.5 വർഷം (9.5 വർഷത്തിനുള്ളിൽ മൂന്നിരട്ടിയാകും).
- 15% റിട്ടേൺ റേറ്റിൽ : 114 ÷ 15 = 7.6 വർഷം (7.6 വർഷത്തിനുള്ളിൽ മൂന്നിരട്ടിയാകും).
ഇന്ത്യയിലെ ഇൻഷുറൻസ് എടുത്താൻ എൻ.ആർ.ഐകൾക്ക് ജിഎസ്ടി കിഴിവ് ഉറപ്പാക്കാം: യോഗ്യത എന്തെല്ലാം...
റൂൾ ഓഫ് 144 ഉപയോഗിച്ച് വരുമാനം പരമാവധിയാക്കുന്നതെങ്ങനെ?
നിക്ഷേപത്തിലൂടെ വരുമാനം വളർത്തുവാൻ ആഗ്രഹിക്കുമ്പോൾ കൂട്ടു പലിശയുടെ നേട്ടം ഉറപ്പാക്കണം. ഒരു നിക്ഷേപം എത്ര വർഷങ്ങളോളം നിലനിർത്തുന്നുവോ അത്രയും കാലം കൂടുതൽ സമ്പത്ത് സൃഷ്ടിക്കപ്പെടും. ഇതൊരു പൊതു തത്വമാണ്.
ഉയർന്ന വരുമാനമുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുക: ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് എന്നിവയിൽ നിക്ഷേപിക്കുന്നതാണ് ഉചിതം
വരുമാനം റീ- ഇൻവെസ്റ്റ് ചെയ്യുക: നിക്ഷേപിച്ച തുകയിൽ നിന്നും ഒരിക്കലും പിൻവലിക്കാതിരിക്കുക. നിങ്ങളുടെ നിക്ഷേപിച്ച പണം വളരാൻ അനുവദിക്കുക.
നേരത്തെ നിക്ഷേപം തുടങ്ങുക: ദീർഘകാലത്തെ നിക്ഷേപങ്ങളാണ് കൂടുതൽ കൂട്ടുപലിശയുടെ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നത്. അതിനാൽ നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കുക.
6 ലക്ഷം നിക്ഷേപിച്ചാൽ എത്ര രൂപ സമ്പാദിക്കാം...?
റൂൾ ഓഫ് 144 ഉപയോഗിച്ച് സമ്പത്ത് മൂന്നിരട്ടിയായി വളർത്താൻ ആഗ്രഹമുണ്ടോ? എങ്കിൽ നിങ്ങൾ 6 ലക്ഷം 12% റിട്ടേൺ നിരക്കിൽ നിക്ഷേപിച്ചാൽ, ഏകദേശം 9.5 വർഷത്തിനുള്ളിൽ അത് 18 ലക്ഷം രൂപയായി വളരും. ഇത്തരത്തിൽ വിവേകത്തോടെ നിക്ഷേപിച്ചാൽ നേട്ടം ഉറപ്പാക്കാം.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications