ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളാണോ? എങ്കിൽ ഇത്തവണ ന്യൂ ഇയറിന് ഉഗ്രൻ ഓഫർ ഇറക്കിയിരിക്കുകയാണ് റൂപേ. 2023 ഡിസംബർ 30 മുതൽ 2024 ജനുവരി 1 വരെ റൂപേ ക്രെഡിറ്റ് കാർഡ് വഴിയുള്ള യുപിഐ ഇടപാടുകളിൽ 3,000 രൂപ വരെയുള്ള ക്യാഷ്ബാക്കാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യുപിഐ വഴി നടത്തുന്ന ചെലവാക്കലുകള്‍ക്ക് 10 ശതമാനം ഫ്‌ലാറ്റ് ക്യാഷ്ബാക്കാണ് റൂപേ നൽകുന്നത്. വിശദമായി നോക്കാം.
യോഗ്യത എന്തെല്ലാം
ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി 1 വരെ മൂന്ന് ദിവസങ്ങളിലെ ചെലവാക്കലുകൾക്കാണ് ഓഫര്‍ ലഭിക്കുക. യുപിഐയില്‍ ലിങ്ക് ചെയ്ത റൂപേ ക്രെഡിറ്റ് കാര്‍ഡ് ഓഫര്‍ ലഭിക്കാന്‍ ആവശ്യമാണ്. യുപിഐ ആപ്പുകളിലെ പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ലഭ്യമാണ്. അപ്പാരല്‍, ഇലക്ട്‌കോണിക്‌സ്, ട്രാവല്‍, ജുവലറി, എയര്‍ലൈന്‍, ഹോട്ടല്‍സ്, ഡൈനിംഗ് തുടങ്ങിയ വിഭാഗങ്ങളില്‍ ചെലവാക്കുമ്പോഴാണ് ക്യാഷ്ബാക്ക് ലഭിക്കുക.
റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യുപിഐ വഴി നടത്തുന്ന 7500 രൂപയുടെയോ അതിന് മുകളിലോ ഉള്ള ചെലവാക്കലുകള്‍ക്ക് ഒരു കാര്‍ഡിന് 10 ശതമാനം പരമാവധി 3,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

ശ്രദ്ധിക്കേണ്ട കാര്യം
ഓരോ റൂപേ ക്രെഡിറ്റ് കാർഡിനും പരമാവധി ക്യാഷ്ബാക്ക് തുകയായ 3,000 രൂപ പരിധി കഴിഞ്ഞാൽ ഉപഭോക്താവിന് കൂടുതൽ ക്യാഷ്ബാക്കുകൾക്ക് അർഹതയുണ്ടായിരിക്കില്ല. ഇടപാട് നടന്ന് 30 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ബാങ്ക് അർഹരായ ഉപഭോക്താവിന് ക്യാഷ്ബാക്ക് ക്രെഡിറ്റ് ചെയ്യും.
എങ്ങനെ റൂപേ കാർഡ് യുപിഐയിൽ ലിങ്ക് ചെയ്യാം
യുപിഐ സേവനം ലഭിക്കുന്ന ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള തേഡ് പാർട്ടി ആപ്പ് ഡൗൺലോഡ് ചെയ്ത് ക്രെഡിറ്റ് കാർഡ് യുപിഐയിൽ ലിങ്ക് ചെയ്യാം. യപിഐ ആപ്പിൽ മൊബൈൽ നമ്പർ വെരിഫൈ ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യുവാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കണം.
ക്രെഡിറ്റ് കാർഡുകളുടെ പട്ടികയിൽനിന്ന് സ്വന്തം ക്രെഡിറ്റ് കാർഡിന്റെ ബാങ്ക് തിരഞ്ഞെടുക്കുക. ക്രെഡിറ്റ് കാർഡിൻറെ അവസാന 6 അക്കവും എക്സ്പയറി തീയതിയും നൽകിയ ശേഷം യുപിഐ പിൻ കൂടി നൽകിയാൽ നടപടികൾ പൂർത്തിയാക്കാം.
നേട്ടം നിരവധി
ഒരു ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യുന്നതിലൂടെ ചെറിയ ഇടപാടുകൾക്കും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാനുള്ള സൗകര്യം ലഭിക്കും. ക്രെഡിറ്റ് കാർഡ് സ്വീകരിക്കുന്ന സ്ഥാപനങ്ങളിലെ ഇടപാടുകൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നവ ചെറിയ ഇടപാടുകൾക്കും ഉപയോഗപ്പെടുത്താം. യുപിഐയുമായി ബന്ധിപ്പിക്കുന്നതിലൂടെ എല്ലാ ഓൺലൈൻ ഇടപാടുകളിലും ക്രെഡിറ്റ് കാർഡിന്റെ സേവനം ഉപയോഗപ്പെടുത്താം. റിവാർഡ് പ്രോഗ്രാമുകൾ ഇല്ലാത്ത ഡെബിറ്റ് കാർഡുകളെ അപേക്ഷിച്ച് ക്രെഡിറ്റ് കാർഡ് ഒരു പ്രധാന നേട്ടം തന്നെയാണ്.
ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് എല്ലാ ഇടപാടുകൾക്കും റിവാർഡുകൾ നേടുന്നതിന് സഹായിക്കും. ചില ക്രെഡിറ്റ് കാർഡുകൾ ഇന്ധന പോയിന്റുകൾ, ഡൈനിംഗ് ആനുകൂല്യങ്ങൾ, ഷോപ്പിംഗ് ആനുകൂല്യങ്ങൾ എന്നിങ്ങനെ വിവിധ റിവാർഡുകൾ നൽകുന്നു.
ഈ കാർഡുകൾ യുപിഐയിലേക്ക് ലിങ്ക് ചെയ്യുന്നത്, അതിന്റെ മൂല്യം പരിഗണിക്കാതെ തന്നെ ഓരോ ഇടപാടിനും അത്തരം റിവാർഡുകൾ നേടാൻ ഉപഭോക്താക്കൾക്ക് സാധിക്കും. ക്രെഡിറ്റ് പരിധി കൂടുതലാണെന്നതിനാൽ യുപിഐയുമായി ലിങ്ക് ചെയ്‌ത ക്രെഡിറ്റ് കാർഡ് ഉള്ള വ്യക്തികൾക്ക് കൂടുതൽ പണം ചെലവാക്കാൻ അവസരം ലഭിക്കും.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications