ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു എന്ന വാര്‍ത്ത നിരവധി തവണ കേട്ടിട്ടുണ്ടാകും. അല്ലെങ്കില്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നു എന്നാകും വാര്‍ത്ത. ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ലെന്ന് കരുതി വിട്ടുകളഞ്ഞെങ്കില്‍ തെറ്റി. നമ്മുടെ കീശയെയും ചെലവിനെയും ഇക്കാര്യങ്ങളൊക്കെ ബാധിക്കും. ഡോളറിനെതിരെ കഴിഞ്ഞ വര്‍ഷത്തെ മൂല്യം 73.21 രൂപയായിരുന്നത് 77.62 രൂപയിലേക്കാണ് താഴ്ന്നത്. ആറ് ശതമാനം ഇടിവാണ് രൂപയ്ക്കുണ്ടായത്.
ഡോളര്‍ രൂപയ്ക്കെതിരെ 6 ശതമാനം വളര്‍ച്ച നേടുമ്പോള്‍ ഒരു ഡോളര്‍ വാങ്ങാന്‍ 77.62 രൂപ ഇന്ത്യക്കാരന് നല്‍കണം. 2017 ല്‍ 64 രൂപ മൂല്യത്തില്‍ നിന്നാണ് അത്രയും വലിയ തകര്‍ച്ചയിലേക്ക് രൂപ ചെന്ന് വീണത്. ഇത് നേരിട്ടും അല്ലാതെയും വിപണിയെയും ജനജീവിതത്തെയും ബാധിക്കുന്നുണ്ട്. രൂപ തകരുമ്പോള്‍ തന്നെ ഗുണങ്ങളും വരുന്നുണ്ട്. കയറ്റുമതിക്ക് നല്ല വില ലഭിക്കുമെന്നതാണ് ഇതിന്റെ ഒരു ഗുണം. കൂടുതല്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്ത് ഇതിന് വലിയതോതില്‍ ഗുണം ലഭിക്കില്ല. ഇതോടൊപ്പം വിദേശത്ത നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിനും നേട്ടമുണ്ട്. എന്നാല്‍ അതിനെക്കാളാണ് ജീവിത ചെലവായി ഉയരുന്നത്.
വിലകയറ്റം
ഡോളര്‍ കരുത്ത് നേടുമ്പോള്‍ അത് നേരിട്ട് നമ്മുടെ അടുക്കളയെ ബാധിക്കില്ല. ഒരോ സാധനങ്ങള്‍ക്കായി വിലകയറ്റം വഴി ചെലവുകളെ താളംതെറ്റിക്കുന്നതിന് ഒരു കാരണമിതാണ്. രൂപയ്ക്ക വിലയിടിയുന്നത് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് വില ഉയരാന്‍ കാരണമാകും. ഉത്പന്നങ്ങള്‍ക്ക് വില ഉയരുന്നത് പണപ്പെരുപ്പത്തിലേക്ക് എത്തിക്കും. രാജ്യം എണ്ണ വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. എണ്ണ വില ഉയരുന്നത് ഗതാഗത നിരക്ക് ഉയരാനും മറ്റു സാധനങ്ങളുടെ വില ഉയരാനും കാരണമാകും. ഇറക്കുമതി ചെയ്യുന്ന ഉപഭോഗ വസ്തുക്കളുടെ വിലയും ഉയരും.
വായ്പയെ ബാധിക്കും
നേരിട്ടല്ലാതെയുള്ള മറ്റൊരു ബുദ്ധിമുട്ടാണ് വായ്പകള്‍ ചെലവേറുന്നത്. രൂപയുടെ മൂല്യം താഴുമ്പോള്‍ പണപ്പെരുപ്പം കൂടുകയും ഇതിനെ പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തുകയും ചെയ്യും. റിപ്പോ നിരക്ക് ഉയരുന്നത് വായ്പയ്ക്ക് വില ഉയരാന്‍ കാരണമാകുന്നു. മേയ് മാസത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ ബാങ്കുകള്‍ ഭവന വായ്പകള്‍ക്കുള്ള പലിശ ഉയര്‍ത്തുകയുണ്ടായി. ഇത്തരത്തില്‍ പലിശ നിരക്ക് ഉയരുന്നത് വഴി ഇഎംഐ തിരിച്ചടവ് വലിയതോതില്‍ ഉയരും.
വിദേശ പഠനം ചെലവേറും
ഇന്ന് രാജ്യത്തെ നിരവധി വിദ്യാര്‍ഥികളാണ് പഠനത്തിന് വിദേശ സര്‍വകലാശാലകളെ ആശ്രയിക്കുന്നത്. ഡോളര്‍ രൂപയെക്കാള്‍ മൂല്യം കൂടുമ്പോള്‍ ഡോളറില്‍ നടത്തുന്ന ഇടപാടിന് ഇന്ത്യക്കാരന് കൂടുതല്‍ തുക ചെലവാക്കേണ്ടി വരുന്നു. വിനിമയ നിരക്ക് ഉയരുന്നതോടെ കുറച്ച് ഡോളര്‍ വാങ്ങാന്‍ പോലും കൂടുതല്‍ രൂപ ചെലവാക്കേണ്ട അവസ്ഥ വരും. വിദേശത്ത് പഠിക്കുന്നവര്‍ ഫോറിന് ബാങ്ക് അക്കൗണ്ടില്‍ ഡോളര്‍ സൂക്ഷിക്കുന്നതാണ് പണപ്പെരുപ്പത്തെ നേരിടാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗം. അതേസമയം വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഇത് ശുഭകരമായ സമയമാണ്. വിദേശത്ത് നിന്ന് അയക്കുന്ന തുകയ്ക്ക് ഉയര്‍ന്ന വില ഇന്ത്യയില്‍ ലഭിക്കും.
വെക്കേഷന് ചെലവേറും
കുടുംബത്തോടൊപ്പം വിദേശ യാത്രയ്ക്ക ആഗ്രഹിക്കുന്നവരാണെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ ചെലവ് നന്നായി ഉയരും. കറന്‍സിയായോ കാര്‍ഡായോ രൂപ ഡോളറിലേക്ക് മാറ്റുമ്പോള്‍ വലിയ തുക നഷ്ടമാകും. ഡോളറിനെതിരെ രൂപയുടെ മൂല്യം 75 ആയ സമയത്ത് 10,000 ഡോളര്‍ ചെലവാക്കാന്‍ കരുതിയിരുന്നയാള്ക്ക് 7.5 ലക്ഷം രൂപയാണ് ചെലവ് വരിക. രൂപയുടെ മൂല്യം 78 ആകുമ്പോള്‍ ചെലാവാക്കുന്ന തുകയില്‍ 30,000 രൂപ അധികം കാണേണ്ടി വരും. ഇതിനാല്‍ ചെലവ് ചുരുക്കാന്‍ യാത്ര മറ്റൊരിക്കലേക്ക മാറ്റുന്നത് നന്നാകും..
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications