മാസത്തിൽ ചെറിയ നീക്കിയിരിപ്പിലൂടെ ജീവിതം സുരക്ഷിതമാക്കാൻ സാധിക്കുകയാണെങ്കിൽ സാധാരണക്കാരെ സംബന്ധിച്ച് ഏറ്റവും മികച്ച സാമ്പത്തിക ഉപകരമാണിത്. ജീവിതത്തിന് സുരക്ഷിതത്വവും ഒപ്പം സമ്പാദ്യം നേടാൻ സാധിക്കുന്ന പദ്ധതികൾ ഇൻഷൂറൻസ് കമ്പനികൾ നടത്തുന്നുണ്ട്. 25 വയസുകാരനായൊരു വ്യക്തിക്ക് തന്റെ കരിയറിലെ 25 വർഷം ജീവിതത്തിന് ഇൻഷൂറൻസ് ലഭിക്കുകയും ഇതോടൊപ്പം കാലാവധിയിൽ ലക്ഷങ്ങൾ സമ്പാദിക്കുകയും വേണമെങ്കിൽ തിരഞ്ഞെടുക്കാൻ സാധിക്കുന്നൊരു പോളിസിയാണ് എൽഐസി ജീവൻ ലാഭ്.
എല്‍ഐസി ജീവന് ലാഭ്
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ അവതരിപ്പിക്കുന്ന എൽഐസി ജീവൻ ലാഭ് പോളിസി പാര്‍ട്ടിസിപ്പേറ്റിംഗ്, നോണ്‍ ലിങ്ക്ഡ്, ലിമിറ്റഡ് പ്രീമിയം പേയിംഗ്, വ്യക്തിഗത സേവിംഗ് പ്ലാന്‍ വിഭാഗത്തിലാണ് വരുന്നത്. സമ്പാദ്യത്തിന്റെയും ലൈഫ് കവറേജിന്റെയും പ്രധാന്യം ജീവന് ലാഭ് പോളിസിയില്‍ നിന്ന് ലഭിക്കും. പാര്‍ട്ടിസിപ്പേറ്റിംഗ് വിഭാഗത്തിലുള്ള പോളിസി ആയതിനാല്‍ ഉപഭോക്താവിന് എല്‍ഐസിയുടെ ലാഭത്തില്‍ നിന്നൊരു ഭാഗം നേടാം.
കാലാവധി പൂര്‍ത്തിയാക്കുന്ന പോളിസി ഉടമയ്ക്ക് സമ്പാദ്യമായി നല്ലൊരു തുകയും ലഭിക്കും.പോളിസി കാലാവധിക്കുള്ളില്‍ ഉടമ മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് എല്‍ഐസി പരിരക്ഷ നല്‍കും. വാര്‍ഷിക പ്രീമിയത്തിന്റെ 7 മടങ്ങ് തുകയോ സം അഷ്വേഡ് തുകയോ കുടുംബത്തിന് നല്‍കുക.

നിക്ഷേപം
2 ലക്ഷം രൂപ മുതൽ എല്‍ഐസി ജീവന് ലാഭ് പോളിസി വാങ്ങാം. ചുരുങ്ങിയ അഷ്വേഡ് തുക 2 ലക്ഷം രൂപയാണ്. അഷ്വേഡ് തുകയ്ക്ക് ഉയര്‍ന്ന പരിധിയില്ല. തിരഞ്ഞെടുക്കുന്ന അഷ്വേഡ് തുകയും പോളിസി കാലാവധിയും നിക്ഷേപകന്റെ പ്രായവും അടിസ്ഥാനമാക്കിയാണ് പ്രീമിയം തീരുമാനിക്കുന്നത്.
പോളിസി കാലയളവ്, പ്രീമിയം അടവ്
15 ,21, 25 വർഷം എന്നിങ്ങനെ 3 വ്യത്യസ്ത കാലയളവുകളിൽ പോളിസി വാങ്ങാം. 10, 13, 16 എന്നിങ്ങനെ മൂന്ന് പ്രീമിയം അടവാണ് എല്‍ഐസി ജീവന് ലാഭ് പോളിസിയിലുള്ളത്. പോളിസി കാലാവധി അനുസരിച്ച് പ്രീമിയം അടവ് കാലയളവില്‍ വ്യത്യാസമുണ്ട്. 15 വര്‍ഷ പോളിസിയില്‍ ചേര്‍ന്നൊരാള്‍ 10 വര്‍ഷമാണ് പ്രീമിയം അടയ്ക്കേണ്ടത്. 21 വര്‍ഷ പോളിസിയില്‍ 15 വര്‍ഷവും 25 വര്‍ഷ പോളിസിയില്‍ 16 വര്‍ഷവുമാണ് പ്രീമിയം അടയ്ക്കേണ്ടത്.
പ്രീമിയം ഗ്രേസ് പിരിയഡ്
മാസത്തില്‍ പോളിസി പ്രീമിയം അടയ്ക്കുന്നവര്‍ക്ക് 15 ദിവസം ഗ്രേസ് പിരിയഡ് ലഭിക്കും. മറ്റു രീതിയില്‍ പ്രീമിയം അടച്ചാല്‍ 30 ദിവസത്തെ ഗ്രേസ് പിരിയഡും ലഭിക്കും. മൂന്ന് വര്‍ഷം മുടക്കമില്ലാതെ പ്രീമിയം അടച്ചവര്‍ക്ക് പോളിസിയില്‍ നിന്ന് വായ്പയെടുക്കാനും സാധിക്കും. പോളിസി പ്രീമിയത്തിന് നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപയാണ് നികുതിയിളവ് ലഭിക്കുക.
പ്രായ പരിധി
എല്‍ഐസി ജീവന് ലാഭ് പോളിസിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 8 വയസാണ്. പോളിസി കാലയളവ് അനുസരിച്ച് ഉയര്‍ന്ന പ്രായ പരിധിയും വ്യത്യാസപ്പെടും.
* 15 വര്‍ഷ പോളിസിയില്‍ ചേരുന്നൊരാള്‍ 59 വയസിനുള്ളില്‍ പദ്ധതിയില്‍ ചേരണം.
* 21 വര്‍ഷ പോളിസിയില്‍ 54 വയസിനുള്ളിൽ ചേരണം.
* 25 വര്‍ഷ പോളിസിയില്‍ 50 വയസിനുള്ളിൽ ചേരണം.
കാൽക്കുലേറ്റർ
പോളിസി വാങ്ങാനുള്ള പ്രായ പരിധി 8 വയസിനും 59 വയസുമിടയിലാണ്. 25 വയസുള്ള വ്യക്തി 20 ലക്ഷം രൂപയുടെ പോളിസി 25 വർഷ കാലാവധിയിൽ വാങ്ങിയാല്‍ മാസത്തില്‍ 7,572 രൂപയാണ് അടവ് വരുന്നത്. ദിവസത്തില്‍ തുക മാറ്റിവെയ്ക്കുന്നവരാണെങ്കിൽ 252 രൂപ മതിയാകും. പോളിസി മെച്യൂരിറ്റിയെത്തുന്ന 25-ാം വർഷത്തിൽ 54 ലക്ഷം രൂപ ലഭിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications