ശമ്പളക്കാർക്കും കോടീശ്വരനാകാം, മാസം 9,000 രൂപ മാറ്റിവെയ്ക്കാമോ; കയ്യിൽ വേണം ഈ നിക്ഷേപം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപം ആരംഭിക്കേണ്ടത് എപ്പോഴാണ് എന്നൊരു ചോദ്യമില്ല. ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഓരോരുത്തരും നിക്ഷേപിച്ചു തുടങ്ങണം. ശമ്പളക്കാര്‍ക്ക് ചെലവുകളെ ചുരുക്കിയെടുത്ത് മാസത്തില്‍ നിക്ഷേപത്തിനായുള്ള പണം കണ്ടെത്താം. ഈ തുക പല തരത്തിലുള്ള നിക്ഷേപങ്ങളിലേക്ക് മാറ്റാം. നിക്ഷേപം തുടങ്ങിയവരാണെങ്കിൽ എൽഐസി പോളിസി, ഇപിഎഫ് നിക്ഷേപം, മ്യൂച്വൽ ഫണ്ട്, ആവർത്തന നിക്ഷേപം, ഓഹരികൾ തുടങ്ങിയവ ശമ്പളക്കാരുടെ പോർട്ട്ഫോളിയോയിലുണ്ടാകും. 

പോർട്ട്ഫോളിയോ

ഡെബ്റ്റ്, ഇക്വിറ്റി ഫണ്ടുകളുടെ മിശ്രണം പോർട്ട്ഫോളിയോയിൽ ഉണ്ടാകുന്നതാണ് മികച്ച തീരുമാനം. എന്നാൽ ഇത്തരത്തിൽ നിക്ഷേപങ്ങളുണ്ടായാൽ മാത്രം കാര്യമുണ്ടോ?. പ്രത്യേക ലക്ഷ്യങ്ങളിലേക്കുള്ള നിക്ഷേപമായിരിക്കും പലർക്കും. പോർട്ട്ഫോളിയോയുടെ വളർച്ചയും ആവശ്യ സമയത്തിന് ലക്ഷ്യത്തിനാവശ്യമായ പണം തിരിച്ചു നൽകാൻ നിക്ഷേപത്തിന് സാധിക്കുന്നുണ്ടോയെന്നും വർഷാവർഷം വിലയിരുത്തണം. ഇത്തരത്തിൽ 20 വർഷം കൊണ്ട് 1 കോടി രൂപ എന്ന ലക്ഷ്യത്തിലേക്ക് സമ്പാദിക്കാൻ ശ്രമിക്കുന്നൊരാളുടെ പോർട്ട്ഫോളിയോ പരിശോധിക്കാം. 

Also Read: വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാംAlso Read: വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാം

പോർട്ട്ഫോളിയോ

പോർട്ട്ഫോളിയോ

27 വയസുകാരനായ 40,000 രൂപ മാസ വരുമാനമുള്ളൊരാളുടെ ലക്ഷ്യം 20 വർഷത്തിനകം 1 കോടി രൂപയാണ്. 2,500 രൂപ വീതം 3 എല്‍ഐസി പോളിസികളും 1,000 രൂപ മാസ അടവുള്ള എച്ചഡിഎഫ്‌സി യുഎല്‍ഐപി പ്ലാനും 1,000 രൂപ വീതം മാസ എസ്‌ഐപിയുള്ള ഡെബ്റ്റ്, ഹൈബ്രിഡ് ഫണ്ടുകളും പോർട്ട്ഫോളിയോയിലുണ്ട്.

ഇതിനൊപ്പം മാസത്തിൽ 5,000 രൂപ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിലും നിക്ഷേപിക്കുന്നു.ഈ പോർട്ട്ഫോളിയോ വഴി നിക്ഷേപകന് 20 വര്‍ഷം കൊണ്ട് വഴി കോടിപതിയാകാന്‍ സാധിക്കുമോ എന്ന് നോക്കാം.  

ആദായം

20 വര്‍ഷത്തിനുള്ളില്‍ 1 കോടി രൂപ സമ്പാദിക്കേണ്ടൊരാള്‍ 13 ശതമാനം വാര്‍ഷിക ആദായം പ്രതീക്ഷിച്ചാലും മാസത്തില്‍ 9,600 രൂപ നിക്ഷേപിക്കണം. മുകളിലെ പോർട്ട്ഫോളിയോയിൽ ഭൂരിഭാ​ഗവും ഡെബ്റ്റ് നി‌ക്ഷേപങ്ങളാണ്. ഇതിൽ നിന്ന് പരമാവധി പ്രതീക്ഷിക്കാവുന്ന വാർഷിക ആദായം 5-7 ശതമാനമാണ്. നിലവിലെ പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് 7 ശതമാനം ആദായം പ്രതീക്ഷിച്ചാലും 20 വര്‍ഷം കൊണ്ട് 1 കോടിയിലെത്താന്‍ 19,500 രൂപ മാസം നിക്ഷേപിക്കണം. ഇതിനാൽ അദ്ദേഹത്തിന് പോർട്ട്ഫോളിയോയിൽ മാറ്റം വരുത്തേണ്ടതുണ്ട്. 

Also Read: നിക്ഷേപകർക്ക് സന്തോഷിക്കാം; സ്ഥിര നിക്ഷേപത്തിന് പലിശ നിരക്കുയർത്തി ഈ ബാങ്ക്, നേടാം 8.25% പലിശAlso Read: നിക്ഷേപകർക്ക് സന്തോഷിക്കാം; സ്ഥിര നിക്ഷേപത്തിന് പലിശ നിരക്കുയർത്തി ഈ ബാങ്ക്, നേടാം 8.25% പലിശ

എങ്ങനെ ഒരു കോടിയിലെത്താം

എങ്ങനെ ഒരു കോടിയിലെത്താം

20 വർഷം കൊണ്ട് 1 കോടി നേടാൻ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്താം. വിപണി അധിഷ്ഠിതമായ നഷ്ട സാധ്യതയുണ്ടെങ്കിലും ദീർഘ കാലത്തേക്ക് മികച്ച നേട്ടം ഉറപ്പു തരുന്നവയാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ. ഇതിനൊപ്പം നിക്ഷേപകരുടെ താൽപര്യമനുസരിച്ചുള്ള ഡെബ്റ്റ് ഫണ്ടുകൾ നിലനിർത്തണം. ബ്രോക്കര്‍മാരുടെയോ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍മാരുടെയോ നിര്‍ദ്ദേശം അനുസരിച്ച് അനുയോജ്യമായ ഫണ്ട് തിരഞ്ഞെടുക്കാം.

നിക്ഷേപം ആരംഭിച്ചാൽ ഇവ വര്‍ഷത്തില്‍ വിലയിരുത്തി ലക്ഷ്യത്തിലേക്ക് നിക്ഷേപം വളരുന്നുണ്ടോയെന്ന് നോക്കണം. ഇതിനൊപ്പം വര്‍ഷത്തില്‍ വരുമാനം ഉയരുന്നതിന് അനുസരിച്ച് എസ്‌ഐപി തുകയില്‍ വര്‍ധനവ് വരുത്താന്‍ സാധിക്കുമോയെന്നും പരിശോധിക്കണം. എസ്‌ഐപി നിക്ഷേപം ദീര്‍ഘകാലത്തേക്ക് തുടരുന്നത് റുപ്പീ കോസ്റ്റ് ഏവറേജിംഗിന്റെയും കോമ്പൗണ്ടിംഗിന്റെയും ഗുണം ലഭിക്കാന്‍ സാധിക്കും. 

Also Read: 6 ലക്ഷം രൂപ 13.05 ലക്ഷമായി വളരാൻ വേണ്ടിവന്നത് 5 വർഷം; ഇത് നിക്ഷേപം ഇരട്ടിയാക്കിയ എസ്ഐപി മാജിക്ക്Also Read: 6 ലക്ഷം രൂപ 13.05 ലക്ഷമായി വളരാൻ വേണ്ടിവന്നത് 5 വർഷം; ഇത് നിക്ഷേപം ഇരട്ടിയാക്കിയ എസ്ഐപി മാജിക്ക്

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട്

15 ശതമാനം വാർഷിക ആദായം പ്രതീക്ഷിക്കുന്ന ഇക്വിറ്റി ഫണ്ടിൽ 20 വര്‍ഷത്തേക്ക് മാസത്തില്‍ 9,000 രൂപ എസ്ഐപി വഴി നിക്ഷേപിച്ചാല്‍ കോടിപതിയാകാന്‍ സാധിക്കും. 20 വർഷം കൊണ്ട് 21.60 ലക്ഷം രൂപ നിക്ഷേപിക്കണം. 15 ശതമാനം ആദായം പ്രതീക്ഷിച്ചാൽ നിക്ഷേപം 1.36 കോടി രൂപയായി വളരും.

ഇതിനൊപ്പം വർഷത്തിൽ 10 ശതമാനം തുക എസ്ഐപി വർധിപ്പിച്ചാൽ 17 വർഷം കൊണ്ട് കോടിപതിയാകാൻ സാധിക്കും. 43.78 ലക്ഷത്തിന്റെ നിക്ഷേപത്തിലൂടെ 1.03 ലക്ഷം രൂപ നേടാൻ സാധിക്കും.

Read more about: investment mutual fund
English summary

Salaried Person Can Became Crorepati By Investing Equity Mutual Funds In 20 Years; Here's How

Salaried Person Can Became Crorepati By Investing Equity Mutual Funds In 20 Years; Here's How
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X