നിക്ഷേപത്തിൽ നിന്ന് മാന്യമായ വരുമാനവും ഇൻഷൂറൻസ് പരിരക്ഷയും ആണ് ലക്ഷ്യമിടുന്നതെങ്കിൽ തിരഞ്ഞെടുക്കേണ്ട പദ്ധതിയാണ് ലൈഫ് ഇൻഷൂറൻസ് പോളിസികൾ. ഇൻഷൂറൻസിന്റെയും നിക്ഷേപത്തിന്റെയും ഗുണങ്ങൾ ലഭിക്കുന്ന പോളിസികൾ എൽഐസിയിൽ നിരവധിയാണ്. ഇക്കൂട്ടത്തിൽ മികച്ച ആദായം ലഭിക്കുന്ന പോളിസികളിലൊന്നാണ് എൽഐസി ജീവൻ ആനന്ദ്. നിക്ഷേപിക്കുന്ന കാലയളവിൽ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നതിനോടൊപ്പം കാലാവധിയിൽ നല്ലൊരു തുക സമ്പാദ്യമുണ്ടാക്കാനും സാധിക്കും. വിശദമായി നോക്കാം.
എൽഐസി ജീവൻ ആനന്ദ് പോളിസി
എല്‍ഐസി ജീവന്‍ ആനന്ദ് പോളിസി സമ്പാദ്യത്തിന്റെയും പരിരക്ഷയുടെയും ഗുണങ്ങള്‍ ചേരുന്നൊരു പോളിസിയാണ്. നോണ്‍ ലിങ്ക്ഡ്, പാര്‍ട്ടിസിപേറ്റിംഗ്, വ്യക്തിഗത, എൻഡൗമെന്റ് പ്ലാനായാണ് എല്‍ഐസി ജീവന്‍ ആനന്ദ് പ്ലാനിനെ അവതരിപ്പിക്കുന്നത്. ദീര്‍ഘകാല റിട്ടോണ് പോളിസിയെ ആകര്‍ഷമാക്കുന്നൊരു കാര്യം. പോളിസി ഉടമയുടെ ജീവിതകാലം മുഴുവന്‍ സുരക്ഷിതത്വം നൽകുന്ന ഇൻഷൂറൻസ് പരിരക്ഷയും പോളിസി കാലായളവ് പൂര്‍ത്തിയാക്കുന്നവർക്കുള്ള സര്‍വൈവല്‍ ബെനഫിറ്റും പദ്ധതിയിൽ നിന്ന് ലഭിക്കും.
പോളിസി പ്രായ പരിധി
എല്‍ഐസി ജീവന്‍ ആനന്ദ് പ്ലാനിൽ ചേരാനുള്ള പ്രായ പരിധി 18 വയസാണ്. പോളിസിയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 50 വയസാണ്. പോളിസി ഉടമയുടെ 75 വയസ് വരെയാണ് പരമാവധി പോളിസി കാലാവധി. എൽഐസി ശാഖകളിൽ നിന്നോ ഏജന്റുമാർ വഴിയോ ഓൺലൈനായോ പോളിസി വാങ്ങിക്കാം. ഏറ്റവും കുറഞ്ഞ സം അഷ്വേഡ് 1 ലക്ഷം രൂപയാണ്. 5,000 രൂപയുടെ ഗുണിതങ്ങളായി സം അഷ്വേഡ് ഉയർത്താം. ഇതിന് പരിധി നിശ്ചയിച്ചിട്ടില്ല.

പോളിസി കാലാവധി
15 വര്‍ഷം മുതൽ 35 വർഷത്തിന് ഇടയിലാണ് എൽഐസി ജീവൻ ആനന്ദ് പോളിസിയിലെ പോളിസി കാലാവധി. കുറഞ്ഞ പോളിസി കാലാവധി 15 വര്‍ഷവും പരമാവധി കാലാവധി 35 വര്‍ഷവുമാണ്. പോളിസി കാലാവധിയില്‍ ബോണസ് സഹിതം ഇന്‍ഷുറന്‍സ് തുക പോളിസി ഉടമയ്ക്കു ലഭിക്കും. കാലാവധി കഴിഞ്ഞാലും മുഴുവന്‍ തുകയ്ക്കും തുല്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു.
പോളിസി പ്രീമിയം
പോളിസി പ്രീമിയം മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ അടയ്ക്കാം. മാസത്തില്‍ പ്രീമിയം അടയ്ക്കുന്നൊരാള്‍ക്ക് 15 ദിവസം ഗ്രേസ് പിരിയഡുണ്ട്. മറ്റു തവണ രീതി ഉപയോഗിക്കുന്നവര്‍ക്ക് 30 ദിവസമാണ് ഗ്രേസ് പിരിയഡ്. 20 വയസുകാരൻ 1 ലക്ഷം രൂപ സം അഷ്വേഡിന് എല്‍ഐസി ജീവന്‍ ആനന്ദ് പോളിസി വാങ്ങിയാല്‍ 15 വര്‍ഷ പോളിസി ടേം തിരഞ്ഞെടുത്താല്‍ 7,747 രൂപയാണ് അടയ്‌ക്കേണ്ടത്.
35 വര്‍ഷത്തേക്കാണെങ്കില്‍ 2,935 രൂപയാണ് പോളിസി പ്രീമിയം അടവ് വരുന്നത്. 40 വയസുകാരന് 15 വര്‍ഷത്തേക്ക് പോളിസിയെടുത്താല്‍ മാസത്തില്‍ 8,644 രൂപ അടയ്‌ക്കേണ്ടി വരും. 35 വര്‍ഷത്തേക്ക് 3636 രൂപയണ് അടവ് വരുന്നത്.
കാൽക്കുലേറ്റർ
എല്‍ഐസി ജീവന്‍ ആനന്ദ് പോളിസിയില്‍ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 1 ലക്ഷം രൂപയാണ്. 5 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി വാങ്ങിയാലാണ് 25 ലക്ഷം രൂപ സ്വന്തമാക്കാന്‍ സാധിക്കുന്നത്. 35 വര്‍ഷമാണ് ഇതിനായി കാത്തിരിക്കേണ്ടത്. 5 ലക്ഷം രൂപയുടെ പോളിസി 30 വർഷത്തേക്ക് വാങ്ങിയാൽ വർഷത്തിൽ 16,300 രൂപയോ മാസത്തില്‍ 1,358 രൂപയോ ആണ് പ്രീമിയമായി അടയ്ക്കേണ്ടത്. ദിവസത്തില്‍ പണം സൂക്ഷിക്കുകയാണെങ്കില്‍ ദിവസം 45 രൂപ സ്വന്തമാക്കിയാല്‍ മതിയാകും.
5.70 ലക്ഷം രൂപയാണ് പോളിസി കാലയളവിൽ അടയ്ക്കേണ്ടി വരുന്നത്. പോളിസി കാലാവധിയിലെല്‍ ബോണസ് സഹിതമാണ് കാലാവധിയിൽ 25 ലക്ഷം രൂപ ലഭിക്കുന്നത്. മെച്യൂരിറ്റി ബെനഫിറ്റ് 5, 10, 15 വര്‍ഷങ്ങളിലായി മാസതവണകളയോ ഒറ്റതവണയായോ വാങ്ങാനാകും.


Click it and Unblock the Notifications