ശമ്പളക്കാരായ പ്രൊഫഷണലുകള്‍ നിരന്തരം കമ്പനി മാറുന്നതിലെ പ്രധാന ആകര്‍ഷകണം ശമ്പള പാക്കേജുകളാണ്. ജോലി പരിചയവും കഴിവും ചേരുമ്പോള്‍ കമ്പനികള്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നത് സ്വാഭാവികമാണ്. ശമ്പളം ഉയരുന്ന ഘട്ടത്തില്‍ ഇത് എങ്ങനെ വിനയോഗിക്കും.
നിക്ഷേപവും വായ്പയും ഒരു പോലെ മുന്നോട്ട് കൊണ്ടു പോകുന്നൊരാളാണെങ്കില്‍ നിക്ഷേപ തുക ഉയര്‍ത്തണോ വായ്പ അടച്ച് തീര്‍ത്ത് ബാധ്യതയില്‍ നിന്ന് വേഗത്തില്‍ പുറത്തു ചാടണോ എന്നാകും സംശയം. ഭവന വായ്പ അടയ്ക്കുന്നൊരാളും അതോടൊപ്പം എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുകയും ചെയ്യുമ്പോള്‍ ശമ്പള വര്‍ധനവ് ഏത് രീതിയിലാണ് പ്രയോജനപ്പെടുത്തേണ്ടതെന്ന് ഈ ലേഖനത്തിൽ പരിശോധിക്കാം.

ശമ്പളം വർധിച്ചാൽ
ജോലി മാറിയ ശേഷം ശമ്പളത്തിൽ വർധനവ് ലഭിച്ചൊരു വ്യക്തിക്ക് അധികമായി ലഭിക്കുന്ന തുക വായ്പയിലേക്കോ എസ്ഐപിയിലോ മാറ്റണമെന്ന് എങ്ങനെ നോക്കാം. എസ്ഐപി തുക ഉയർത്തുന്നതിലൂടെയുള്ള നേട്ടം സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറായ വിപ്ലവ് മജുംദാർ വിശദമാക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഇക്വിറ്റി ഭവനവായ്പയ്ക്ക് നൽകുന്ന പലിശയേക്കാൾ വളരെ കൂടുതൽ വരുമാനം നൽകും. ഭവനവായ്പ മുൻകൂട്ടി അടയ്ക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ വ്യക്തിയുടെ ആസ്തി കുറയും.
എസ്‌ഐപി വർധിപ്പിച്ചാൽ ആസ്തി ഉയരുകയാണ് ചെയ്യുന്നത്. 9 ശതമാനം നിരക്കിൽ വായ്പയ്ക്ക് പലിശ ഈടാക്കുന്നുണ്ട്. മ്യൂച്വൽ ഫണ്ടുകളുടെ റെഗുലർ പ്ലാനുകളിൽ 12 ശതമാനവും ഡയറക്ട് പ്ലാനുകളിൽ 13.5 ശതമാനവും വാർഷിക റിട്ടേൺ ലഭിക്കും, മജുംദാർ നിർദ്ദേശിക്കുന്നു. എസ്‌ഐപി വർധിപ്പിക്കുകയും അതുവഴി സമ്പത്ത് വർധിപ്പിക്കുയുമാണെങ്കിൽ ഏത് സമയത്തും ഭവന വായ്പ പ്രീ പെയ്മെന്റ് ചെയ്യുന്നതിന് ആവശ്യമായ പണം കയ്യിലുണ്ടാകും.
ഇപിഎഫ് നിക്ഷേപം ഉപയോഗിക്കാമോ
മറ്റൊരു ഉദാഹരണം നോക്കിയാല്‍ 2019 മുതല്‍ 40 ലക്ഷത്തിന്റെ ഭവന വായ്പ അടയ്ക്കുന്ന വ്യക്തിക്ക് 25 ലക്ഷത്തിന്റെ അടവ് ബാക്കിയുണ്ട്. പ്രതിമാസം 10,000 രൂപ എസ്‌ഐപി ചെയ്യുന്ന വ്യക്തിക്ക് 14 ലക്ഷം രൂപ ഇപിഎഫിലുണ്ട്. ഇവിടെ ഇപിഎഫ് വരുമാനം ഉപയോഗിക്കാമോ എന്നാണ് ചോദ്യം. നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന റിട്ടേൺ ഭവന വായ്പ പലിശ നിരക്കിനേക്കാൾ 4 ശതമാനം കൂടുതലാണെങ്കിൽ നിക്ഷേപത്തിലേക്ക് കുടുതൽ പണമൊഴുക്കാം.
അല്ലാത്ത പക്ഷം ഭവന വായ്പ പ്രീ പെയ്മെന്റ് ചെയ്യാം. ഇപിഎഫ് നിരക്കിനേക്കാൾ കൂടുതൽ നിരക്കിലുള്ള ഭവന വായ്പയാണെങ്കിൽ ഇപിഎഫ് വിഹിതം ഉപയോഗിച്ച് വായ്പ മുൻകൂട്ടി അടച്ച് തീർക്കാം.
ഭവന വായ്പ നേരത്തെ അടച്ചാൽ
ശമ്പളത്തിൽ വർധനവ് വരുമ്പോൾ കയ്യിലെത്തുന്ന തുക വർധിക്കും. വർഷത്തിൽ 50,000 രൂപ ഇത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നൊരാൾ വായ്പ പ്രീ പെയ്‌മെന്റ് നടത്തുമ്പോൾ നേട്ടം ലക്ഷങ്ങളാണ്. 20 വർഷത്തേക്കുള്ള 50 ലക്ഷത്തിന്റെ വായ്പയാണെങ്കിൽ ഇത് 16 വർഷം മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കാം.
240 മാസ ഇഎംഐ അടയ്‌ക്കേണ്ട സ്ഥാനത്ത് 195 ഇഎംഐ ആയി ചുരുങ്ങും. 57.96 ലക്ഷം രൂപ പലിശ വരുന്നിടത്ത് 45.41 ലക്ഷം മാത്രമാണ് ആകെ അടവ് വരുന്നത്. 12.55 ലക്ഷമാണ് ലാഭം.
എസ്ഐപി ഉയർത്തിയാൽ
വർഷത്തിൽ എസ്ഐപി തുക ഉയർത്തുക എന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. കണക്കിലെ വ്യത്യാസം നോക്കാം. 10,000 രൂപ മാസ എസ്‌ഐപി ആരംഭിച്ച നിക്ഷേപകന്‍ 10 വര്‍ഷ കാലത്തേക്ക് നിക്ഷേപം മാറ്റമില്ലാതെ തുടരുമ്പോള്‍ 12 ലക്ഷത്തിന്റെ നിക്ഷേപത്തില്‍ നിന്ന് 23.23 ലക്ഷം രൂപയാണ് നേടാന്‍ സാധിക്കുക.
10,000 രൂപ മാസം എസ്‌ഐപി ചെയ്യുന്നൊരാള്‍ വര്‍ഷത്തില്‍ 10 ശതമാനം എസ്‌ഐപി ടോപ്പ്അപ്പ് ചെയ്യുമ്പോള്‍ നിക്ഷേപത്തില്‍ വലിയ നേട്ടമാണുണ്ടാകുന്നത്. 10 വര്‍ഷത്തേക്ക് നിക്ഷേപം തുടരുകയു 12 ശതമാനം ആദായം പ്രതീക്ഷിക്കുകയും ചെയ്താല്‍ 19.12 ലക്ഷം രൂപയുടെ നിക്ഷേപം 31.84 ലക്ഷം രൂപയായി വളരും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications