പല കുടുംബങ്ങളിലും വരുമാന സ്രോതസ് ഒരാൾ മാത്രമായിരിക്കും. വരുമാനമെത്തുന്നവരുടെ മരണ ശേഷം എന്ത് എന്നത് ആരും ചിന്തിക്കാൻ പോലും ആഗ്രഹിക്കാത്ത കാര്യമാണ്. എന്നാലിതൊരു യാഥാർഥ്യമാണ്. കോവിഡ് സമയത്ത് ഒറ്റ വരുമാന സ്രോതസിന്റെ ബുദ്ധിമുട്ട് പലരും അറിഞ്ഞതാണ്. പല മരണങ്ങളും പല കുടുംബങ്ങളെയും അനാഥമാക്കി. മുന്നിലെന്ത് സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാൻ സാധിക്കാത്തതിനാൽ വരുമാനത്തിന് സംരക്ഷണം നൽകേണ്ടത് പ്രധാനമാണ്. ഇതിന് മികച്ച ഓപ്ഷനാണ് സാലറി പ്രൊട്ടക്ഷന്‍ ഇന്‍ഷൂറന്‍സ് ഇന്‍ഷൂറന്‍സുകള്‍.
മിക്ക ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളും നിലവില്‍ സാലറി പ്രൊട്ടക്ഷന്‍ ഇന്‍ഷൂറന്‍സുകള്‍ നല്‍കുന്നുണ്ട്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ സ്ഥിര വരുമാനം നേടാന്‍ സാധിക്കുന്ന ഒരു ടേം ഇന്‍ഷൂറന്‍സ് പോളിസിയാണിത്. ഇന്‍കം പ്രൊട്ടക്ഷന്‍ പോളിസി എന്നും ഇത് അറിയപ്പെടുന്നുണ്ട്.
ടേം പോളിസി തിരഞ്ഞെടുക്കുന്ന സമയത്ത് അക്വേഡ് തുക ഒറ്റത്തവണയായി ലഭിക്കണമോ, റെഗുലര്‍ ഇന്‍കം പേഔട്ട് വേണമോയെന്ന് പോളിസി ഉടമയ്ക്ക് തീരുമാനിക്കാം. മെച്യൂരിറ്റി ബെനിഫിറ്റ് ഒന്നുമില്ലാത്ത ടേം പോളിസിയാണിത്. പോളസി ഉടമയുടെ മരണ ശേഷം നോമിക്ക് അഷ്വേഡ് തുക ലഭിക്കും. ഇത് റെഗുലര്‍ പേഔട്ട് രീതിയില്‍ വാങ്ങാം.
മാസത്തില്‍ എത്ര മാസ വരുമാനമായി കുടുംബത്തിന് ലഭിക്കണമെന്ന് സാലറി ഇന്‍ഷൂറന്‍സ് പോളിസി വാങ്ങുന്ന സമയത്ത് തിരഞ്ഞെടുക്കണം. ഇത് നിലവിലുള്ള മാസ ശമ്പളമോ, ഇതില്‍ തുകയോ ആയിരിക്കണം. ഇതിന് ശേഷം പോളിസി തിരഞ്ഞെടുത്ത് പോളിസി അടയ്ക്കുന്ന കാലാവധിയും തിരഞ്ഞെടുക്കണം.
30 വയസുള്ളൊരാള്‍ക്ക് 15 വര്‍ഷത്തേക്ക് പോളിസി തിരഞ്ഞെടുക്കാം. മാസ വരുമാനത്തിലുള്ള വര്‍ധനവ് പോളിസി കമ്പനികളാണ് തീരുമാനിക്കുന്നത്. ഉദാഹരണത്തിന് 6 ശതമാനം വാര്‍ഷിക വര്‍ധനവ് തീരുമാനിച്ചാല്‍ ഓരോ പോളിസി വര്‍ഷവും, പ്രതിമാസ തുക മുന്‍വര്‍ഷത്തെ പ്രതിമാസ വരുമാനത്തിന്റെ 106% ആയിരിക്കും.
മാസ വരുമാനം 50,000 രൂപയായി തീരുമാനിച്ച് പോളിസി വാങ്ങിയാല്‍ രണ്ടാം വര്‍ഷം മുതല്‍ മാസ വരുമാനം 53,000 രൂപയായി ഉയരും. തൊട്ടടുത്ത വര്‍ഷം 56,180 രൂപ ലഭിക്കും. പോളിസി കാലയളവില്‍ അഞ്ചാം വര്‍ഷം പോളിസി ഉടമ മരണപ്പെട്ടാല്‍ പോളിസി ഉടമയ്ക്ക് അഷ്വേഡ് മരണ ആനുകൂല്യമായി 7.6 ലക്ഷം രൂപയും മാസത്തില്‍ 63,124 രൂപയും ലഭിക്കും. ടേം പോളിസി കാലാവധിയുടെ ശേഷിക്കുന്ന കാലയളവില്‍ നോമിനിക്ക് മാസ വരുമാനം ലഭിക്കും.
പോളിസി എടുക്കുന്നത് വഴി പോളിസി ഉടമയുടെ മരണ ശേഷം കുടുംബത്തിന് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നു. കുടുംബാംഗങ്ങള്‍ക്ക് അവരുടെ നിലവിലുള്ള ജീവിതശൈലി തുടരാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ പണം ചെലവഴിക്കാനും ഉപയോഗിക്കാവുന്ന പ്രതിമാസ വരുമാനം ഉറപ്പാക്കും. സ്ഥിര വരുമാനം ലഭിക്കുന്നത് വഴി കുടുംബത്തിന് സാധാരണ ജീവിത നിലവാരം നിലനിര്‍ത്താം. അഷ്വേഡ് മരണ ആനൂകൂല്യങ്ങള്‍ പെട്ടന്ന് ലഭിക്കുന്നതിനാല്‍ പോളിസി ഉടമയ്ക്ക് ജീവിത കാലത്തുണ്ടായിരുന്ന കടങ്ങള്‍ തീര്‍ക്കാനും സഹായിക്കും.
തൊഴിൽ രഹിത ഇൻഷൂറൻസ്
ഇതുപോലെ ജീവിതകാലയളവിൽ തൊഴിൽ നഷ്ടപ്പെട്ടാൽ സാമ്പത്തിക സഹായം ലഭിക്കുന്ന പോളിസിയാണ് തൊഴിൽ രഹിത ഇൻഷൂറൻസ് പോളിസി. വ്യക്തിയുടെ സ്വന്തം തെറ്റിന്റെ പേരിലല്ലാതെ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക സാമ്പത്തിക സഹായം തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സ് വഴി ലഭിക്കും. കമ്പനി അടച്ചു പൂട്ടല്‍, സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായാല്‍, ഡിവിഷനല്‍ ഓഫീസ് അടയ്ക്കല്‍, കമ്പനിയുടെ ഏറ്റെടുക്കല്‍, ലയനം എന്നിവ വഴിയുണ്ടാകുന്ന തൊഴില്‍ നഷ്ടങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കും.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications