40 വയസ് കഴിഞ്ഞൊരാൾക്ക് ജീവിത ചെലവ് കൂടുന്ന സമയമാണ്. മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, വീട് ഇഎംഐ എന്നിവയെല്ലാം കടന്നു വരുന്നത് നാല്പതുകൾക്ക് ശേഷമാണ്. സാധാരണക്കാരായ ഒരാളുടെ വരുമാനം ഈ ചെലവുകളെ നേരിടാൻ മാത്രമുള്ളതാകണമെന്നില്ല. ഒപ്പം വിരമിക്കൽ കാലത്തിന് ശേഷം വരുമാനം കണ്ടെത്തലും സാധാരണക്കാർക്ക് പ്രയാസമാണ്.
ഇതിനാൽ 40 കഴിഞ്ഞൊരാൾക്ക് മാസ വരുമാനം നേടാൻ പറ്റിയൊരു പദ്ധതിയാണ് ചുവടെ വിശദീകരിക്കുന്നത്. നിക്ഷേപിച്ചതിന് തൊട്ടടുത്ത മാസം മുതൽ മാസ വരുമാനം ലഭിക്കുകയും ഇത് ജീവിത കാലത്തോളം തുടരുകയും ചെയ്യും എന്നതാണ് പദ്ധതിയുടെ നേട്ടം.
സരൾ പെൻഷൻ യോജന
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ നടപ്പാക്കുന്ന പെൻഷൻ പദ്ധതിയാണ് സരൾ പെൻഷൻ യോജന. ഇൻഷൂറൻസ് റഗുലേറ്ററി ആൻഡ് ഡെലവപ്മെന്റ് അതോറിറ്റിയാണ് പദ്ധതിയുടെ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്. 40 വയസിനും 80 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് സരൾ പെൻഷൻ യോജനയുടെ ആനുകൂല്യം ലഭിക്കുക.
സിംഗിൽ പ്രീമിയം പോളിസിയാണിത്. ആന്യുറ്റിയായാണ് മാസ വരുമാനം ലഭിക്കുക. ന ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാൻ ആയതിനാൽ പദ്ധതിയിൽ ചേർന്ന് തൊട്ടടുത്ത മാസം മുതൽ മാസ വരുമാനം ലഭിക്കും.
ചുരുങ്ങിയത് 2 ലക്ഷത്തിന് മുകളിലുള്ള തുക പോളിസിയിൽ നിക്ഷേപിക്കണം. ആന്യുറ്റി തുക മാസത്തിലോ, ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ വാങ്ങാൻ സാധിക്കും. ചുരുങ്ങിയ തുക നിക്ഷേപിക്കുന്നൊരാൾക്ക് വര്‍ഷത്തില്‍ 12,000 രൂപയാണ് കുറഞ്ഞ പെന്‍ഷനായി ലഭിക്കുക. പദ്ധതി കാലായളവിൽ പോളിസി ഉടമ മരിച്ചാൽ നിക്ഷേപിച്ച തുക നോമിനിക്ക് തിരികെ ലഭിക്കും. പദ്ധതിയുടെ മറ്റൊരു പ്രത്യേകത സിംഗിൾ ലൈഫ് അന്യുറ്റി, ജോയിന്റ് ലൈഫ് ആന്യുറ്റി എന്നിവയാണ്.
സിംഗിൾ ലൈഫ്, ജോയിന്റ് ലൈഫ്
എൽഐസി സരൾ പെൻഷൻ പദ്ധതിയിൽ രണ്ട് തരത്തിൽ ആന്യുറ്റി തുക ലഭിക്കും. ഇത് സിംഗിൾ ലൈഫ് ആന്യുറ്റി ജോയിന്റ് ലൈഫ് ആന്യുറ്റി എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ജീവിത കാലം മുഴുവൻ പെൻഷൻ വാങ്ങുകയും മരണ ശേഷം നിക്ഷേപിച്ച തുക അവകാശിക്ക് കൈമാറുന്നതുമാണ് സിംഗിൾ ലൈഫ് ആന്യുറ്റിയിലെ രീതി.
ഭാര്യ ഭർത്താക്കന്മാർക്ക് ജോയിന്റ് ലൈഫ് ആന്വിറ്റിയില്‍ ചേരാം. ഒരാളുടെ മരണ ശേഷം പങ്കാളിക്ക് പെൻഷൻ തുടർന്ന് ലഭിക്കും. രണ്ട് പേരുടെയും മരണ ശേഷം പോളിസി വിലയുടെ 100 ശതമാനം (നിക്ഷേപിച്ച തുക) അവകാശിക്ക് തിരികെ നൽകും.
മാസത്തിൽ 14,000 ലഭിക്കുന്ന്ത് എങ്ങനെ
പോളിസിയിൽ ചേരുന്നയാളുടെ പ്രായം, പോളിസിയിൽ നിക്ഷേപിക്കുന്ന തുക എന്നിവയെ അടിസ്ഥാനമാക്കിയാണ് ആന്യുറ്റി തുക വരുന്നത്.
40 വയസ് പ്രായമുള്ളയാൾ സരൾ പെൻഷൻ പ്ലാനിന്റെ സിംഗിൾ ലൈഫ് ആന്വിറ്റി തിരഞ്ഞെടുത്ത് 30 ലക്ഷം രൂപയ്ക്ക് പോളിസി വാങ്ങുമ്പോൾ മാസത്തിൽ 12,363 രൂപയാണ് ജീവിത കാലം മുഴുവൻ ലഭിക്കുക.
വർഷത്തിൽ 1,53,000 രൂപയും. ത്രൈമാസത്തിൽ 37,350 രൂപയും അർധ വർഷത്തിൽ 75,225 രൂപയും ലഭിക്കും. 60 വയസുകാരന്‍ 30 ലക്ഷം നിക്ഷേപിച്ചാൽ സിംഗിിൾ ലൈഫ് ആന്യുിറ്റി പ്രകാരം ജീവിതകാലം മുഴുവൻ മാസത്തിൽ 14,328 ലഭിക്കും.
60 വയസിൽ 10 ലക്ഷം രൂപയുമായി സിംഗിൾ ലൈഫ് ആന്യുറ്റി പ്ലാനില്‍ നിക്ഷേപിക്കുന്നയാള്‍ക്ക് വര്‍ഷത്തില്‍ ലഭിക്കുന്ന പെന്‍ഷന്‍ 58,950 രൂപയാണ്. മാസ ആന്യുറ്റി തിരഞ്ഞെടുത്താല്‍ 4,900 രൂപയോളം ലഭിക്കും. ജോയിന്റ് ലൈഫ്ലൈഫ് ആന്യുറ്റി തിരഞ്ഞെടുത്താൽ വർഷത്തിൽ ലഭിക്കുന്ന ആന്യുറ്റി തുക 58,250 രൂപയാണ്.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications