ചെറിയ തുകയുടെ മാസ അടവ് വഴി ലക്ഷാധിപതിയാകാൻ സാധിക്കുമോ എന്നാണ് സാധാരണക്കാരുടെ ചോദ്യം. ദിവസം നിക്ഷേപത്തിലേക്ക് ചെറിയ തുക മാത്രം മാറ്റിവെയ്ക്കാൻ സാധിക്കുന്നവർക്കും ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കുന്ന നിക്ഷേപങ്ങൾ ഇന്നുണ്ട്. രാജ്യത്ത് ഇന്‍ഷൂറന്‍സ് മേഖലയില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനിയാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍.
സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള കമ്പനിക്ക് ഇന്‍ഷൂറന്‍സ് മേഖലയില്‍ 60 ശതമാനം വിഹിതമുണ്ട്. വിവിധ പ്രായത്തിലുള്ളവര്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ എല്‍ഐസി അവതരിപ്പിക്കുന്നുണ്ട്. സമ്പാദ്യത്തിനൊപ്പം ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷ കൂടി ഉറപ്പാക്കുന്നൊരു എല്‍ഐസി പോളിസിയാണ് ജീവന്‍ ലാഭ്. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ.
എല്‍ഐസി ജീവന്‍ ലാഭ്
എല്‍ഐസി ജീവന്‍ ലാഭ് ഒരു നോണ്‍ ലിങ്ക്ഡ്, പ്രോഫിറ്റ് എന്‍ഡോവ്‌മെന്റ് പോളിസിയാണ്. പോളിസി ഉടമയ്ക്ക് കാലാവധി പൂര്‍ത്തിയാക്കിയാല്‍ അടച്ച തുകയും ബോണസും അടക്കം ലഭിക്കുന്നൊരു എന്‍ഡൗമെന്റ് പ്ലാനാണിത്. പോളിസി കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ നോമിനിക്ക് മരണാനുകൂല്യം ലഭിക്കും. മരണം വരെ അടച്ച പോളിസി പ്രീമിയത്തിന്റെ 105 ശതമാനമായിരിക്കും മരണാനുകൂല്യം. പോളിസി കാലയളവിനുള്ളില്‍ പണം ആവശ്യമുള്ളവര്‍ക്ക് വായ്പ സൗകര്യം ഉപയോഗപ്പെടുത്താനും സാധിക്കും.
പോളിസിയിൽ ചേരാൻ
2 ലക്ഷമാണ് പോളിസിയിലെ കുറഞ്ഞ അഷ്വേഡ് തുക. പരാവധി അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. 8 വയസിനും 59 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് എല്‍ഐസി ജീവന്‍ ലാഭ് പോളിസി തിരഞ്ഞെടുക്കാന്‍ സാധിക്കുക. 15 വർഷം, 21 വർഷം, 25 വർഷം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കാലാവധിയിൽ പോളിസിയിൽ ചേരാം.
21 വര്‍ഷ പോളിസി തിരഞ്ഞെടുത്താല്‍ 54 വയസാണ് ചേരാനുള്ള ഉയര്‍ന്ന പ്രായം. 25 വര്‍ഷ പോളിസിയില്‍ 50 വയസിനുള്ളില്‍ ചേരണം. 10 വർഷം, 13 വർഷം, 16 വര്‍ഷം എന്നിങ്ങനെ പോളിസി പ്രീമിയം കാലയളവും തിരഞ്ഞെടുക്കാം.
പ്രീമിയം
അഷ്വേഡ് തുക, പോളിസി കാലയളവ് പോളിസി ഉടമയുടെ പ്രായം എന്നിവ കണക്കാക്കിയാണ് പ്രീമിയം നിശ്ചയിക്കുന്നത്. പോളിസി കാലാവധി അനുസരിച്ച് പ്രീമിയം അടവ് കാലയളവില്‍ വ്യത്യാസം വരും. 15 വര്‍ഷ പോളിസി തിരഞ്ഞെടുത്ത വ്യക്തിക്ക് 10 വര്‍ഷമാണ് പ്രീമിയം അടയ്‌ക്കേണ്ടത്. 21 വര്‍ഷ പോളിസി തിരഞ്ഞെടുത്താൽ 15 വര്‍ഷവും 25 വര്‍ഷ പോളിസി വാങ്ങിയ വ്യക്തി 16 വര്‍ഷവുമാണ് പ്രീമിയം അടയ്‌ക്കേണ്ടത്.
എല്‍ഐസി ജീവന്‍ ലാഭ് പോളിസിയില്‍ മാസത്തിലും ത്രൈമാസത്തിലും അർധ വർഷത്തിലും വർഷത്തിലും പ്രീമിയം അടയ്ക്കാം. മാസത്തിൽ ചുരുങ്ങിയ പ്രീമിയം 5,000 രൂപയാണ്. ത്രൈമാസത്തില്‍ 15,000 രൂപയും അര്‍ധ വര്‍ഷത്തില്‍ 25,000 രൂപയുമാണ് കുറഞ്ഞ പ്രീമിയം. വര്‍ഷത്തില്‍ 50,000 രൂപയുമാണ് കുറഞ്ഞ പ്രീമിയമായി അടയ്‌ക്കേണ്ടത്.
മാസത്തില്‍ പോളിസി പ്രീമിയം അടയ്ക്കുന്നവര്‍ക്ക് 15 ദിവസം ഗ്രേസ് പിരിയഡ് ലഭിക്കും. മറ്റു രീതിയില്‍ പ്രീമിയം അടച്ചാല്‍ 30 ദിവസത്തെ ഗ്രേസ് പിരിയഡും ലഭിക്കും. പോളിസിയിൽ നിന്ന് വായ്പയെടുക്കണമെങ്കിൽ മൂന്ന് വര്‍ഷം മുടക്കമില്ലാതെ പ്രീമിയം അടയ്ക്കണം. പ്രീമിയം അടയ്ക്കുന്ന തുകയ്ക്ക ആദായ നികുതിയിൽ 1.50 ലക്ഷം രൂപയുടെ ഇളവ് ലഭിക്കും.
കാൽക്കുലേറ്റർ
50-ാം വയസില്‍ 54.50 ലക്ഷം രൂപ ലഭിക്കാന്‍ നേരത്തെ നിക്ഷേപം ആരംഭിക്കണം. 25 വയസില്‍ 20 ലക്ഷം രൂപയുടെ പോളിസി 25 വർഷ കാലയളിൽ വാങ്ങിയാലുള്ള ഉദാഹരണം നോക്കാം. ഉദ്ദേഹത്തിന്റെ വാർഷിക പ്രീമിയംയ 92,400 രൂപയാണ്. ദിവസം 256 രൂപ മാറ്റിവെച്ചാല്‍ മാസത്തില്‍ 7,700 രൂപ എന്ന തോതിൽ പ്രീമിയം അടയ്ക്കാൻ സാധക്കും.
25 വര്‍ഷ പോളിസിയായതിനാൽ 16 വര്‍ഷത്തെ പ്രീമിയം കാലയളവില്‍ 20 ലക്ഷം രൂപയാണ് അടയ്ക്കേണ്ടി വരുന്നത്. ഇതിനൊപ്പം ബോണസും ചേര്‍ത്ത് 25-ാം വയസില്‍ 54.50 ലക്ഷം രൂപ ലഭിക്കും.


Click it and Unblock the Notifications