മാസത്തിൽ ചെറിയ തുക നിക്ഷേപിച്ച് സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും സാധാരണക്കാരിൽ ഭൂരിഭാഗവും. ദിവസത്തിലോ മാസത്തിലോ നീക്കിവെയ്ക്കുന്ന തുക ഉപയോഗിച്ച് ഇനി വലിയ സ്വപ്നങ്ങൾ കാണാം. രാജ്യത്തെ ഏറ്റവും വലിയ ഇൻഷൂറൻസ് സ്ഥാപനമായ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ സമ്പാദ്യവും ഇൻഷൂറൻസ് പരിരക്ഷയും ചേർന്നുള്ള പോളിസികൾ സാധാരണക്കാർക്ക് കൂടുതൽ സഹായമാകുന്നവയാണ്. ദിവസത്തിൽ 30 രൂപ മാറ്റിവെച്ചാൽ 3.90 ലക്ഷം രൂപ നേടാൻ സാധിക്കുന്നൊരു പോളിസിയെ പറ്റിയാണ് ചുവടെ വിശദമാക്കുന്നത്.
എല്‍ഐസി ആധാര്‍ സ്തംഭം
എല്‍ഐസി ആധാര്‍ സ്തംഭം ഒരു നോണ്‍ ലിങ്ക്ഡ്, പ്രോഫിറ്റ് എന്‍ഡൗമെന്റ് അഷ്വറന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാനാണ്. ആധാര്‍ കാര്‍ഡുള്ള പുരുഷന്മാര്ക്ക് മാത്രമാണ് ഈ പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. 8 വയസ് മുതല്‍ 55 വയസ് പ്രായമുള്ളവര്‍ക്ക് ചേരാന്‍ സാധിക്കുന്ന പോളിസിയാണിത്. 70 വയസ് വരെയാണ് പരമാവധി പോളിസി കാലാവധി.
ഏറ്റവും കുറഞ്ഞ സം അഷ്വേഡ് തുക 75,000 രൂപയാണ്. പരമാവധി 3 ലക്ഷം രൂപയ്ക്ക് വരെ പോളിസി വാങ്ങാന്‍ സാധിക്കും. 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ കാലയളവില്‍ പോളിസി തിരഞ്ഞെടുക്കാം. പോളിസി കാലയളവും പ്രീമിയം അടവ് കാലയളവും തുല്യമായിരിക്കും. പോളിസി അനുവദിക്കുന്ന ദിവസം മുതല്‍ റിസ്ക് കവറേജ് ലഭിക്കും. പ്ലാനിന്റെ പ്രീമിയം മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ അടയ്ക്കാം.
മറ്റു പ്രത്യേകതകൾ
പോളിസിയില്‍ ചേര്‍ന്നൊരാള്‍ക്ക് മുന്നോട്ട് കൊണ്ടു പോകാന്‍ താല്പര്യമില്ലെങ്കില് ഫ്രീ ലുക്ക് പിരിയഡിനുള്ളില്‍ പോളിസിയില്‍ നിന്ന് ഒഴിയാം. 15 ദിവസമാണ് ഫ്രീ ലുക്ക് പിരിയഡായി അനുവദിക്കുന്നത്. അടച്ച പ്രീമിയം തുക തിരികെ ലഭിക്കും.
വര്‍ഷത്തിലോ അര്‍ധ വര്‍ഷത്തിലോ ത്രൈമാസത്തിലോ പോളിസി പ്രീമിയം അടയ്ക്കുന്നവരാണെങ്കില്‍ 30 ദിവസത്തെ ഗ്രേസ് പിരിയഡ് പ്രീമിയം അടയ്ക്കാന്‍ ലഭിക്കും, മാസത്തില്‍ പ്രീമിയം അടയ്ക്കുന്നവര്‍ക്ക് 15 ദിവസമാണ് ഗ്രേസ് പിരിയഡ. 3 വര്‍ഷം പ്രീമിയം അടച്ച ശേഷം വായ്പയ്ക്ക് അപേക്ഷിക്കാനാകും.
മരണാനുകൂല്യം & സര്‍വൈവല്‍ ബെനഫിറ്റ്
പോളിസി കാലാവധിക്കുള്ളില്‍ പോളിസി ഉടമയ്ക്ക് മരണം സംഭവിക്കുകയാണെങ്കില്‍ നോമിനിക്ക് മരണാനുകൂല്യം ലഭിക്കും. ഭാവിയിലേക്കുള്ള സാമ്പത്തിക ചെലവുകളെ നേരിടാന്‍ ഈ തുക ഉപകരിക്കും. സം അഷ്വേഡ് ഓണ്‍ ഡെത്തും ലോയറ്റി അഡിഷനും ചേര്‍ത്ത തുകയാണ് മരണാനുകൂല്യമായി ലഭിക്കുക.
ഈ തുക അടച്ച ആകെ പ്രീമിയത്തിന്റെ 105 ശതമാനമാനത്തില്‍ കൂടുതലായിരിക്കും. എല്‍ഐസി ആധാര്‍ സ്തംഭം പോളിസി തിരഞ്ഞെടുക്കുന്നൊരാള് പ്രീമിയം മുഴുവന്‍ അടച്ച് പോളിസി കാലാവധി പൂര്‍ത്തിയാക്കുകയാണെങ്കില്‍ നല്ലൊരു തുക സമ്പാദ്യമായി കയ്യിലെത്തും. സം അഷ്വേഡും കൂടെ ലോയല്‍റ്റി അഡിഷനും ചേര്‍ത്താണ് കാലാവധിയില്‍ തുക അനുവദിക്കുക.
പോളിസി കാൽക്കുലേറ്റർ
20 വയസുള്ള വ്യക്തി 20 വര്‍ഷ പോളിസി കാലാവധിയില്‍ 3 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി വാങ്ങിയാല്‍ വാര്‍ഷിക പ്രീമിയം വരുന്നത് 10,821 രൂപയാണ്. അർധ വർഷത്തിൽ 5,468 രൂപയും ത്രൈമാസത്തിൽ 2763 രൂപയുമാണ് പ്രീമിയം അടവ് വരുന്നത്. മാസത്തിൽ പ്രീമിയം അടയ്ക്കുന്ന വ്യക്തി ആദ്യ വർഷം 921 രൂപയും പിന്നീട് മാസത്തില്‍ 901 രൂപയുമാണ് അടയ്ക്കേണ്ടത്.
ഇത് പ്രകാരം ദിവസത്തിൽ മാറ്റിവെയ്ക്കേണ്ടത് 30 രൂപ മാത്രമാണ്. കാലാവധിയോളം പ്രീമിയം അടയ്ക്കുന്നൊരാള്‍ക്ക് 2.20 ലക്ഷം രൂപയോളം മാത്രമാണ് പ്രീമിയം അടയ്ക്കുന്നത്.
കാലാവധിയില്‍ സം അഷ്വേഡിനൊപ്പം ലോയല്‍റ്റി അഡിഷനും ചേര്‍ത്താണ് മെച്യൂരിറ്റി ബെനഫിറ്റ് ലഭിക്കുക. നിക്ഷേപിക്കുന്ന തുകയില്‍ നിന്ന് 4.50 ശതമാനം വാര്‍ഷിക ആദായം പ്രതീക്ഷിച്ചാല്‍ 97,500 രൂപ ലോയല്‍റ്റി അഡിഷന്‍സ് ലഭിക്കും. ഇതനുസരിച്ച് കാലാവധി പൂര്‍ത്തിയാകുമ്പോൾ 3,97,500 രൂപ ലഭിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications