ഓരോ സമയത്തും മുന്നിലെത്തുന്ന പ്രതിസന്ധികളെ നേരിടാൻ കയ്യിൽ പണം അത്യാവശ്യമാണ്. വലിയ തുക മാസ വരുമാനമില്ലാത്തവരാണെങ്കിൽ നല്ലൊരു സമ്പാദ്യം ഉണ്ടാക്കിയെടുക്കുക ബുദ്ധിമുട്ടാണെന്നാകും പലരുടെയും ചിന്ത. കുറഞ്ഞ സംഖ്യ നിക്ഷേപിച്ച് പരമാവധി ലാഭം നേടിതരുന്ന നിക്ഷേപങ്ങൾ ഇത്തരക്കാർക്കുള്ളതാണ്. ഇത്തരത്തിൽ വിവിധ പദ്ധതികളുണ്ടെങ്കിലും ഇവയെ പറ്റി കൃത്യമായ അറിവില്ലാത്തതാണ് പദ്ധതിയുടെ ഗുണം ആവശ്യക്കാരിലെത്താത്തതിന് കാരണം. സാധാരണക്കാർക്കായുള്ള ഇത്തരം പദ്ധതികളിൽ മുൻപന്തിയിലാണ് പോസ്റ്റ് ഓഫീസ്.
ഗ്രാം സുരക്ഷാ യോജന
1995 ല്‍ ഗ്രാമീണ ഇന്ത്യക്കാര്‍ക്കായി ആരംഭിച്ച പോളിസി റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സിന് കീഴിലാണ് നടപ്പിലാക്കുന്നത്. പോളിസി ഉടമയുടെ ജീവിതകാലം മുഴുവൻ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു ഹോൾ ലൈഫ് അഷ്വറൻസ് പോളിസിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷാ യോജന.
പോളിസി കാലാവധിക്കുള്ളിൽ പോളിസി ഉടമയുടെ മരണം സംഭവിച്ചാൽ സം അഷ്വേർഡ് തുക നോമിനിക്ക് ലഭിക്കും. എന്നാൽ 5 വർഷം പോളിസി അടച്ചു പൂർത്തിയാക്കിയൊരാൾക്ക് പോളിസിയെ എൻഡോവ്‌മെന്റ് അഷ്വറൻസ് പോളിസിയായി മാറ്റാനാകും. ഇതോടെ പോളിസി കാലയളവ് പൂർത്തിയായാൽ തുക പിൻവലിക്കാനും സാധിക്കും. ഉയർന്ന ബോണസാണ് പദ്ധതിയുടെ ഗുണം.
ആർക്കൊക്കെ ചേരാം
രാജ്യത്ത് താമസക്കാരായ 19ത് വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാർക്ക് പദ്ധതിയിൽ ചേരാം. ഗ്രാമീണ ജനതയ്ക്കായി തയ്യാറാക്കിയൊരു പദ്ധതിയാണിത്. പദ്ധതിയിലെ മിനിമം അഷ്വേഡ് തുക 10,000 രൂപയാണ്. പരമാവധി അഷ്വേഡ് തുക 10 ലക്ഷം രൂപയാണ്. നിക്ഷേപകന്റെ സൗകര്യം അനുസരിച്ച് മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ പ്രീമിയം അടയ്ക്കാം. പദ്ധതിയിൽ ചേരാൻ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം.
കാലാവധി
പ്രീമിയം അടയ്ക്കുന്ന കാലായളവ് മൂന്ന് തരത്തിലാണ്. 55, 58, 60 വയസ് വരെ പ്രീമിയം അടയ്ക്കാം. പ്രീമിയം അടയ്ക്കുന്നതിന് 30 ദിവസത്തെ ഗ്രേസ് പിരിയഡ് ലഭിക്കും. നാല് വര്‍ഷം മുടങ്ങാതെ പ്രീമിയം അടയ്ക്കുന്നൊരാൾക്ക് ശേഷം വായ്പ സൗകര്യം അനുവദിക്കും. ഗ്രാം സുരക്ഷാ യോജനയിൽ ചേർന്ന് മൂന്ന് വർഷത്തിന് ശേഷം പോളിസി സറണ്ടർ ചെയ്യാൻ സാധിക്കും. പോളിസി സറണ്ടര്‍ ചെയ്താല്‍ കുറഞ്ഞ അഷ്വേര്‍ഡ് തുകയ്ക്ക് ആനുപാതികമായ ബോണസ് ലഭിക്കും.
35 ലക്ഷം രൂപ നേടാം
19 വയസില്‍ പരാമാവധി അഷ്വേഡ് തുകയായ 10 ലക്ഷം രൂപയുടെ പോളിസിയിൽ ചേരുന്നൊരാൾക്കാണ് എങ്ങനെ 35 ലക്ഷം നേടാൻ സാധിക്കുമെന്ന് നോക്കാം. 55 വയസ് വരെ പ്രീമിയം അടവ് തിരഞ്ഞെടുത്താൽ മാസത്തിൽ അടയ്ക്കേണ്ടി വരുന്ന തുക1515 രൂപയാണ്. കാലാവധി പൂർത്തിയാകുമ്പോൾ ബോണസും കൂടി ചേർത്ത് 31.60 ലക്ഷം രൂപ നേടാന്‍ സാധിക്കും. ദിവസത്തിൽ 50 രൂപ കരുതിയാൽ ഈ തുക കണ്ടെത്താം.
പ്രീമിയം അടവ് കാലാവധി 58 വയസുവരെ നീട്ടിയാൽ മാസത്തിൽ വരുന്ന പ്രീമിയം തുക 1463 രൂപയാണ്. അടവ് പൂർത്തിയാകുമ്പോൾ ബോണസും ചേർത്ത് 33.40 ലക്ഷം രൂപ ലഭിക്കും. 60 വയസ് വരെ പ്രീമിയം അടയ്ക്കാൻ തിരഞ്ഞെടുക്കുന്നൊരാൾക്ക് മാസത്തിൽ 1,411 രൂപയാണ് അടയ്ക്കേണ്ടത്. കാലാവധിയിൽ 34.60 ലക്ഷം രൂപ ലഭിക്കും. ഉയർന്ന ബോണസാണ് പദ്ധതിയുടെ നേട്ടം. അവസാനമായി 1,000 രൂപയ്ക്ക് വര്‍ഷത്തില്‍ 60 രൂപയാണ് ബോണസ് അനുവദിച്ചത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications