നിക്ഷേപം പണക്കാർക്ക് മാത്രമുള്ളതാണെന്നൊരു ധാരണയുണ്ട്. കയ്യിൽ മിച്ചം വരുന്ന തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി സമ്പത്തുണ്ടാക്കുന്നതാണ് പലരുടെയും രീതി. ഇതിനെ നിക്ഷേപമെന്ന് വിളിക്കാനാകില്ല. ബാങ്ക് അക്കൗണ്ടിന്റെ പേര് പോലെ തന്നെ അതൊരു സേവിംഗ്സ് മാത്രമാണ്. ഭാവിയിലേക്ക് സമ്പത്തുണ്ടാക്കാൻ നടത്തുന്നവയാണ് നിക്ഷേപങ്ങൾ. ഏത് സാധാരണക്കാരനും, ദിവസം 50 ലക്ഷം രൂപ നിരക്കിൽ മിച്ചം പിടിക്കാൻ സാധിക്കുമെങ്കിൽ 30 വർഷത്തിന് ശേഷം ലക്ഷാധിപതിയാകാൻ സാധിക്കുന്നൊരു പദ്ധതിയെ പറ്റിയാണ് ചുവടെ വിശദമാക്കുന്നത്.
ദിവസം വേണ്ടത് 50 രൂപ
50 രൂപ മാറ്റിവെയ്ക്കാന്‍ സാധിക്കുന്നവർ ചുരുക്കമായിരിക്കും. ചെലവുകൾ ചുരുക്കിയാല്‍ തന്നെ 50 രൂപ ദിവസം കണ്ടെത്താവുന്നതാണ്. ദിവസം 50 രൂപ കരുതുന്നൊരാൾക്ക് മാസത്തിൽ 1,500 രൂപ നിക്ഷേപിക്കാൻ സാധിക്കും. 30-ാം വയസിൽ നിക്ഷേപം ആരംഭിക്കുന്നൊരാൾക്ക് 30 വര്‍ഷ കാലയളവ് മുന്നിലുണ്ട്. ഈ ദീർഘകാല നിക്ഷേപത്തിനായി ഇക്വിറ്റി മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കണം.
മാസത്തിൽ നിക്ഷേപിക്കാൻ സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ (എസ്ഐപി) എന്ന നിക്ഷേപ രീതിയാണ് ഉപയോഗിക്കേണ്ടത്. ഇതുവഴി എങ്ങനെ സമ്പത്തുണ്ടാകുമെന്ന നോക്കാം.
മ്യൂച്വൽ ഫണ്ട്
ജീവിതത്തിൽ റിസ്കെടുക്കാത്തവർക്ക് ജീവിതത്തിൽ ഒരേ സ്ഥിതി തുടരുന്നവരായിരിക്കും. അല്പം റിസ്കെടുക്കുന്നവരാണ് ഏത് മേഖലയിലും വിജയിച്ചിട്ടുള്ളത്. ഇത് നിക്ഷേപത്തിലും ബാധകമാണ്. അല്പം റിസ്കെടുക്കേണ്ട നിക്ഷേപമാണ് ഓഹരിയധിഷ്ഠിത മ്യൂചൽ ഫണ്ടുകൾ. ഇവയിൽ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ പ്രകാരം മാസത്തിൽ നിശ്ചിത തുക നിക്ഷേപിക്കാവുന്നതാണ്. 30 വയസിൽ പ്രതിദിനം 50 രൂപ മിച്ചം പിടിച്ച് 30 വർഷത്തേക്ക് നിക്ഷേപിക്കുന്ന ഒരാൾക്ക് ലഭിക്കുന്ന ആദായം എത്രയാണെന്ന് പരിശോധിക്കാം.
ആദായം
10-12 ശതമാനം ആദായം സാധാരണ ഗതിയിൽ മ്യൂച്വൽ ഫണ്ടിലെ ദീർഘകാല നിക്ഷേപങ്ങൾക്ക് ലഭിക്കുന്നുണ്ട്. പ്രതിമാസം 1,500 രൂപ 30 വര്‍ഷത്തേക്ക് നിക്ഷേപിച്ചൊരാൾക്ക് 15 ശതമാനം വാര്‍ഷിക ആദായം ലഭിച്ചാൽ 1.05 കോടി രൂപ ലഭിക്കും. ഇതേ നിക്ഷേപത്തിൽ നിന്ന് 8 ശതമാനം ആദായം ലഭിച്ചാൽ 22.50 ലക്ഷം രൂപയാണ് ലഭിക്കുക.
10 ശതമാനം ആദായം ലഭിക്കുന്ന ഫണ്ടാണെങ്കിൽ 34.18 ലക്ഷം രൂപയും 12 ശതമാനം ആദായം ലഭിച്ചാല്‍ 52.94 ലക്ഷം രൂപയും ലഭിക്കും ഇവിടെ നിക്ഷേപിച്ച തുക കൊണ്ടല്ല കോടികൾ ലഭിച്ചത്. നിക്ഷേപത്തിന്റെ കാലാവധിയും കോമ്പൗണ്ടിംഗ് പലിശയുടെയും ഗുണവും ലഭിക്കുന്നതിനാലാണ് ഈ നേട്ടം. മാസം 1,500 രൂപ നിക്ഷേപിക്കുന്നൊരാൾ 30 വർഷം കൊണ്ട് 5.40 ലക്ഷം രൂപ മാത്രമാണ് നിക്ഷേപിക്കുന്നത്.
ദിവസം 100 രൂപ മാറ്റിവെച്ചാൽ ഇതേ സ്ഥാനത്ത് എത്ര രൂപയുടെ നേട്ടമുണ്ടാകുമെന്ന് നോക്കാം. മാസത്തിൽ 3.000 രൂപ നിക്ഷേപിച്ചാല്‍ 8 ശമാനം ആദായം ലഭിച്ചാൽ കൂടി 45 ലക്ഷം രൂപ 30 വർഷം കൊണ്ട് നേടാനാകും.
12 ശതമാനം ആദായം ലഭിക്കുമ്പോൾ 1.05 കോടി രൂപ 30 വർഷം കൊണ്ട് ലഭിക്കും. 15 ശതമാനം ആദായം ലഭിക്കുമ്പോൾ 2.10 കോടി രൂപയാണ് ലഭിക്കുന്നത്. 10.80 ലക്ഷം രൂപയുടെ നിക്ഷേപത്തിലൂടെയാണ് ഇത്രയും വലിയ തുകയുടെ ആദായം ലഭിക്കുന്നത്.
ശ്രദ്ധിക്കേണ്ടവ
ഓഹരിയധിഷ്ടിത നിക്ഷേപങ്ങള്‍ക്ക് നഷ്ട സാധ്യതയുള്ളതാണ്. ഓരോ വിപണി സാഹചര്യമനുസരിച്ചും നിക്ഷേപിച്ച ഫണ്ടിന്റെ പ്രവര്‍ത്തനം വ്യത്യാസപ്പെടാം. ഇതിനാൽ മാർക്കറ്റ് ഇടിയുന്ന സാഹചര്യത്തിൽ പണം പിൻവലിക്കുന്നത് ഉചിതമാകില്ല. ക്ഷമയോടെ നിക്ഷേപിക്കുക എന്നത് മ്യൂച്വൽ ഫണ്ടിൽ ആവശ്യമായ കാര്യമാണ്. വർഷങ്ങളിൽ ഫണ്ടിന്റെ പ്രകടനം താരതമ്യം ചെയ്തു നോക്കാം. വരുമാനം വർധിക്കുന്നതിന് അനുസരിച്ച് എസ്ഐപി തുക ഉയർത്താൻ സാധിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സാമ്പത്തിക റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

യാത്ര പോകുന്നവർ അറിയാൻ, ട്രെയിൻ സർവ്വീസുകളിൽ മാറ്റങ്ങളുണ്ട്, ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി



Click it and Unblock the Notifications