ദിവസ വരുമാനക്കാർക്കും ചെറിയ ശമ്പളക്കാർക്കും സമ്പാദിക്കാൻ തിരഞ്ഞെടുക്കാവുന്നത് മാസ അടവുള്ള നിക്ഷേപങ്ങളാണ്. ദിവസത്തിൽ നിശ്ചിത തുക മാറ്റിവെച്ചോ ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ചോ ഇത്തരം പദ്ധതികളിലെ മാസ അടവ് നടത്താൻ സാധിക്കും. ഭാവിയിൽ നല്ല സമ്പാദ്യം ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതികളിലൊന്നാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ എൻഡൗമെന്റ് പോളിസികൾ.
മാസ അടവിനൊപ്പം ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും കാലാവധിയിൽ ബോണസടക്കം സമ്പാദ്യം തിരികെ ലഭിക്കുന്നതുമാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഇത്തരത്തിൽ ചെറിയ മാസ അടവിൽ ലക്ഷങ്ങൾ നേടാൻ സാധിക്കുന്നൊരു പോളിസിയാണ് എൽഐസി ആധാർ ശില. 58 രൂപ ദിവസം മാറ്റിവെച്ചാൽ 8 ലക്ഷം ഈ പദ്ധതിയിലൂടെ സ്വന്തമാക്കാം.
എൽഐസി ആധാർ ശില പോളിസി
സാമ്പാദ്യമായും അടിയന്തര ഘട്ടങ്ങളിൽ സാമ്പത്തിക സുരക്ഷയും നൽകുന്ന നോൺ-ലിങ്ക്ഡ് പാർടിസിപ്പേറ്ററി എൻഡോവ്‌മെന്റ് പോളിസിയാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ആധാർ ശില. മരണ ആനുകൂല്യവും കാലാവധിയെത്തുമ്പോൾ മെച്യൂരിറ്റി തുകയും പോളിസിയിൽ നിന്ന് ലഭിക്കും. പോളിസിയിൽ ആർക്കൊക്കെ നിക്ഷേപിക്കാൻ സാധിക്കുമെന്ന് നോക്കാം. ആധാർ കാർഡ് ഉടമകളായ 8 വയസിനും 55 വയസിനും ഇടയില്‍ പ്രായമുള്ള സത്രീകള്‍ക്ക് മാത്രമാണ് പോളിസിയിൽ ചേരാനാവുക. ചെലവ് കുറഞ്ഞൊരു പോളിസിയാണെന്നത് എടുത്തു പറയേണ്ടതുണ്ട്.
സം അഷ്വേഡ്
ആധാർ ശില പോളിസിയില്‍ നിന്ന് ലഭിക്കുന്ന കുറഞ്ഞ് അഷ്വേഡ് തുക 75,000 രൂപയും പരമാവധി അഷ്വേഡ് തുക 3,00,000 രൂപയുമാണ്. 10 വര്‍ഷത്തിനും 20 വര്‍ഷത്തിനും ഇടയിലുള്ള കാലാവധിയില്‍ പോളിസി തിരഞ്ഞെടുക്കാം. ചേരുന്നയാളുടെ പ്രായം, അഷ്വേഡ് തുക, പോളിസി കാലാവാധി എന്നിവ അനുസരിച്ചാണ് പോളിസി പ്രീമിയം കണക്കാക്കുന്നത്. പോളിസി ഉടമയുടെ തീരുമാനം അനുസരിച്ച് പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക, വാര്‍ഷിക രീതിയിൽ പ്രീമിയം അടയ്ക്കാം.
പ്രീമിയം അടവ്
ആധാർ ശില പോളിസിയിൽ പോളിസി കാലാവധിക്ക് തുല്യമാണ് പ്രീമിയം അടവ് കാലാവധിയും. മാസത്തിലോ പാദ വർഷത്തിലോ അർധ വർഷത്തിലോ വാർഷിക പ്രീമിയമായോ അടയ്ക്കാൻ സാധിക്കും. തിരഞ്ഞെടുക്കുന്ന സം അഷ്വേഡ് തുകയ്ക്കും പോളിസി കാലാവധിക്കും പോളിസി ഉടമയുടെ പ്രായത്തിനും അടിസ്ഥാനമായാണ് പോളിസി പ്രീമിയം കണക്കാക്കുന്നത്. പോളിസിയില്‍ ചേരാന്‍ പ്രത്യേക മെഡിക്കല്‍ പരിശോധന ആവശ്യമില്ല.
ആനുകൂല്യങ്ങൾ
പോളിസിയിൽ നിന്ന് ലൈഫ് ഇൻഷൂറൻസിന്റെയും സേവിംഗ്സിന്റെയും ഗുണങ്ങൾ ലഭിക്കും. പോളിസി കാലയളവിൽ പോളിസി ഉടമ മരണപ്പെട്ടാൽ വാര്‍ഷിക പ്രീമിയത്തിന്റെ പത്തിരട്ടിയോ പ്രീമിയം അടച്ച പ്രീമിയത്തിന്റെ 105 ശതമാനമോ നോമിനിക്ക് ലഭിക്കും.
പോളിസി അഞ്ച് വർഷം പൂർത്തിയായതിന് ശേഷമുണ്ടാകുന്ന മരണത്തിന് കുടുംബത്തിന് നിശ്ചിത തുകയ്ക്കൊപ്പം ലോയൽറ്റി അഡിഷനും ലഭിക്കും. പോളിസി കാലയളവിൽ വായ്പ ലഭിക്കും. 2 വർഷം തുടർച്ചയായി പോളിസി പ്രീമിയം അടച്ചവർക്കാണ് വായ്പ സൗകര്യം ലഭിക്കുക. 2 വർഷത്തിന് ശേഷം പോളിസി സറണ്ടർ ചെയ്യാനും സാധിക്കും.
പോളിസി കാൽക്കുലേറ്റർ
30 വയസുളള വ്യക്തി 5 ലക്ഷം രൂപ അഷ്വേഡ് തുകയുള്ള എല്‍ഐസി ആധാര്‍ ശില പോളിസ 20 വര്‍ഷ പോളിസി ടേമിലേക്ക് വാങ്ങിയാലുള്ള നേട്ടം എന്താണെന്ന് നോക്കാം. വര്‍ഷത്തില്‍ പ്രീമിയമായി വരുന്നത് 21,918 രൂപയാണ്. ദിവസം 58 രൂപ കരുതുന്നൊരാള്‍ക്ക് എളുപ്പത്തില്‍ പ്രീമിയം അടയ്ക്കാന്‍ സാധിക്കും. കാലാവധിയോളം 4,29,392 രൂപയാണ് പ്രീമിയമായി അടയ്ക്കുന്നത്. 20 വര്‍ഷത്തിന് ശേഷം ബോണസ് അടക്കം 7,94,000 രൂപ ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications