സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്കാണ് വിരമിക്കല്‍ കാലത്തിന് ശേഷമുള്ള നിക്ഷേപത്തെ പറ്റി ആശങ്കയുണ്ടാവുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടൊപ്പം പെന്‍ഷന്‍ പദ്ധതിയുള്ളതിനാല്‍ പലരും അംഗങ്ങളായിരിക്കും. എന്നാല്‍ സ്വകാര്യ മേഖലയിലെ അസംഘടിത ജീവനക്കാര്‍ക്കിടയില്‍ അത്ര സജീവമല്ല പെന്‍ഷന്‍ സ്‌കീമുകള്‍.
ഇവർക്കായി കേന്ദ്രസർക്കാർ പെൻഷൻ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവയിൽ പ്രധാനമായ പദ്ധതിയാണ് അടൽ പെൻഷൻ യോജന. ഇന്ന് ചായയ്ക്ക് പോലും 10-12 രൂപ ഈടാക്കുന്ന നാട്ടില്‍ ദിവസം ഏഴ് രൂപ കൊണ്ട് 60,000 രൂപ വാർഷിക പെൻഷൻ ഈ പദ്ധതി വഴി നേടാം. ഇതിന്റെ നടപടിക്രമങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്.
അടല്‍ പെന്‍ഷന്‍ യോജന
2015 മേയ് 9 നാണ് അടല്‍ പെന്‍ഷന്‍ യോജന ആരഭിക്കുന്നത്. . 2022 മാര്‍ച്ച് വരെ 4.01 കോടി പേർ അടല്‍ പെന്‍ഷന്‍ യോജനനയില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാറിന്റെ കണക്ക്. കേന്ദ്രസർക്കാർ പദ്ധതി കൈകാര്യം ചെയ്യുന്നത്. പെന്‍ഷന്‍ ഫണ്ട് റെഗലേറ്ററി ആന്‍ഡ് ഡെലവപ്‌മെന്റ് അതോറിറ്റിയാണ്.
ആർക്കൊക്കെ പദ്ധതിയിൽ ചേരാം
18നും 40 നും ഇടയിൽ പ്രായമുള്ളവർക്കാണ് അടൽ പെൻഷൻ യോജനയിൽ ചേരാൻ സാധിക്കുക. അസംഘിടത മേഖലയിൽ ജോലി ചെയ്യുന്നവർക്കാണ് യോഗ്യത. ഇവർ തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിലോ ബാങ്ക് ബ്രാഞ്ചിലോ ചെന്ന് പെൻഷൻ പദ്ധതിയിൽ ചേരാം. ഇതിനായി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. പദ്ധതിയിൽ ചേരുന്നൊരാൾ 20 വർഷം നിക്ഷേപം നടത്തണം. 60 വയസ് പൂർത്തിയായാലാണ് പെൻഷൻ അനുവദിക്കുക.
മാസ പെൻഷൻ എത്ര തുക
അടൽ പെൻഷൻ യോജന വഴി മാസത്തിൽ ലഭിക്കുന്ന മാസ പെൻഷൻ ചുരുങ്ങിയത് 1,000 രൂപയാണ്, 2,000, 3,000, 4,000, 5,000 എന്നിങ്ങനെയാണ് പെൻഷൻ തുക. ഉയർന്ന പെൻഷൻ 5,000 രൂപയമാണ്. പെൻഷനിൽ ചേർന്നവർ മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ പ്രീമിയം അടയ്ക്കണം.
ചേരുന്നയാളുടെ പ്രായവും പെൻഷൻ തുക എന്നിവ അടിസ്ഥാനാക്കിയാണ് ഇത് കണക്കാക്കുന്നത്. നേരത്തെ ചേർന്നാൽ ചെറിയ തുകയിൽ പ്രീമിയം അടയ്ക്കാൻ സാധിക്കും.
മറ്റു പ്രത്യേകതകൾ
പദ്ധതിയിൽ ചേരുന്നൊരാൾക്ക് മിനിമം പെൻഷൻ കേന്ദ്രസർക്കാർ ഉറപ്പു നൽകുന്നു. മിനിമം പെന്‍ഷന് വേണ്ട തുക അടയ്ക്കാന്‍ ചേരുന്നയാള്‍ക്ക് പറ്റിയില്ലെങ്കിലും ബാക്കി വരുന്ന തുക സര്‍ക്കാര്‍ അടയ്ക്കും. പ്രീമിയത്തിന്റെ 50 ശതമാനമോ വർഷത്തിൽ 1000 രൂപയോ കുറഞ്ഞത് കേന്ദ്രസർക്കാർ അടയ്ക്കും. മറ്റു സാമൂഹിക സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പദ്ധതിയിൽ ചേർന്നയാൾക്കും ഭാര്യയ്ക്കും പെൻഷൻ ലഭിക്കും.
പദ്ധതിയിൽ ചേർന്നായളുടെ മരണം വരെ പദ്ധതിയിലെ അംഗത്തിനും മരണ ശേഷം പങ്കാളിക്കും പെൻഷൻ ലഭിക്കും. രണ്ടു പേരുടെയും മരണ ശേഷം നിക്ഷേപിച്ച തുക നോമിക്ക് തിരികെ ലഭിക്കും. അടല്‍ പെന്‍ഷന്‍ യോജനയില്‍ അടയ്ക്കുന്ന തുകയ്ക്ക് ആദായ നികുതി ഉളവുണ്ട്. സെക്ഷന്‍ 80 സിസിഡി (1ബി) പ്രകാരം 50000 രൂപ വരെ ഇളവ് അനുവദിക്കും.
7 രൂപയിൽ പെൻഷൻ നേടാം
7 രൂപ മാസ അടവിൽ 60,000 രൂപ വാർഷിക പെൻഷൻ നേടാൻ 18 വയസിൽ അടൽ പെൻഷൻ യോജനയിൽ ചേരണം. ഇതിന് മാസത്തിൽ 5,000 രൂപയുടെ പെൻഷൻ തിരഞ്ഞെടുക്കണം. ഇപ്രകാരം മാസത്തിൽ 210 രൂപ അടയ്ക്കേണ്ടി വരും, ഇത് ദിവസത്തിൽ കണക്കാക്കിയാൽ ദിവസത്തിൽ 7 രൂപയാണ് കരുതേണ്ടത്.
പദ്ധതിയിൽ ചേരാൻ വൈകുന്നതിന് അനുസരിച്ച് ഉയർന്ന പെൻഷൻ വാങ്ങാൻ വലിയ പ്രീമിയം അടയ്ക്കേണ്ടി വരും. 40ാം വയസില്‍ പദ്ധതിയിൽ ചേരുന്നൊരാൾ മാസത്തില്‍ 5,000 രൂപ പെന്‍ഷന്‍ ലഭിക്കാൻ അടുത്ത 20 വർഷം 1,454 രൂപ മാസത്തിൽ അടയ്ക്കണം.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications