ദിവസം 50 രൂപ എന്നു പറഞ്ഞാല്‍ ഇന്നത്തെ കാലത്ത് വളരെ ചെറിയൊരു തുകയാണ്. ദിവസം 50 രൂപ നീക്കിവെച്ച് നിക്ഷേപത്തിനറങ്ങിയാല് മാസാവസാനം 1,500 രൂപ ഉണ്ടാക്കിയെടുക്കാം. മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപുി വഴി നിക്ഷേപം ആരംഭിക്കാന്‍ അനുയോജ്യമായൊരു തുകയായി. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ ദീര്‍ഘകാല നിക്ഷേപം കണ്ണഞ്ചിപ്പിക്കുന്ന ആദായം നല്‍കാറുണ്ട്.
ഇത്തരത്തില്‍ നിക്ഷേപകരെ ഞെട്ടിച്ചൊരു ഫണ്ടാണ് ക്വാന്‍ഡ് സ്മോള്‍ കാപ് ഫണ്ട്. സമോൾ കാപ് ഫണ്ടുകൾ ഉയർന്ന അപകട സാധ്യതയുള്ളതും അതേസമയം ദീർഘകാലത്തേക്ക് വലിയ നേട്ടം നൽകുന്നവയുമാണ്. ക്വാൻഡ് മ്യൂച്വൽ ഫണ്ടിന്റെ പ്രകടനവും വിശദാംശങ്ങളും നോക്കാം.
ക്വാന്‍ഡ് സ്മോള്‍ കാപ് ഫണ്ട്
1996 ഒക്ടോബര്‍ 29നാണ് ക്വാന്‍ഡ് സ്മോള്‍ കാപ് ഫണ്ട് ആരംഭിച്ചത്. റെഗുലര്‍ പ്ലാനില്‍ ഇതുവരെ 11.47 ശതമാനം ആദായമാണ് ഫണ്ട് നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 47.25 ശതമാനം ആദായം റെഗുലര്‍ പ്ലാനിലും 49.35 ശതമാനം ആദായം ഡയറക്ട് പ്ലാനിലും ഫണ്ട് നല്കി. ഡയറക്ട് പ്ലാനിൽ കഴിഞ്ഞ അഞ്ച് വർഷത്തേക്ക് 34.46 ശതമാനം ആദായം ഫണ്ട് നൽകി.
ഫണ്ട് ആരംഭിച്ച കാലം തൊട്ട് 1,500 രൂപയുടെ പ്രതിമാസ എസ്ഐപി ആരംഭിച്ചൊരാളുടെ നിക്ഷേപം ഇന്ന് 30 ലക്ഷം രൂപയായി വളര്‍ന്നിട്ടുണ്ടാകും. മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച 1,500 രൂപയുടെ എസ്ഐപിയുടെ വളര്‍ച്ച 1.20 ലക്ഷം രൂപയാണ്. 5 വർഷം മുൻപ് ആരംഭിച്ച 1,500 രൂപയുടെ പ്രതിമാസ എസ്ഐപിയിലൂടെ 90,000 രൂപയാണ് നിക്ഷേപിച്ചത്. 2023 ഡിസംബർ 28നുള്ള മൂല്യം 2,09,205 രൂപയാണ്.
ഫണ്ട് വിശദാംശങ്ങൾ
സ്മോള്‍ ക്യാപ് കമ്പനികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല വളര്‍ച്ച സാധ്യതയാണ് ക്വാന്‍ഡ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ മറ്റ് സ്മോള്‍ ക്യാപ് ഫണ്ടുകളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന വരുമാനവും ക്വാന്‍ഡ് ഫണ്ട് നല്കി.
നിക്ഷേപകര്‍ക്ക് ഒറ്റത്തവണ നിക്ഷേപത്തിന് 5,000 രൂപ വേണം. 1,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. എസ്ഐപി നിക്ഷേപകര്‍ക്ക് 1,000 രൂപ മുതല്‍ നിക്ഷേപം തുടങ്ങാം. 3,134 കോടിയുടെ ആസ്തിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്.
0.62 ശതമാനമാണ് ഡയറക്ട് പ്ലാനിന്റെ ചെലവ് അനുപാതം. ഇത് കാറ്റഗറി ആവറേജിനേക്കാള് കുറവാണ്. റെഗുലർ പ്ലാനിൽ 2.60 ശതമാനമാണ് ചെലവ്. ഫെബ്രുവരി 28 പ്രകാരം 146.94 രൂപയാണ് ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു. 365 ദിവസത്തിന് മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം എക്സിറ്റ് ലോഡുണ്ട്.
പോര്‍ട്ട്ഫോളിയോ
95.30 ശതമാനം ഇക്വിറ്റിയില്‍ നിക്ഷേപമുള്ള ഫണ്ടിന്റെ പ്രധാന നിക്ഷേപം ബാങ്കിംഗ് രംഗത്താണ്. 12.45 ശതമാനം ഓഹരികള്‍ ബാങ്കിംഗ് മേഖലയിലാണ്. എഫ്എംസിജി- 9.39%, നിര്‍മാണ മേഖല- 6.74%, ഫാര്‍മ- 5.2% എന്നിങ്ങനെയാണ് മറ്റ് മേഖലകള്‍.
ഐടിസി ലിമിറ്റഡ്, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് ലിമിറ്റഡ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപേഴ്സ് ലിമിറ്റഡ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ബിക്കാജി ഫുഡ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ്, എച്ച് എഫ്സിഎല്‍ ലിമിറ്റഡ്, ആര്ചെന് കെമിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇന്ത്യാ സിമന്റ്സ് എന്നിവയാണ് പ്രധാന നിക്ഷേപങ്ങള്‍.
നികുതി
നിക്ഷേപം ആരംഭിച്ച് 1 വർഷത്തിന് ശേഷം പിൻവലിച്ചാൽ ദീർഘകാല മൂലധന നേട്ട നികുതി ഈടാക്കും. ലാഭം 1 ലക്ഷത്തിൽ കൂടുതലാണെങ്കിൽ 10 ശതമാനം നികുതി ഈടാക്കും. 1 ലക്ഷത്തിൽ കുറവാണെങ്കിൽ നികുതി നൽകേണ്ടതില്ല. 1 വർഷത്തിന് മുൻപ് നിക്ഷേപം പിൻവലിച്ചാൽ ഹ്രസ്വകാല മൂലധന നേട്ട നികുതി ഈടാക്കും. 15 ശതമാനം നികുതിയാണ് ഈടാക്കുക.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
