കുറഞ്ഞ മാസ അടവും മാന്യമായ റിട്ടേണും വാഗ്ദാനം ചെയ്യുന്നതിൽ എന്നും മുന്നിലാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ. കേന്ദ്ര സർക്കാർ ഗ്യാരണ്ടിയുള്ള പദ്ധതിയായതിനാൽ ഉയർന്ന സുരക്ഷിതത്വവും എളുപ്പത്തിൽ ചേരാമെന്നതും പോസ്റ്റ് ഓഫീസ് പദ്ധതികളുടെ നേട്ടമാണ്. ഇത്തരത്തിൽ ഇൻഷൂറൻസിന്റേയും സമ്പാദ്യത്തിന്റെയും ഗുണങ്ങൾ ലഭിക്കുന്നൊരു പോസ്റ്റ് ഓഫീസ് പദ്ധതിയാണ് ഗ്രാം സുരക്ഷ യോജന. മാസത്തില്‍ 1500 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് കാലാവധിയില്‍ 35 ലക്ഷം രൂപ പദ്ധതി ഉറപ്പ് നൽകുന്നു. വിശദാംശങ്ങൾ നോക്കാം.
ഗ്രാം സുരക്ഷ സ്കീം
ഗ്രാമീണ ഇന്ത്യക്കാര്‍ക്കായി പോസ്റ്റ് ഓഫീസ് ആരംഭിച്ചൊരു പോളിസിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ യോജന. റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പോളിസി ഉടമയുടെ ജീവിതകാലം മുഴുവൻ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു ഹോൾ ലൈഫ് അഷ്വറൻസ് പോളിസിയാണിത്.
പോളിസി കാലാവധിക്കുള്ളിൽ പോളിസി ഉടമ മരണപ്പെട്ടാൽ നോമിനിക്ക് സം അഷ്വേഡ് തുക ലഭിക്കും. 5 വർഷം പോളിസി അടച്ചു പൂർത്തിയാക്കിയൊരാൾക്ക് എൻഡോവ്‌മെന്റ് അഷ്വറൻസ് പോളിസിയാക്കി മാറ്റി കാലായധിയിൽ തുക പിൻവലിക്കാം.
ആർക്കൊക്കെ ചേരാം
പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ യോജനയില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും ചുരുങ്ങിയ പ്രായ പരിധി 19 വയസാണ്. 55 വയസ് വരെ പദ്ധതിയില്‍ ചേരാം. പോളിസിയുടെ ഏറ്റവും ചുരുങ്ങിയ സം അഷ്വേഡ് 10,000 രൂപയാണ്. പരമാവധി സം അഷ്വേഡ് 10 ലക്ഷം രൂപയുമാണ്. പ്രീമിയം അടവ് കാലാവധി 55 വയസ്, 58 വയസ്, 60 വയസ് എന്നിങ്ങനെ 3 തരത്തിൽ ക്രമീകരിക്കാം.
പ്രീമിയം അടയ്ക്കുന്നിന് നാല് ഓപ്ഷനുണ്ട്. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പ്രീമിയം അടയ്ക്കാം. പ്രീമിയം അടയ്ക്കുന്നതിന് 30 ദിവസത്തെ ഗ്രേസ് പിരിയഡ് അനുവദിച്ചിട്ടുണ്ട്.
പോളിസി കാൽക്കുലേറ്റർ
19-ാം വയസില്‍ 10 ലക്ഷം രൂപ അഷ്വേര്‍ഡ് തുകയുള്ള ഗ്രാം സുരക്ഷ പോളിസി വാങ്ങുന്നൊരാള്‍ മാസത്തില്‍ പ്രീമിയമായി അടയ്‌ക്കേണ്ടി വരുന്നത് 1,515 രൂപയാണ്. 55 വയസ് വരെ പ്രീമിയം അടച്ചാൽ കാലാവധിയില്‍ 31.60 ലക്ഷം രൂപ ലഭിക്കും. ഇതേ പോളിസിയിൽ 58 വയസിന്റെ പ്രീമിയം കാലയള് തിരഞ്ഞെടുത്താല്‍ മാസം 1,463 രൂപ അടയ്ക്കണം.
കാലാവധിയില്‍ 33.40 ലക്ഷം രൂപ ലഭിക്കും. 60 വയസ് വരെ പ്രീമിയം അടയ്ക്കുന്നൊരാള്‍ക്ക് മാസത്തില്‍ 1,411 രൂപ അടച്ചാല്‍ കാലാവധിയില്‍ 34.60 ലക്ഷം രൂപ ലഭിക്കും. ഗ്രാം സുരക്ഷാ യോജനയിൽ അവസാനമായി 1,000 രൂപയ്ക്ക് വര്‍ഷത്തില്‍ 60 രൂപയാണ് ബോണസ് അനുവദിച്ചത്. ഈ ബോണസ് അടിസ്ഥാനമാക്കിയുള്ള കണക്കാണിത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നാല് വര്‍ഷം പൂര്‍ത്തിയായാല്‍ പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ യോജനയില്‍ നിന്ന് വായ്പ ലഭിക്കും. പോളിസി ആരംഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം പോളിസി സറണ്ടര്‍ ചെയ്യാനും സാധിക്കും. എന്നാല്‍ നേരത്തെ പോളിസി സറണ്ടര്‍ ചെയ്താല്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. അഞ്ച് വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ യോജന അവസാനിപ്പിച്ചാല്‍ ബോണസ് ലഭിക്കില്ല.
മുടങ്ങിയ നിക്ഷേപം കുടിശ്ശിക അടച്ച് പുനരാരംഭിക്കാനും ഗ്രാം സുരക്ഷാ സ്‌കീമില്‍ സാധിക്കും. ഗ്രാം സുരക്ഷാ സ്‌കമീല്‍ അഷ്വേര്‍ഡ് തുകയും ബോണസും നിക്ഷേപകന് ലഭിക്കുന്നത് 80ാം വയസിലാണ്. ഇതിന് മുന്‍പ് നിക്ഷേപകന്‍ മരണപ്പെട്ടാല്‍ നോമിക്ക് ഈ തുക ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
