മക്കളുടെ ഭാവിക്ക് വേണ്ടി, റിസ്കെടുക്കാതെ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികളുള്ള രക്ഷിതാക്കള്‍ക്കായി ആരംഭിച്ചൊരു സമ്പാദ്യ പദ്ധതിയാണിത്. 2015 ജനുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ സുകന്യ സമൃദ്ധി യോജന ആരംഭിച്ചത്.
പെണ്‍കുട്ടികളുടെ ഭാവിക്കായുള്ള സമ്പാദ്യമുണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പെണ്‍കുട്ടിക്ക് 10 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് സുകന്യം സമൃദ്ധി യോജന അക്കൗണ്ടെടുക്കണം. പോസ്റ്റ് ഓഫീസിലോ വാണിജ്യ ബാങ്കുകളുടെ ശാഖകളില്‍ നിന്നോ അക്കൗണ്ടെടുക്കാം. പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.
ഒരാൾക്ക് എത്ര അക്കൗണ്ട്
ഒരു രക്ഷിതാവിന് പരമാവധി 2 സുകന്യ സമൃദ്ധി യോജന അക്കൗണ്ട് മാത്രമെ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഇരട്ടകുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇതില്‍ ഇളവ് ലഭിക്കും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നെടുത്ത അക്കൗണ്ടും മറ്റേത് പോസ്റ്റ് ഓഫീസിലേക്കും മാറ്റാന്‍ സൗകര്യം ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നിക്ഷേപിക്കുന്ന മുഴുവന്‍ തുകയേയും ആദായ നികുതി ബാധകമായ വരുമാനത്തില്‍ നിന്ന് ഇളവ് ലഭിക്കും.
നിക്ഷേപം, പലിശ
വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ വരെ മാത്രമെ സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ നിക്ഷേിക്കന് പാടുള്ളൂ. ഏറ്റവും ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. ലഘു സമ്പാദ്യ പദ്ധതികളില്‍ മികച്ച പലിശ നിരക്ക് നല്കുന്നവയാണ് സുകന്യ സമൃദ്ധി യോജന. സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് പുനഃപരിശോധിക്കും. നിലവില്‍ 7.6 ശതമാനമാണ് പലിശ നിരക്ക്.
മാസതവണകളായോ വര്‍ഷത്തില്‍ ഒന്നിച്ചോ നിക്ഷേപം നടത്താം. വര്‍ഷത്തില്‍ ചുരുങ്ങിയത് 1,000 രൂപ അടയ്ക്കണം. ഇതിന് സാധിക്കാത്ത അക്കൗണ്ട് ഉടമകള്‍ക്ക് 50 രൂപ പിഴ ഈടാക്കും. അക്കൗണ്ട് ആരംഭിച്ച് 15 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് 250 രൂപയും ഓരോ വര്‍ഷത്തെയും 50 രൂപ പിഴയും അടച്ച് അക്കൗണ്ട് തിരിച്ചെടുക്കാം. ആദ്യം അക്കൗണ്ടെടുക്കുമ്പോള്‍ 250 രൂപ അടയ്ക്കണം.
കാലാവധി, പിൻവലിക്കൽ
അക്കൗണ്ട് ആരംഭിച്ച് കഴിഞ്ഞാല്‍ 15 വര്‍ഷം നിക്ഷേപിക്കണം. 21 വര്‍ഷത്തിന് ശേഷമാണ് പണം പിന്‍വലിക്കാന്‍ സാധിക്കുക. അല്ലെങ്കിൽ പ്രായപൂർത്തിയായ ശേഷം പെൺകുട്ടിയുടെ വിവാഹം നടന്നാലും അക്കൗണ്ട് കാലാവധിയെത്തിയതായി കണക്കാക്കും.വർഷത്തിൽ ഒരു തവണ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. പിൻവലിച്ച തുക മാസ തവണകളായോ ഒറ്റത്തവണയായോ പിൻവലിക്കാം. അക്കൗണ്ട് ഉടമയ്ക്ക് 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഉന്നത വിദ്യാഭ്യാസത്തിനായി അക്കൗണ്ടിലുള്ള തുകയുടെ പകുതി പിന്‍വലിക്കാനാകും.
കാൽക്കുലേറ്റർ
പെണ്‍കുട്ടിക്ക് ഒരു വയസുള്ളപ്പോള്‍ അക്കൗണ്ടെടുത്തൊരാള്ക്ക് ലഭിക്കുന്ന ആദായം നോക്കാം. മാസത്തില്‍ 1000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് വര്‍ഷത്തില്‍ 12000 രൂപ നിക്ഷേപിക്കാനാകും. 15 വര്‍ഷം നിക്ഷേപിച്ചാല്‍ ആകെ 1.80 ലക്ഷം രൂപ നിക്ഷേപം നടത്തിയിട്ടുണ്ടാകും. 21 വയസെത്തുമ്പോഴാണ് അക്കൗണ്ടില്‍ നിന്ന് പുിന്വലിക്കാന് സാധിക്കുക. കാലാവധിയെത്തുമ്പോള്‍ 3.29 ലക്ഷം രൂപ പലിശ സഹിതം 5.27 ലക്ഷം രൂപ സ്വന്തമാക്കാന്‍ സാധിക്കും.
വർഷത്തിൽ 1,000 രൂപ നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് 500 രൂപ മാറ്റിയാലും ലക്ഷങ്ങൾ നേടാം. മാസത്തിൽ 500 രൂപ നിക്ഷേപിച്ചാൽ വർഷത്തിൽ നിക്ഷേപിക്കേണ്ടത് 6,000 രൂപയാണ്. 21 വർഷം നിക്ഷേപിക്കാൻ സാധിച്ചാൽ 90,000 രൂപ സുകന്യ സമൃദ്ധി യോജന അക്കൗണ്ടിലേക്ക് അടയ്ക്കാനാകും. ഇതിന് പലിശയായി 1,64,606 രൂപ ലഭിക്കും. ഇതു രണ്ടും ചേർത്ത് കാലാവധിയിൽ 2,54,606 രൂപ പിൻവലക്കാൻ സാധിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications