ചിട്ടി ചേരാൻ ആഗ്രഹിക്കുന്നവരിൽ, വലിയ തുക ചിട്ടി അടവിലേക്ക് മാറ്റാൻ സാധിക്കാത്തവരാമെങ്കിൽ ദീർഘകാല ചിട്ടികൾ പരിഗണിച്ചാൽ മതിയാകും. കുറഞ്ഞ തുക മാസ അടവ് വരുന്ന ദീർഘകാല ചിട്ടികൾ ചേരുന്നത് വഴി നല്ലൊരു തുക ലാഭ വിഹിതം നേടാനും ആവശ്യ സമയത്ത് വിളിച്ചെടുക്കാനും സാധിക്കും.
കെഎസ്എഫ്ഇ ശാഖകൾ നൽകുന്ന ദിവസ കളക്ഷൻ ഉപയോഗപ്പെടുത്തി ചുരുങ്ങിയ ചെലവിൽ നല്ലൊരു തുക സ്വന്തമാക്കാനും ഇത്തരം ചിട്ടികൾ വഴി സാധിക്കും. 100 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിൽ ദിവസം മാറ്റിവെയ്ക്കാൻ സാധിക്കുന്നവർക്ക് ലക്ഷങ്ങൾ നേടാൻ സാധിക്കുന്നവർക്ക് അനുയോജ്യമായ 3 ചിട്ടികൾ നോക്കാം.
1 ലക്ഷത്തിന്റെ ചിട്ടി
2,500 രൂപ മാസതവണയുള്ള 40 മാസ കാലയളവുള്ള 1 ലക്ഷം രൂപയുടെ സാധാരണ ചിട്ടിയില്‍ ദിവസ പിരിവ് സൗകര്യം ഉപയോഗിച്ചാല്‍ 25 ദിവസം അടയ്‌ക്കേണ്ടി വരുന്നത് 100 രൂപയാണ്. മാസത്തില്‍ 5 ദിവസം മാസ തവണ തെറ്റിയാലും വരെ ചിട്ടി മുടങ്ങില്ല. പരമാവധി ലേല കിഴിവായ 30 ശതമാനത്തിൽ ചിട്ടി ലേലം നടക്കുന്ന സമയത്ത് 1,875 രൂപ മാത്രം ചിട്ടിയിലേക്ക് അടച്ചാല്‍ മതി.
ഇത്തരത്തില്‍ മാസത്തില്‍ 19 ദിവസം 100 രൂപ അടച്ചാല്‍ മതിയാകും. 30 ശതമാനം ലേല കിഴിവിൽ ചിട്ടി വിളിച്ചാൽ 70,000 രൂപയോളം ചിട്ടിയിൽ നിന്ന് ലഭിക്കും. ഡോക്യുമെന്റേഷൻ ചാർജ് കുറയ്ക്കാതെയുള്ള തുകയാണിത്. ചിട്ടി കാലാവധിയോളം കാത്താൽ 95,000 രൂപ ലഭിക്കും.

2 ലക്ഷത്തിന്റെ ചിട്ടി
5,000 രൂപ മാസ അടവിൽ 40 മാസ കാലയളവിലേക്കുള്ള 2 ലക്ഷത്തിന്റെ ചിട്ടി പെട്ടന്നുള്ള പണ സമാഹരണത്തിന് അനുയോജ്യമാണ്. 40 മാസ കാലാവധിയും 40 അംഗങ്ങളുമാണ് ചിട്ടിയിൽ ഉണ്ടാകുന്നത്. പരമാവധി മാസ തവണ 5,000 രൂപയാണ്.
ഏറ്റവും കുറഞ്ഞ മാസ അടവ് 3,750 രൂപയാണ്. ദിവസത്തിൽ ചിട്ടിയിലേക്ക് പണം അടയ്ക്കുന്നവർക്ക് 200 രൂപയ്ക്കും 150 രൂപയ്ക്കും ഇടയിലുള്ള തുക കരുതിയാൽ മതിയാകും.
40 മാസത്തെ ഈ ഹ്രസ്വകാല ചിട്ടിയുടെ പരമാവധി ലേല കിഴിവ് 30 ശതമാനമാണ്. പരമാവധി ലേല കിഴിവിൽ ഫോർമാൻ കമ്മീഷൻ അടക്കം 60,000 രൂപ ലേല കിഴിവ് വരും.
ചിട്ടി ലേലത്തിൽ വിളിക്കുന്നയാൾക്ക് ആദ്യ മാസം തന്നെ 1.40 ലക്ഷം രൂപ നേടാം. ഇതിൽ നിന്ന് ജിഎസ്ടി, ഡോക്യുെമന്റേഷൻ ചാർജ് കുറയ്ക്കണം. ചിട്ടി കാലാവധിയോളം കാത്തിരുന്ന വാങ്ങുന്നവർക്ക് 1.90 ലക്ഷത്തിനടുത്ത് തുക ലഭിക്കും.
5 ലക്ഷത്തിന്റെ ചിട്ടി
5,000 രൂപ മാസ അടവും 100 മാസം കാലാവധിയുള്ള 5 ലക്ഷം രൂപയുടെ ചിട്ടിയായിൽ ചേർന്നാലും ചുരുങ്ങിയ ദിവസ അടവ് മതിയാകും. ആദ്യ മാസം 5,000 രൂപയും പരമാവധി ലേല കിഴിവില്‍ പോകുന്ന മാസങ്ങളില്‍ 3,750 രൂപയുമാണ് ചിട്ടിയിലേക്ക് അടയ്‌ക്കേണ്ടത്. ദിവസത്തില്‍ 150- 200 രൂപ വരെ മാറ്റിവെയ്ക്കാന്‍ സാധിക്കുന്നവര്‍ക്കോ ചിട്ടി ചേരാം.
5 ലക്ഷത്തിന്റെ ചിട്ടി പരമാവധി ലേല കിഴിവായ 30 ശതമാനത്തിൽ ലേലത്തിൽ പോകുമ്പോൾ 3.50 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഇതിൽ നിന്ന് ഫോർമാൻസ് കമ്മീഷനും ജിഎസ്ടിയും കുറയും. ചിട്ടി കാലാവധിയോളം കാത്തിരുന്നാൽ 4.75 ലക്ഷം രൂപ ലഭിക്കും.
എവിടെ ലഭിക്കും ചിട്ടി
കെഎസ്എഫ്ഇയില്‍ സജീവമായി ആരംഭിക്കുന്നൊരു ചിട്ടിയാണ് 2,500 രൂപ മാസ അടവുള്ള 40 മാസ ചിട്ടി. എറണാകുളത്ത് ആലുവ, അത്താണി, കൂത്താട്ടുകുളം, പച്ചാളം, പാലാരിവട്ടം, പിറവം, വൈറ്റില ഈവിനിംഗ് തുടങ്ങിയ ബ്രാഞ്ചിലും കോട്ടയത്ത് ഉഴവൂര്‍, പാല-2 തുടങ്ങിയ ബ്രാഞ്ചുകലിലും 2,500*40 മാസം ചിട്ടി ലഭിക്കും.
സമാനമായി 5,000 രൂപയുടെ ചിട്ടികളും കെഎസ്എഫ്ഇയില്‍ സര്‍വ സാധാരണമാണ്. 40 മാസം കാലയളവുള്ള ചിട്ടികള്‍ എറണാകുളം ജില്ലയിലെ ആലുവ, അത്താണി, ചെല്ലാനം, ഇടപ്പള്ളി, ബ്രാഞ്ചുകളിലും കോഴിക്കോട് ജില്ലയിലെ കക്കോടി, കോഴിക്കോട്, കുറ്റ്യാടി, മാങ്കാവ്, മുക്കം ശാഖകളിലും ലഭിക്കും.
എറണാകുളത്ത് ഇലഞ്ചി ശാഖയിലും തിരുവന്തപുരത്ത് ഉച്ചക്കട, പാറശാല ശാഖകളിലും 100 മാസ ചിട്ടിയും ലഭിക്കും. പുതിയ ചിട്ടി വിവരങ്ങൾ ksfeonline.com എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
