സ്വപ്ന വീടിന് പിന്നാലെ പായുന്നവർക്ക് സാമ്പത്തിക ആശ്വാസമാണ് ഭവന വായ്പകൾ. വീടിന്റെ നിർമാണ ഘട്ടത്തിൽ വായ്പയാണ് സഹായത്തിനെത്തുന്നത്. ഭവനവായ്പകളുടെ കാലാവധി സാധാരണയായി 15 മുതൽ 20 വർഷം വരെയാണ്. പ്രായ പരിധിയും വായ്പ യോഗ്യതയും പരിഗണിച്ച് ബാങ്കുകൾ 25 മുതൽ 30 വർഷം വരെ നീണ്ട കാലയളവും അനുവദിക്കാറുണ്ട്.
കാലയളവ് കൂടുന്തോറും ഉയർന്ന പലിശ തുകയാണ് വായ്പയെടുത്തവർ നൽകേണ്ടി വരുന്നത്. വായ്പയുടെ ഇരട്ടി തുക പലിശയായി അടയ്ക്കേണ്ട സാഹചര്യം പോലും പല ഘട്ടങ്ങളിലും വരാറുണ്ട്. വായ്പ അടച്ചു തുടങ്ങുന്ന ഘട്ടത്തിലാണ് ഭവന വായ്പയിലെ പലിശ ഭാരം പലരും തിരിച്ചറിയുന്നത്. ഇവിടെ പലിശ ഭാരം കുറയ്ക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്ന ഒരു രീതിയാണ് ഭവന വായ്പ പ്രീപെയ്മെന്റ. പലിശ ഭാരം കുറയ്ക്കുന്നതിനൊപ്പം വായ്പ തിരിച്ചടവ് കാലാവധി കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
ഭവന വായ്പയുടെ മുതലിലേക്ക് എത്ര രൂപ മുൻകൂർ അടച്ചാലും പലിശ ഭാരം കുറയ്ക്കാം എന്നതിനാൽ കയ്യിലെത്തുന്ന നിസാര തുക പോലും ഭവന വായ്പയിൽ വലിയ മാറ്റം വരുത്തും. പലിശ ഉയർന്ന് നിൽക്കുന്ന വായ്പയുടെ ആദ്യ വർഷങ്ങളിൽ മുൻകൂർ വായ്പ അടച്ചാൽ വലിയ പ്രയോജനം ലഭിക്കും. ഓരോ തുകയ്ക്കും മുൻകൂറായി അടയ്ക്കുമ്പോൾ എത്ര രൂപയുടെ ലാഭം പലിശയിൽ ഉണ്ടാകുന്നു എന്ന് നോക്കാം.

മുൻകൂർ അടവ് രീതികൾ
വിവിധ രീതിയിൽ വായ്പ മുൻകൂർ അടയ്ക്കാൻ സാധിക്കും. ഓരോ വർഷവും വായ്പയുടെ ബാലൻസിന്റെ 5 ശതമാനം വീതം മുൻകൂറായി അടച്ചാൽ വായ്പകാരന് 20 വർഷത്തെ ഭവനവായ്പ 12 വർഷത്തിനുള്ളിൽ അടച്ചു തീർക്കാൻ സാധിക്കും. എല്ലാ വർഷവും ഒരു അധിക ഇഎംഐ മുൻകൂർ അടയ്ക്കുന്നതിലൂടെ 17 വർഷം കൊണ്ട് വായ്പ പൂർത്തിയാക്കാൻ സാധിക്കും.
എല്ലാ വർഷവും ഇഎംഐ തുക 5 ശതമാനം വർധിപ്പിച്ചാൽ 20 വർഷത്തെ ഭവന വായ്പ വെറും 13 വർഷത്തിനുള്ളിൽ അടച്ചു തീർക്കാനാകും.
ദിവസം 100 രൂപ മാറ്റിവെയ്ക്കാം
പ്രതിദിനം 100 രൂപ മാറ്റിവെയ്ക്കുന്നൊരാൾക്ക് വർഷാവസാനത്തിൽ മുൻകൂർ വായ്പ അടക്കാൻ 36,500 രൂപ ലഭിക്കും. 9.5 ശതമാനം പലിശ നിരക്കിൽ നിരക്കിൽ 20 വർഷ കാലാവധിയിലുള്ള 50 ലക്ഷം രൂപയുടെ ഭവന വായ്പ തിരിച്ചടയ്ക്കുന്ന വ്യക്തി ഈ തുക മുൻകൂർ തിരിച്ചടയ്ക്കാൻ ഉപയോഗിച്ചാൽ ഏകദേശം 12 ലക്ഷം രൂപ ലാഭിക്കാം.
9.5 ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപയുടെ 25 വർഷത്തെ വായ്പ തിരിച്ചടക്കുന്ന വ്യക്തിക്ക് ലാഭം 20 ലക്ഷം രൂപയായിരിക്കും.
ദിവസം 200 രൂപ മാറ്റിവെച്ചാൽ
പ്രതിദിനം 200 രൂപ മാറ്റിവെയ്ക്കുമ്പോൾ വർഷാവസാനം മുൻകൂർ പേയ്‌മെന്റിനായി 73,000 രൂപ ലഭിക്കും. 9.5 ശതമാനം പലിശ നിരക്കിൽ എടുത്ത 20 വർഷത്തെ 50 ലക്ഷം രൂപയുടെ ഭവന വായ്പയിൽ നിക്ഷേപകന് ലാഭിക്കാൻ സാധിക്കുന്നത് 19 ലക്ഷം രൂപയാണ്. 9.5 ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപയുടെ 25 വർഷത്തെ വായ്പയാണെങ്കിൽ ഏകദേശം 32 ലക്ഷം രൂപയുടെ ലാഭമായിരിക്കുമിത്.
പ്രീ പെയ്മെന്റ് കാലാവധി എങ്ങനെ
മാസത്തിലോ ത്രൈമാസത്തിലോ അർധ വാർഷികമായോ വാർഷത്തിലോ ബാങ്കുകൾ മുൻകൂർ പണമടയ്ക്കൽ അനുവദിക്കും. അതോടൊപ്പം ക്രമരഹിതമായ ഇടവേളകളിൽ പോലും വായ്പയെടുത്ത വ്യക്തിക്ക് ചാർജുകളില്ലാതെ പണം അടയ്ക്കാം. സാധാരണയായി എല്ലാ ബാങ്കുകളും വായ്പ തുക മുൻകൂർ അടയ്ക്കുന്നതിന് അനുമതി നൽകാറുണ്ട്. എന്നാൽ വായ്പ തിരഞ്ഞെടുക്കുന്നതിന് മുൻപ് ബാങ്കിന്റെ നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുന്നത് നല്ലതാണ്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications