വരുമാനത്തിൽ നിന്ന് ചെറിയൊരു തുക നീക്കിവെച്ചും സ്വപ്നം കാണുന്ന വലിയ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കും. ഇതിന് കയ്യിലുള്ള തുക ശരിയായ ഇടത്ത് നിക്ഷേപിക്കുകയാണ് വേണ്ടത്. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ കൂടി പരിഗണിക്കുന്നൊരാൾക്ക് ലൈഫ് ഇൻഷൂറൻസ് പോളിസികൾ സാമ്പാദ്യമായും പരിഗണിക്കാവുന്നതാണ്. ദിവസം 138 രൂപ മാറ്റിവെച്ചാൽ 17.20 ലക്ഷം സ്വന്തമാക്കാൻ സാധിക്കുന്ന എൽഐസിയുടെ പോളിയെ പറ്റിയാണ് ഈ ലേഖനം വിശദമാക്കുന്നത്.
എല്‍ഐസി ന്യൂ എന്‍ഡൗമെന്റ് പ്ലാന്‍
സമ്പൂര്‍ണ ലൈഫ് കവറേജും സമ്പാദ്യത്തിന്റെ ആനുകൂല്യങ്ങളും നല്‍കുന്നൊരു എല്‍ഐസി പോളിയാണ് ന്യൂ എന്‍ഡൗമെന്റ് പ്ലാന്‍. ഭാവി ആവശ്യങ്ങള്‍ക്ക് സമ്പാദിക്കാന്‍ തിരഞ്ഞെടുക്കാവുന്ന മികച്ചൊരു ഓപ്ഷനാണിത്. എന്‍ഡൗമെന്റ് പ്ലാനായതിനാല്‍ കാലാവധിയില്‍ ഗ്യാരണ്ടീഡ് റിട്ടേണും ബോണസും ലഭിക്കും. കാലാവധിയിലോ മരണ സമയത്തോ തുക ലഭിക്കുന്ന തരം ഇന്‍ഷൂറന്‍സുകളാണ് എന്‍ഡൗമെന്റ് പോളിസി.
പോളിസി വിശദാംശങ്ങൾ
പോളിസി കാലാവധി 12 വര്‍ഷം മുതല്‍ 35 വര്‍ഷം വരെ വ്യത്യസ്ത കാലയളവില്‍ തിരഞ്ഞെടുക്കാം. പോളിസി കാലാവധിയോളം പ്രീമിയം അടയ്ക്കണം. വർഷത്തിലോ അർധ വർഷത്തിലോ ത്രൈമാസത്തിലോ മാസത്തിലോ പ്രീമിയം അടയ്ക്കാം. പോളിസിയില്‍ കുറഞ്ഞ സം അഷ്വേഡ് 1 ലക്ഷം രൂപയാണ്. പരമാവധി സം അഷ്വേഡിന് പരിധിയില്ല.
പോളിസിയില്‍ ചേരാനുള്ള പ്രായ പരിധി 8 വയസിനും 50 വയസിനും ഇടയിലാണ്. കാലാവധിയില്‍ പരമാവധി പ്രായം 75 വയസായിരിക്കണം. ഇതായത് 50 വയസുകാരന് 25 വര്‍ഷ കാലാവധിയുള്ള പോളിസി മാത്രമെ വാങ്ങാന്‍ സാധിക്കുകയുള്ളു. പ്രവാസികള്‍ക്കും വാങ്ങാന്‍ സാധിക്കുന്ന പോളിസിയാണിത്. 2 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് പോളിസി വായ്പയും സറണ്ടര്‍ ആനുകൂല്യവും ലഭിക്കുന്നത്.
ബോണസ്
എല്‍ഐസി ന്യൂ എന്‍ഡൗമെന്റ് പ്ലാനിൽ ചേരുന്നൊരാൾക്ക് ബോണസ് ലഭിക്കും. എല്ലാ വർഷവും ബോണസ് പ്രഖ്യാപിക്കുന്നുണ്ട്. ബോണസ് തുക സം അഷ്വേഡിലേക്ക് ചേർക്കുകയും പോളിസി കാലയളവിൽ മെച്യൂരിറ്റി ബെനഫിറ്റായി ലഭിക്കുകയും ചെയ്യുന്നു. ഇതുവഴി പോളിസി ഉടമയ്ക്ക് കാലാവധിയിൽ നല്ലൊരു തുക വരുമാനം നേടാം. മെച്യൂരിറ്റി കാലാവധി വരെ പോളിസി തുടരുകയാണെങ്കിൽ ടെർമിനൽ ബോണസും ലഭിക്കും. ഇത് മെച്യൂരിറ്റി ആനുകൂല്യങ്ങൾക്കൊപ്പം ലഭിക്കും.
നികുതി ഇളവ്
പോളിസി ഉടയമക്ക് ലഭിക്കുന്ന നികുതി ഇളവാണ് പദ്ധതിയുടെ പ്രധാന നേട്ടം. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം പോളിസി പ്രീമിയം തുകയ്ക്ക് 1.50 ലക്ഷം രൂപ വരെ ആദായ നികുതി കിഴിവ് ലഭിക്കും. കാലാവധിയില്‍ പിന്‍വലിക്കുന്ന തുകയ്ക്കും മരണാനുക്യൂല്യത്തിനും സെക്ഷന്‍ 10(10ഡി) പ്രകാരം ആദായ നികുതി ഇളവുണ്ട്.
പോളിസി കാല്‍ക്കുലേറ്റര്‍
എല്‍ഐസി ന്യു എന്‍ഡൗമെന്റ് പ്ലാന്‍ വാങ്ങുന്ന 30 കാരന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 10 ലക്ഷം സം അഷ്വേഡുള്ള പോളിസി 20 വര്‍ഷ കാലാവധിയില്‍ വാങ്ങുന്നൊരാള്‍ക്ക് വരുന്ന വാര്‍ഷിക പ്രീമിയം 50,000 രൂപയാണ്. മാസത്തില്‍ ഏഖദേശം 4,166 രൂപ പ്രീമിയം വരും. ഈ പോളിസി ഉടമ കാലാവധിയോളം പ്രീമിയം അടയ്ക്കുകയാണെങ്കില്‍ എല്ലാ വര്‍ഷവും എല്‍ഐസി പ്രഖ്യാപിക്കുന്ന ബോണസ് ലഭിക്കും.
ശരാശരി 4 ശതമാനം ബോണസ് കണക്കാക്കിയാല്‍ 1.50 ലക്ഷം രൂപയുടെ ടെര്‍മിനല്‍ ബോണസ് ഉള്‍പ്പെടെ 17.20 ലക്ഷം രൂപ മെച്യൂരിറ്റി ആനുകൂല്യം ലഭിക്കും. പോളിസി കാലയളവില്‍ മരണപ്പെട്ടാല്‍ നോമിനിക്ക് മരണാനുകൂല്യവും ലഭിക്കും.
എങ്ങനെ പോളിസി വാങ്ങാം
പ്രായം തെളിയിക്കുന്ന രേഖ, വിലാസം, ഐഡന്റിറ്റി രേഖ എന്നിവ എല്‍ഐസി ന്യു എന്‍ഡൗമെന്റ് പ്ലാന്‍ വാങ്ങാന്‍ ആവശ്യമാണ്, ഓണ്‍ലൈനായും ഓഫ്‌ലൈനായും പോളിസി വാങ്ങാം. എൽഐസി വെബ്സൈറ്റിൽ നിന്ന് ബെ പോളിസി ഓൺലൈൻ എന്ന ഭാഗത്ത് നിന്ന് പോളിസി വാങ്ങാനാകും. ഓഫ്‌ലൈനായി എല്‍ഐസി ബ്രാഞ്ച് വഴിയോ ഏജന്റുമാര്‍ വഴിയോ പോളിസി വാങ്ങാം.


Click it and Unblock the Notifications