മ്യൂച്വല്‍ ഫണ്ട് നിക്ഷേപം അതിസങ്കീർണെന്ന ധാരണ ഇന്നും പലർക്കുമുണ്ട്. വിപണിയിലെ നഷ്ട സാധ്യതകള്‍ മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങളെ ബാധിക്കുമെന്നതാണ് ഇതിനുള്ളൊരു കാരണം. അതേസമയം ഇന്ന് സാധാരണക്കാർക്കും വേഗത്തിൽ സമ്പാദിക്കാൻ സാധിക്കുന്നൊരു മാർഗമാണ് മ്യൂച്വൽ ഫണ്ട്. എസ്ഐപി നിക്ഷേപത്തെ എളുപ്പമാക്കുകയാണ്.
മ്യൂച്വൽ ഫണ്ടിലെ നഷ്ട സാധ്യതളെ കുറയ്ക്കാൻ ദീര്‍ഘകാല നിക്ഷേപത്തിലൂടെ സാധിക്കും. അതോടൊപ്പം കൂടുതൽ സമ്പാദിക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ടെങ്കിൽ വേഗത്തിൽ നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്. 25-ാം വയസിൽ നിക്ഷേപം തുടങ്ങായാൽ മ്യൂച്വൽ ഫണ്ട് എസ്ഐപി വഴി കോടിപതിയാകുന്നൊരു വഴിയാണിവിടെ വിശദമാക്കുന്നത്.
25-ാം വയസിൽ തുടങ്ങാം
25-ാം വയസിൽ നിക്ഷേപത്തിന് ഇറങ്ങുന്നയാൾ ദിവസേന 200 രൂപ ലാഭിക്കുകയും ഈ തുക മാസത്തിൽ മ്യൂച്വൽ ഫണ്ടിലേക്ക് എസ്ഐപി വഴി നിക്ഷേപിക്കുകയും വേണം. 15 വർഷത്തെ ദീർഘകാല നിക്ഷേപം തിരഞ്ഞെടുക്കാം ശരാശരി 12 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുമ്പോൾ 15 വർഷത്തിനുള്ളിൽ മൊത്തം നിക്ഷേപം 10.8 ലക്ഷം രൂപയായിരിക്കും.
15 വർഷത്തിന് ശേഷം 19,47,456 രൂപ നിക്ഷേപത്തിൽ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ആകെ 30,27,456 രൂപ കാലാവധിയിൽ ലഭിക്കും. 25-ാം വയസിൽ നിക്ഷേപം ആരംഭിക്കുന്ന വ്യക്തി 40-ാം വയസിൽ 30 ലക്ഷത്തിന്റെ ഉടമയാകും.

ഇതേ നിക്ഷേപം 20 വർഷത്തേക്ക് തുടർന്നാൽ നേട്ടം ഉയരും. 25 വയസിൽ പ്രതിദിനം 200 രൂപ ലാഭിച്ച് എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവർക്ക് ഈ ശീലം 20 വർഷത്തേക്ക് തുടർന്നാൽ മൊത്തം നിക്ഷേപം 14.4 ലക്ഷം രൂപയാണ്. നിക്ഷേപത്തിന് ശരാശരി 12 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുകയാണെങ്കിൽ 20 വർഷത്തിന് ശേഷം 59,94,888 രൂപ കയ്യിലെത്തും. ഇവിടെ 45,54,888 രൂപ മൂലധന നേട്ടമായിരിക്കും.
1കോടി നേടാം
25-ാം വയസിൽ 25 വർഷത്തേക്ക് 200 രൂപ വീതം പ്രതിദിനം മാറ്റിവെച്ചാൽ എസ്ഐപി വഴി ഒരു കോടിയിലധികം സമ്പാദിക്കാൻ സാധിക്കും. 25 വർഷത്തിനുള്ളിൽ മൊത്തം നിക്ഷേപം 18 ലക്ഷം രൂപയായിരിക്കും. 12 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുമ്പോൾ മൂലധന നേട്ടം 95,85,811 രൂപ യാണ്.
രണ്ടും ചേർത്ത് 25 വർഷത്തിന് ശേഷം 1,13,85,811 രൂപ കയ്യിലെത്തും. 18 ലക്ഷം രൂപ നിക്ഷേപത്തിലൂടെയാണ് 1.13 കോടി രൂപ സമ്പാദിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഈ രീതിയിൽ നിക്ഷേപം ക്രമീകരിച്ചാൽ 50-ാം വയസിൽ കോടീശ്വരനാകുമെന്നർഥം.
ശ്രദ്ധിക്കേണ്ട കാര്യം
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നിന്നുള്ള റിട്ടേണിന്റെ കാര്യത്തിൽ യാതൊരു ഉറപ്പും നൽകാൻ സാധിക്കില്ല. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ വിപണി ചാഞ്ചാട്ടങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നതിനാൽ ഇത് ഫണ്ടുകളുടെ റിട്ടേണിലും പ്രതിഫലിക്കും. എന്നാൽ ദീർഘകാലടിസ്ഥാനത്തിൽ നിക്ഷേപിക്കുമ്പോൾ സാധാരണ ഗതിയിൽ ശരാശരി 12 ശതമാനം വാർഷിക നിരക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്ക് നൽകാൻ സാധിക്കുന്നൊരു നിരക്കാണ്.
അതോടൊപ്പം ദീർഘകാല നിക്ഷേപത്തിനിറങ്ങുന്നവർ തുടർച്ചയായ നിക്ഷേപത്തിനൊപ്പം ഫണ്ടിന്റെ പ്രകടനം സ്ഥിരമായി വിലയിരുത്താൻ ശ്രമിക്കണം. മോശം പ്രകടനമാണെങ്കിൽ ഇവ വിലയിരുത്തി ഫണ്ട് മാറുന്നത് അടക്കമുള്ള തീരുമാനങ്ങളെടുക്കണം.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
