സുരക്ഷിതമായി മാസ തവണകളിലൂടെ നല്ലൊരു തുക സമ്പാദ്യമായി കണ്ടെത്താൻ ആഗ്രഹിക്കുന്നൊരാൾക്ക് പറ്റിയ ലഘു സമ്പാദ്യ പദ്ധതികളുണ്ട്. മകളുടെ ആവശ്യങ്ങൾക്കായി നിക്ഷേപം ആരംഭിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഇതിനാൽ തിരഞ്ഞെടുക്കേണ്ടത് സുകന്യ സമൃദ്ധി യോജനയാണ്. നിക്ഷേപിക്കാനുള്ള മാനദണ്ഡങ്ങളും വ്യത്യസ്ത തുക നിക്ഷേപിക്കുന്നവർക്ക് കാലാവധിയിൽ ലഭിക്കുന്ന തുകയും വിശദമായി നോക്കാം.
ആർക്കൊക്കെ അക്കൗണ്ട് എടുക്കാം
പെണ്‍കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും. 10 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് അക്കൗണ്ട് ആരംഭിക്കണം. പോസ്റ്റ് ഓഫീസിലോ ദേശസാത്കൃത ബാങ്കുകളില്‍ നിന്നോ അക്കൗണ്ട് ആരംഭിക്കാം. ഒരു കുടുംബത്തില്‍ 2 പെണ്‍കുട്ടികള്‍ക്ക മാത്രമാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരഭിക്കാൻ സാധിക്കുക.
ഇരട്ട കുട്ടികൾ ഉണ്ടെങ്കിൽ മൂന്നാമതൊരു അക്കൗണ്ട് അനുവദിക്കും. അക്കൗണ്ടെടുക്കാൻ ജനന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയിൽ രേഖ ബാങ്ക് നൽകുന്ന മറ്റ് രേഖകൾ എന്നിവ ആവശ്യമാണ്. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ട് മാത്രമെ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ.
കുറഞ്ഞ നിക്ഷേപം
സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.50 ലക്ഷം രൂപയുമാണ് നിക്ഷേപിക്കാന്‍ സാധിക്കുന്നത്. 50 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. സാമ്പത്തിക വര്‍ഷത്തില്‍ ഒറ്റത്തവണകളായോ മാസ തവണകളായോ നിക്ഷേപം നടത്താം. 2022-23 സാമ്പത്തിക വർഷത്തിന്റെ ജനുവരി- മാർച്ച് പാദത്തിൽ സുകന്യ സമൃദ്ധി യോജനയ്ക്ക് 7.6 ശതമാനം പലിശ നിരക്കാണ് ലഭിക്കുന്നത്.
കാലാവധിയും പിൻവലിക്കലും
അക്കൗണ്ട് ആരംഭിച്ച വർഷം മുതല്‍ 21 വര്‍ഷ കാലമാണ് സുകന്യ സമൃദ്ധി യോജനയുടെ കാലാവധി. അക്കൗണ്ട് ഉടമയായ പെണ്‍കുട്ടിക്ക് ഉന്നത വിദ്യാഭ്യാസ ചെലവുകള്‍ക്കായി ഭാഗികമായി പിന്‍വലിക്കാന്‍ സാധിക്കും. ഈ തുക പഠന ചെലവുകള്‍ക്കും അഡ്മിഷന് ചെലവുകള്‍ക്കും മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ. കോളേജിലെയോ സര്‍വകലാശാലയിലെയോ അഡ്മിഷനുമായി ബന്ധപ്പെട്ട രേഖകള്‍ പണം പിന്‍വലിക്കാനായി അക്കൗണ്ടുള്ള ബാങ്കില്‍ സമര്‍പ്പിക്കണം.
പണം പിന്‍വലിക്കാന്‍ അപേക്ഷ നല്കുന്ന സാമ്പത്തിക വര്‍ഷത്തിന് തൊട്ട് മുന്‍പുള്ള വര്‍ഷം അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനം വരെ പിന്‍വലിക്കാം. 5 തവണകളായോ ഒറ്റത്തവണയായോ പണം പിന്‍വലിക്കാവുന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായതിന് ശേഷം കല്യാണ സമയത്ത് കാലാവധി എത്താതെ അക്കൗണ്ട് അവസാനിപ്പിക്കാം.
കല്യാണത്തിന് 1 മാസം മുന്‍പോ 3 മാസത്തിന് ശേഷമോ അപേക്ഷ സമര്‍പ്പിക്കണം. പ്രായം സംബന്ധിക്കുന്ന രേഖ സമര്‍പ്പിച്ചാൽ പണം പിന്‍വലിക്കാം. അക്കൗണ്ട് ഉടമയായ പെണ്‍കുട്ടി പ്രവാസിയായാല് അക്കൗണ്ട് അവസാനിപ്പിക്കും.
നികുതി ഇളവ്
സുകന്യ സമൃദ്ധി യോജനയില്‍ സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന തുക 1.50 ലക്ഷം രൂപയാണ്. നിക്ഷേപിക്കുന്ന മുഴുവന്‍
തുകയ്ക്കും ആദായ നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമാണ് നികുതി ഇളവ് ലഭിക്കുന്നത്. കാലാവധി എത്തുന്ന തുകയ്ക്കും നികുതി ഇളവ് ലഭിക്കും. ഇതിനൊപ്പം പലിശ വരുമാനം ആദായ നികുതി നിയമത്തിലെ 10ാം വകുപ്പ് പ്രകാരം നികുതി ഇളവും ലഭിക്കും.
സുകന്യ സമൃദ്ധി യോജന കാൽക്കുലേറ്റർ
വിവിധ തുക മാസ അടവിലൂടെ സുകന്യ സമൃദ്ധി യോജനയില്‍ നിന്ന് എത്ര രൂപ നേടാന്‍ സാധിക്കുമെന്ന നോക്കാം. മാസത്തില്‍ 1050 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് ദിവസം 35 രൂപ മാറ്റിവെയ്ക്കാം. ഇതുവഴി കാലാവധിയില്‍ 5 ലക്ഷം രൂപ നേടാം. മാസത്തില്‍ 3,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് ദിവസം 100 രൂപ കരുതണം. ഇതുപ്രകാരം നിലവിലെ 7.60 ശതമാനം പലിശ നിരക്കില്‍ 16 ലക്ഷം കാലാവധിയില്‍ സ്വന്തമാക്കാം.
ദിവസം 200 രൂപ മാറ്റിവെയ്ക്കുന്ന വ്യക്തിക്ക് മാസത്തില്‍ 6,000 രൂപ സുകന്യം സമൃദ്ധി യോജന അക്കൗണ്ടിലേക്ക് മാറ്റാനാകും. കാലാവധിയില്‍ നിക്ഷേപം 33 ലക്ഷമായി വളരും. മാസം 9,000 രൂപ നിക്ഷേപിക്കുന്ന വ്യക്തി 50 ലക്ഷം രൂപയാണ് കാലാവധിയില്‍ വാങ്ങുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
