നിക്ഷേപിക്കാന്‍ വിപണിയില്‍ നിരവധി സാധ്യതകള്‍ ലഭിക്കുമെങ്കിലും സ്വയം അധ്വാനിച്ചുണ്ടാക്കിയ പണം സുരക്ഷിതമായി നിക്ഷേപിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്വമാണ്. ഓരോരുത്തരുടെയും റിസ്‌ക് പ്രൊഫൈല്‍ അനുസരിച്ച് നിക്ഷേപത്തെ കൃത്യമായ പഠിച്ച് വേണം പണം നിക്ഷേപിക്കാന്‍. സുരക്ഷ പരിഗണിച്ച് പണം സര്‍ക്കാര്‍ നിക്ഷേപ പദ്ധതികളിലേക്ക് മാറ്റുന്നവരുണ്ട്.
ഇന്‍ഷൂറന്‍സും സമ്പാദ്യവും ചേരുന്ന പദ്ധതികളില്‍ നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്ന അധികം റിസ്‌കെടുക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മാര്‍ഗമാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ പോളിസികള്‍. പോളിസി കാലം മുഴുവന്‍ ജീവിതത്തിന് സുരക്ഷിതത്വവും കാലാവധിയില്‍ നല്ലൊരു തുക സമ്പാദ്യവും നേടാന്‍ ഇവ സഹായിക്കും. സ്ത്രീകള്‍ക്ക് ചെറിയ മാസ അടവില്‍ ലക്ഷം രൂപ നേടാന്‍ പറ്റുന്നൊരു പോളിസിയെ പറ്റിയാണ് ചുവടെ വിശദമാക്കുന്നത്.
എല്‍ഐസി ആധാര്‍ ശില
സ്ത്രീകള്‍ക്കായി എല്‍ഐസി അവതരിപ്പിക്കുന്നൊരു പോളിസിയാണ് ആധാര്‍ ശില. ലൈഫ് ഇന്‍ഷൂറന്‍സിന്റെയും സമ്പാദ്യത്തിന്റെയും ഗുണങ്ങള്‍ ഒത്തുചേര്‍ന്നൊരു പോളിസിയാണിത്. പോളിസി ഉടമ പോളിസി കാലായളവില്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് സാമ്പത്തിക സഹായവും കാലാവധിയില്‍ മെച്യൂരിറ്റി ബെനഫിറ്റായി തുകയും ലഭിക്കും. വായ്പ സൗകര്യം വഴി പോളിസി കാലയളവിലെ ലിക്വിഡിറ്റിയും പോളിസി ഉറപ്പാക്കുന്നു. ആരോഗ്യ പരിശോധനകളില്ലാതെ ചേരാന്‍ സാധിക്കുന്നൊരു പോളിസിയാണിത്.

സം അഷ്വേഡ്
പോളിസിയിലെ ഏറ്റവും കുറഞ്ഞ സം അഷ്വേഡ് തുക 75,000 രൂപയാണ്. പരമാവധി സം അഷ്വേഡ് 3 ലക്ഷം രൂപയുമാണ്. 75,000 രൂപ മുതല്‍ 1.50 ലക്ഷം രൂപയ്ക്കുള്ളില്‍ 5000 രൂപയുടെ ഗുണിതങ്ങളാക്കി സംഅഷ്വേഡ് നിശ്ചയിക്കാം. ശേഷം 10,000 രൂപയുടെ ഗുണിതങ്ങളാക്കി സം അഷ്വേഡ് തിരഞ്ഞെടുക്കാം.
പോളിസി ഉടമ മരണപ്പെട്ടാൽ മരണാനുകൂല്യമായി വാര്‍ഷിക പ്രീമിയത്തിന്റെ പത്തിരട്ടിയോ പ്രീമിയം അടച്ച പ്രീമിയത്തിന്റെ 105 ശതമാനമോ അഷ്വേഡ് തുകയോ മരണ ശേഷം നല്‍കും. കാലാവധിയെത്തുന്ന പോളിസിക്ക് അഷ്വേഡ് തുകയ്ക്കൊപ്പ് ലോയൽറ്റി ബോണസും ചേർത്തുള്ള തുക ലഭിക്കും.
പ്രായ പരിധി
സ്ത്രീകള്‍ക്ക് മാത്രമുള്ള പോളിസിയില്‍ 8 വയസുള്ള പെണ്‍കുട്ടികള്‍ മുതല്‍ 55 വയസുള്ള സ്ത്രീകള്‍ക്ക് വരെ ആധാര്‍ ശിലാ പോളിസി വാങ്ങാം. 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെയുള്ള പോളിസി കാലയളവില്‍ പോളിസി വാങ്ങാം. 70 വയസിനുള്ളില്‍ പോളിസി കാലാവധിയെത്തണം. പോളിസി ഉടമയുടെ പ്രായം, സം അഷ്വേഡ്, പോളിസി കാലയളവ് എന്നിവ കണക്കാക്കിയാണ് പ്രീമിയം നിശ്ചയിക്കുക. മാസത്തിലും ത്രൈമാസത്തിലും അർധ വാർഷികമായും വാർഷികമായും പോളസി പ്രീമിയം അടയ്ക്കാം.
നികുതി ഇളവ്
പോളിസുടെ ഭാഗമാകുന്നവർക്ക് ആദായ നികുതി നിയമ പ്രകാരം നികുതി ഇളവുണ്ട്. പ്രീമിയമായി അടയ്ക്കുന്ന തുകയ്ക്ക സെക്ഷൻ 80സി പ്രകാരം 1.50 ലക്ഷം രൂപയുടെ നികുതിയിളവ് ലഭിക്കും. സെക്ഷൻ 10 (10ഡി) പ്രകാരം കാലാവധി പൂർത്തിയായി ലഭിക്കുന്ന തുകയ്ക്കും നികുതിയിളവുണ്ട്. മരണപ്പെട്ടാൽ ലഭിക്കുന്ന തുകയ്ക്കും ഇതേ വകുപ്പ് പ്രകാരം നികുതിയിളവ് ബാധകമാണ്.
എങ്ങനെ പോളിസി വാങ്ങാം
എൽ.സിയുടെ ഔദ്യോഗിക വെബ് സൈറ്റ് വഴി ആധാർ ശില പോളിസി വാങ്ങാൻ സാധിക്കും. എൽഐസി ബ്രാഞ്ച് വഴിയോ എജന്റുമാർ വഴിയോ പോളിസിയുടെ ഭാഗമാകാവുന്നതാണ്. രണ്ട് വർഷം മുടങ്ങാതെ പ്രീമിയം അടച്ച ഉപഭോക്താവിന് പോളിസി സറണ്ടർ ചെയ്യാം. മുടക്കമില്ലാതെ എല്ലാ പ്രീമിയവും പൂർണമായും അടച്ച ശേഷം അഞ്ച് വർഷത്തെ കാലാവധിക്ക് ശേഷം സറണ്ടർ ചെയ്താൽ ഉടമയ്ക്ക് ലോയലിറ്റി ബോണസിന് അവകാശമുണ്ടാകും. മുഴുവൻ പ്രീമിയവും അടച്ചാൽ മാത്രമെ കാലാവധിയെത്തുമ്പോൾ തുക ലഭിക്കുകയുള്ളൂ.
പോളിസി കാൽക്കുലേറ്റർ
എൽഐസി ആധാർ ശില പോളിസിയിൽ 30 വയസുള്ള സ്ത്രീ പരമാവധി അഷ്വേഡ് തുകയായ 3 ലക്ഷത്തിന്റെ പോളിസി 20 വർഷ കാലയളവിലേക്ക് വാങ്ങിയാൽ വാർഷിക പ്രീമിയം 11,960 രൂപയും മാസ പ്രീമിയം 1,018 രൂപയും വരും. ദിവസത്തിൽ കണക്കാക്കുമ്പോൾ 32 രൂപയാണ് പ്രീമിയമായി അടയ്ക്കേണ്ടത്.
20 വർഷം പോളിസി കാലയളവിൽ പ്രീമിയം മുടക്കമില്ലാതെ അടച്ചാൽ കാലാവധിയെത്തുമ്പോൾ പോളിസി ഉടമയ്ക്ക് നാല് ലക്ഷത്തിനിടുത്ത് റിട്ടേൺ ലഭിക്കും. 20 വർഷം കൊണ്ട് ആകെ പ്രീമിയമായി അടയ്ക്കുന്നത് 2.36 ലക്ഷം രൂപയാണ്. കാലാവധി പൂർത്തിയാകുന്നതോടെ ലോയൽറ്റി അഡിഷനും ചേർത്ത് 3,97,000 രൂപ പോളിസി ഉടമയ്ക്ക് ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications