ദിവസം 333 രൂപയുണ്ടെങ്കില്‍ കാലാവധിയില്‍ 16.60 ലക്ഷം നേടാം; പോസ്റ്റ് ഓഫീസിലെ ഉഗ്രന്‍ പദ്ധതിയിങ്ങനെ

അധ്വാനിച്ചുണ്ടാക്കിയ പണം ഏറ്റവും സുരക്ഷിതമായി നിക്ഷേിപിക്കാനുള്ള ഇടമാണ് പോസ്റ്റ് ഓഫീസുകള്‍. ഇടത്തരം ശമ്പളക്കാര്‍ക്ക് റിസ്‌കെടുക്കാതെ മാസത്തില്‍ നിക്ഷേപം വഴി മികച്ച സമ്പാദ്യമുണ്ടാക്കാന്‍ സാധിക്കുന്ന നിക്ഷേപങ്ങള്‍ പോസ്റ്റ് ഓഫീസിലുണ്ട്. ഇതില്‍ പ്രധാനമാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപങ്ങള്‍. സ്ഥിര നിക്ഷേപം പോലെ വലിയ തുക ആവശ്യമായി വരുന്ന നിക്ഷേപങ്ങള്‍ക്ക് ബദലാണ് ആവര്‍ത്തന നിക്ഷേപം.

5 വര്‍ഷത്തേക്ക് പ്രതിമാസ നിക്ഷേപം നടത്താന്‍ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിലൂടെ സാധിക്കും. ദിവസത്തില്‍ 333 രൂപ മാറ്റിവെയ്ക്കാന്‍ സാധിക്കുന്നവര്‍ക്ക് കാലാവധിയില്‍ 16 ലക്ഷം രൂപയാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിലൂടെ നേടാന്‍ സാധിക്കുക.

ആർക്കൊക്കെ അക്കൗണ്ടെടുക്കാം

10 വയസ് മുതലുള്ള ഏതൊരാള്‍ക്കും സ്വന്തം പേരില്‍ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപ അക്കൗണ്ട് ആരംഭിക്കാം. ജോയിന്റ് അക്കൗണ്ടായും വ്യക്തിഗത അക്കൗണ്ടായും നിക്ഷേപം ഉയര്‍ത്താം. ജോയിന്റ് അക്കൗണ്ട് ആരംഭിക്കാന്‍ പ്രായപൂര്‍ത്തിയാകണം. 

ദിവസം 333 രൂപയുണ്ടെങ്കില്‍ കാലാവധിയില്‍ 16.60 ലക്ഷം നേടാം; പോസ്റ്റ് ഓഫീസിലെ ഉഗ്രന്‍ പദ്ധതിയിങ്ങനെ

10 വയസിന് താഴെ പ്രായമുള്ള കുട്ടിയുടെ പേരിൽ രക്ഷിതാവിന് അക്കൗണ്ടെടുക്കാം. ഒരാൾക്ക് എത്ര അക്കൗണ്ടും ആവർത്ത നിക്ഷേപത്തിൽ ആരംഭിക്കാം. മാസത്തില്‍ 15-ാം തീയതിക്കുള്ളിലാണ് അക്കൗണ്ട് ആരംഭിച്ചതെങ്കില്‍ എല്ലാ മാസവും 15-ാം തീയതിക്കുള്ളില്‍ നിക്ഷേപം നടത്തണം. 16-ാം തീയതിക്കും മാസവാസാനത്തിനും ഇടയിലുള്ള തീയതിയില്‍ അക്കൗണ്ട് ആരംഭിച്ചവര്‍ മാസാവസനത്തിനുള്ളില്‍ നിക്ഷേപം നടത്തണം.   

നിക്ഷേപം

ഏറ്റവും കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. 10 രൂപയുടെ ഗുണിതങ്ങളാക്കി നിക്ഷേപം ഉയര്‍ത്താം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. മാസത്തില്‍ നിക്ഷേപം മുടങ്ങിയാല്‍ പിഴ ഈടാക്കും. 100 രൂപയ്ക്ക് 1 രൂപ നിരക്കിലാണ് മാസത്തില്‍ പിഴ ഈടാക്കുന്നത്. തുടര്‍ച്ചയായി നാല് മാസ തവണകള്‍ വീഴ്ച വരുത്തിയാല്‍ അക്കൗണ്ട് റദ്ദാക്കും.

ആവശ്യക്കാർക്ക് അഡ്വാൻസ് പേയ്മെന്റ് നടത്താൻ സാധിക്കും. ഇത്തരത്തിൽ നിക്ഷേപിക്കുമ്പോൾ റിബേറ്റ് ലഭിക്കും. 6 മാസത്തേക്ക് അ‍ഡ്വാൻസ് പേയ്മെന്റ് നടത്തിയാൽ 100 രൂപയ്ക്ക് 10 രൂപയും 12 മാസത്തേക്ക് 40 രൂപയും റിബേറ്റ് ലഭിക്കും. 

പലിശ നിരക്ക്

2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലേക്ക് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന്റെ പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാലയളവില്‍ നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് 6.2 ശതമാനം പലിശ ലഭിക്കും. ഓരോ പാദത്തിലും പലിശ നിരക്ക് പുനഃപരിശോധിക്കും. 0

വായ്പയെടുക്കാം

1 വര്‍ഷം പൂര്‍ത്തിയായാല്‍ 50 ശതമാനം വരെ നിക്ഷേപത്തില്‍ നിന്ന് വായ്പയെടുക്കാം. നിക്ഷേപ പലിശയോടൊപ്പം 2 ശതമാനം ചേര്‍ത്താണ് വായ്പ പലിശ കണക്കാക്കുക. ഒറ്റത്തവണയായോ മാസ തവണകളായോ വായ്പ തുക തിരിച്ചടയക്കാം. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ കാലാവധിയെത്തുന്ന തുകയില്‍ നിന്ന് ഈടാക്കും. 

കാലാവധി

5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന്റെ കാലാവധി. ആവശ്യമെങ്കില്‍ 5 വര്‍ഷത്തേക്ക് കൂടി കാലാവധി ഉയര്‍ത്താം. ഇതിനായി പോസ്റ്റ് ഓഫീസില്‍ അപേക്ഷ നല്‍കണം. കാലാവധി നീട്ടിയ അക്കൗണ്ട് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. 1 വർഷത്തിനുള്ളിൽ പിൻവലിച്ചാൽ പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക് മാത്രമാണ് ലഭിക്കുന്നത്.

കാല്‍ക്കുലേറ്റര്‍

ദിവസം 333 രൂപ നീക്കിവെയ്ക്കുന്നൊരാള്‍ക്ക് മാസത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നത് 9990രൂപയാണ്. 6.2 ശതമാനം പലിശ നിരക്കില്‍ ഈ നിക്ഷേപം 5 വര്‍ഷ കാലാവധിയെത്തുമ്പോള്‍ 7,03,623 രൂപയായി വളരും. 5,99,400 രൂപയുടെ നിക്ഷേപത്തില്‍ നിന്ന് 1,0,4,223 രൂപ പലിശയായി ലഭിക്കും.

നിക്ഷേപത്തിന്റെ കാലാവധി 5 വര്‍ഷത്തേക്ക് കൂടി നീട്ടിയാല്‍ 16.60 ലക്ഷം രൂപ ലഭിക്കും. 10 വര്‍ഷത്തേക്ക് 11,98,800 രൂപയാണ് നിക്ഷേപിക്കുന്നത്. ഇതില്‍ നിന്ന് പലിശയായി 4,61,881 രൂപ ലഭിക്കും. കാലാവധിയില്‍ 16,60,681 രൂപ നേടാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X