ഉയരുന്ന റിയൽ എസ്റ്റേറ്റ് വില. കമ്പനി സിമന്റ് തുടങ്ങി നിർമാണ വസ്തുക്കളുടെ വില വർധവ് വരെ വീട് വെയ്ക്കാനിറങ്ങുന്നവരെ വലയ്ക്കുകയാണ്. ഇതിനൊപ്പം പലിശ നിരക്കും കൂടി ഉയർന്നതോടെ വായ്പ എടുത്തവരൊക്കെ തിരിച്ചടവ് വേഗത്തിലാക്കുന്നതിനെ പറ്റിയാണ് ചിന്തിക്കുന്നത്. എടുത്തതിന്റെ ഇരട്ടി അടച്ചാവും തീരാത്തത്രയാണ് ഇന്നത്തെ പലിശ നിരക്ക്.
ഭവന വായ്പയുടെ ഭാരം അമിതമായി തോന്നുന്നെങ്കിൽ ഭാരം കുറയക്കാൻ നിരവധി വഴികളുണ്ട്. ഉയർന്ന ഡൗൺ പേയ്‌മെന്റ്, ലോൺ കാലാവധിയിലെ മാറ്റം, റീഫിനാൻസിങ് അല്ലെങ്കിൽ പ്രീ പെയ്മെന്റ് എന്നിവ ഭവനവായ്‌പയുടെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നവയാണ്.
വായ്പ റീഫിനാൻസ് ചെയ്യുക
ഭവന വായ്പ ദീർഘകാല വായ്പയായതിനാൽ തുടങ്ങിയ ബാങ്കിൽ തന്നെ കാലാവധിയോളം നിലനിർത്തണമെന്ന ആവശ്യമില്ല. വിവിധ ബാങ്കുകളിലെ പലിശ നിരക്ക് പരിശോധിച്ച് നിലവിൽ അടച്ചു കൊണ്ടിരിക്കുന്നതിനേക്കാൾ കുറഞ്ഞ പലിശ നിരക്കുകളുള്ള ബാങ്കിലേക്ക് വായ്പ മാറ്റം. കാലാവധി ദീർഘമായുള്ള വായ്പകൾ റീഫിനാൻസ് ചെയ്യാം. 0.50 ശതമാനം മുതൽ 1 ശതമാനം വരെ പലിശ നിരക്കിൽ വ്യത്യാസം ലഭിക്കുമ്പോൾ റീഫിനാൻസിംഗ് ലാഭകരമാണ്. പ്രതിമാസ ഇഎംഐയും അതുവഴി പലിശ അടവും കുറയ്ക്കാനാകും.

വായ്പ പ്രീപെയ്മെന്റ്
വായ്പയുടെ പ്രധാന തുകയ്ക്ക് മുൻകൂട്ടി അടയ്ക്കുകയോ (പ്രീ പെയ്മെന്റ്) അധിക പേയ്‌മെന്റുകൾ നടത്തുകയോ ചെയ്യുന്നത് വായ്പയിൽ അടയ്ക്കേണ്ട പലിശ കുറയ്ക്കാനും ലോൺ കാലാവധി കുറയ്ക്കാനും സഹായിക്കും. ഉദാഹരണമായി 9.50 ശതമാനം പലിശയിൽ 50 ലക്ഷം രൂപ 20 വർഷത്തേക്ക് വായ്പ എടുത്താൽ ഇഎംഐ 46,607 രൂപ വരെയാണ്. ഇഎംഐയുടെ 5 ശതമാനം അല്ലെങ്കിൽ 2.5 ലക്ഷം രൂപ മുൻകൂട്ടി അടയ്ക്കാൻ സാധിച്ചാൽ 23,05,090 രൂപ പ്രീ പെയ്മെന്റായി അടയ്ക്കും.
ഇതിനൊപ്പം 26,94,910 രൂപ പ്രിൻസിപ്പൽ തുകയും പലിശായായി 24,31,811 രൂപ അടയ്ക്കണം. ആകെ അടവ് വരുന്നത് 74,31,811 രൂപയാണ്. വായ്പ കാലാവധി 9 വർഷവും 2 മാസവുമായി ചുരുങ്ങുന്നതോടെ ഇവിടെ 37,53,763 രൂപ ലാഭിക്കാനാകും.
1 ഇഎംഐ അധികം അടച്ചാൽ
50 ലക്ഷം രൂപയുടെ 20 വർഷത്തെ 9.50 ശതമാനം പലിശ ഈടാക്കുന്ന ഭവന വായ്പയിൽ പ്രതിവർഷം ഒരു ഇഎംഐ അതായത് 46,607 രൂപ വർഷത്തിൽ അധിക ഇഎംഐ അടച്ചാൽ 7,45,712 രൂപ അധികമായി വായ്പയിലേക്ക് അടയ്ക്കാം. പ്രിൻസിപ്പൽ തുകയായി 42,54,288 രൂപയും പലിശയായി 47,48,481 രൂപയും അടയ്‌ക്കണം. വായ്പ കാലാവധി 16 വർഷവും 2 മാസവുമായി കുറയുന്നതോടെ 97,48,481 രൂപയാണ് അടയ്ക്കേണ്ടത്. ഇതോടെ വായ്പയിൽ 14,37,093 രൂപ ലാഭിക്കാം.
ഉയർന്ന ഡൗൺപേയ്മെന്റ്
വായ്പയിൽ നിന്നുള്ള തിരിച്ചടവ് ബാധ്യത കുറയ്ക്കാൻ ഉപകരിക്കുന്ന മറ്റൊരു ഉപാധിയാണ് ഡൗൺ പേയ്‌മെന്റ് ഉയർത്തുക എന്നത്. വായ്പ തുടങ്ങുന്ന സമയത്ത് വലിയ തുക ഡൗൺ പേയ്‌മെന്റ് അടയ്‌ക്കുന്നതിന് സാധിക്കുമെങ്കിൽ അത് വായ്പയപുടെ പ്രിൻസിപ്പൽ തുക കുറയ്ക്കാൻ കഴിയും. ഇതിലൂടെ പ്രതിമാസ ഇഎംഐ കുറയ്ക്കാനും പലിശഭാരം കുറയ്ക്കുന്നതിനും കാരണമാകും. ഉയർന്ന ഡൗൺ പേയ്‌മെന്റ് നൽകുന്നൊരാൾക്ക് ബാങ്കിൽ നിന്ന് കുറഞ്ഞ പലിശ നിരക്കിന് ആവശ്യപ്പെടുകയും ചെയ്യാം.
ലോൺ കാലാവധി
പ്രതിമാസ ഇഎംഐ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്നത് ദീർഘമായ കാലാവധിയാണ്. ഇത് കൂടുതൽ പലിശ നൽകുന്നതിന് കാരണമാകാരുണ്ട്. ചുരുങ്ങിയ വായ്പ കാലാവധി തിരഞ്ഞെടുക്കുന്നത് പ്രതിമാസ ഇഎംഐകൾ വർധിപ്പിക്കാൻ സഹായിക്കും. ഇത് കാലാവധി മുഴുവൻ അടച്ച് തീർക്കാനുള്ള പലിശയുടെ തുക കുറയ്ക്കും.
More From GoodReturns

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ

യുടിഐ എഎംസി Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ എന്തൊക്കെ?



Click it and Unblock the Notifications