സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ വിരമിക്കല്‍ കാലത്തെ പറ്റി ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. വിരമിച്ച ശേഷം മാസത്തില്‍ എങ്ങനെ സ്ഥിര വരുമാനം ലഭിക്കും എന്നതാകും പലരുടെയും ചിന്ത. ഇതിനായി ബിസനസുകള്‍ ആശ്രയിക്കുന്നവരുണ്ട്. വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കാനും മാസ വരുമാനം നേടാനും ആഗ്രഹിക്കുന്നവര്‍ ജോലി കാലത്ത് ചെറിയ തുകകളായി നിക്ഷേപിച്ച് തുടങ്ങുകയാണ് വേണ്ടത്.
ഇതിനായി തിരഞ്ഞെടുക്കാവുന്ന മികച്ച നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് നാഷണല്‍ പെന്ഷന് സിസ്റ്റ (എന്‍പിഎസ്). വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യവും മാസ പെന്‍ഷനും നേടാന്‍ എന്‍പിഎസ് സഹായിക്കും. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പദ്ധതിയായ എന്‍പിഎസില്‍ സ്ഥിരമായ നിക്ഷേപത്തിലൂടെ വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. വിപണിയിലുള്ള മറ്റ് പെന്ഷന് പദ്ധതികളേക്കാള്‍ വിവിധ നേട്ടങ്ങള്‍ എന്‍പിഎസിനുണ്ട്. എങ്ങനെ 5 കോടി രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്ന് നോക്കാം.

നാഷണൽ പെൻഷൻ സ്കീം
വിപണിയില്‍ ലഭ്യമായ മറ്റു പെന്ഷന് പദ്ധതികളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞൊരു പദ്ധതിയാണ് ദേശിയ പെന്ഷന് സ്കീം. എന്‍പിഎസില്‍ ചേരുന്നത് വഴി നിക്ഷേപകനും കമ്പനിക്കും നികുതി ഇളവുകള്‍ നേടാന്‍ സാധിക്കും. അതോടൊപ്പം മാര്‍ക്കറ്റ് ലിങ്ക്ഡ് റിട്ടേണ്‍ ലഭിക്കുന്നൊരു നിക്ഷേപം കൂടിയാണ് എന്‍പിഎസ്. പ്രൊഫഷണലായി പെന്ഷന് ഫണ്ടുകളാണ് എന്‍പിഎസ് കൈകാര്യംചെയ്യുന്നത്. പെന്ഷന് ഫണ്ട് റെഗുലേറ്ററി ഡെവലപമെന്റ് അതോറിറ്റി എന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് എന്‍പിഎസ് നിയന്ത്രിക്കുന്നത്.
എൻപിഎസ് അക്കൗണ്ട്
നാഷണൽ പെൻഷൻ സ്കീമിൽ ചേരുന്നൊരാൾക്ക് രണ്ട് തരം എൻപിഎസ് അക്കൗണ്ടുകൾ ആരംഭിക്കാനുള്ള സൗകര്യമുണ്ട്. ടെയർ- 1, ടെയർ-2 എന്നിവയാണ് അവ. രണ്ട് അക്കൗണ്ടുകളുടെയും നേട്ടങ്ങൾ വ്യത്യസ്തമാണ്. ടെയർ-1 അക്കൗണ്ടാണ് നിർബന്ധമായും തിരഞ്ഞെടുക്കേണ്ടത്. ടെയർ-2 അക്കൗണ്ട് നിക്ഷേപകന്റെ താൽപര്യമനുസരിച്ച് തിരഞ്ഞെടുക്കാം. റിട്ടയർമെന്റ് സേവിംഗ്സ് ആയി എൻപിഎസിനെ തിരഞ്ഞെടുക്കുന്നവർക്കാണ് പ്രധാനമായും ടെയർ-1 അക്കൗണ്ട് ആവശ്യം.
നിക്ഷേപം
ടെയർ-1 ൽ നിക്ഷേപിച്ച തുകയുടെ വിരമിക്കൽ കാലത്ത് മാത്രമാണ് പിൻവലിക്കാൻ സാധിക്കുക. 60 വയസാണ് വിരമിക്കൽ കാലവധിയായി കണക്കാക്കുന്നത്. ടെയർ-1 അക്കൗണ്ടിൽ സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 1,000 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. പരിധിയില്ലാതെ നിക്ഷേപിക്കാം. ഈ അക്കൗണ്ടിലെ തുകയ്ക്കാണ് ആദായ നികുതി നിയമം പ്രകാരം 2ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കുന്നത്.
ആകെ സമ്പാദ്യത്തിന്റെ നാല്പത് ശതമാനം പെൻഷൻ ഫണ്ടിലേക്ക് മാറ്റുകയും 60 ശതമാനം വിരമിക്കൽ സമയത്ത് പിൻവലിക്കാനാകും സാധിക്കും. ഈ തുകയ്ക്ക് നികുതിയിളവ് ലഭിക്കും.
442 രൂപ ഫോര്‍മുല
വിരമിക്കല്‍ കാലത്തേക്ക് 5 കോടി രൂപ സമ്പാദിക്കാനുള്ള 442 രൂപ ഫോര്‍മുല എന്താണെന്ന് നോക്കാം. ജോലിയില്‍ പ്രവേശിച്ച തുടക്കകാര്ക്കാണ് ഈ ഫോര്‍മുല ഗുണം ചെയ്യുക. 25 വയസുള്ള വ്യക്തി ദിവസം 442 രൂപ ശമ്പളത്തില്‍ നിന്ന് മാറ്റിവെച്ച് എന്‍പിഎസിലേക്ക് നിക്ഷേപിക്കുകയാണ് വേണ്ടത്. 13,260 രൂപയാണ് മാസത്തില്‍ നിക്ഷേപിക്കേണ്ടി വരുന്നത്.
60 വയസ് വരെ, 35 വര്‍ഷം നിക്ഷേപം തുടര്‍ന്നാല്‍ വിരമിക്കുന്ന സമയത്ത് 5 കോടി രൂപ നേടാനാകും. നിക്ഷേപത്തില്‍ നിന്ന് 10 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ ഈ തുക സ്വന്തമാക്കാന്‍ സാധിക്കും.
കാൽക്കുലേറ്റർ
35 വര്‍ഷത്തേക്ക് നിക്ഷേപം തുടര്‍ന്നാല്‍ 56,70,200 രൂപയാണ് ഇക്കാലയളവില്‍ നിക്ഷേപിക്കേണ്ടി വരുന്നത്. ഇതിന് 10 ശതമാനം റിട്ടേണ്‍ ലഭിച്ചായാല് ആകെ 5,07,62,950 രൂപ നേടനാകും. 4.55 കോടി രൂപയാണ് റിട്ടേണാണ് ലഭിക്കുന്നത്. 60-ാം വയസില്‍ ആകെ തുകയുടെ 60 ശതമാനം പിന്‍വലിക്കാം. 3 കോടി രൂപ ഇത്തരത്തില്‍ ലഭിക്കും.
ബാക്കി 40 ശതമാനം തുക പെന്ഷന് ഫണ്ടിലേക്ക് മാറ്റാം. 6 ശതമാനം ആന്യുറ്റി റിട്ടേണ്‍ ലഭിക്കുന്ന ഫണ്ടില്‍ നിക്ഷേപിച്ചാല്‍ മാസത്തില്‍ 1,12,493 രൂപ ലഭിക്കും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications