ചെറിയ തുകയുടെ സമ്പാദ്യങ്ങൾ കൂട്ടിവെച്ചാണ് പലരും വലിയ സ്വപ്നങ്ങൾ കണ്ടു തുടങ്ങുന്നത്. വരുമാനത്തിലെ നീക്കിയിരിപ്പുകൾ നല്ലയിടത്തേക്ക് മാറ്റിവെച്ചാൽ നല്ലൊരു ആദായം തരുന്ന നിക്ഷേപങ്ങളുണ്ട്. അവ കണ്ടെത്തി നിക്ഷേപം ക്രമീകരിക്കണം. ഒപ്പം സുരക്ഷിതത്വം കൈവിടരുത്. രാജ്യത്ത് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം അത്തരത്തിലുള്ള ഒന്നാണ്. പിപിഎഫ് നിക്ഷേപം രാജ്യത്ത് എല്ലാവർക്കും ചേരാവുന്ന ഉയർന്ന പലിശ തരുന്ന നിക്ഷേപ മാർഗമാണ്. കേന്ദ്രസർക്കാറിന്റെ ഗ്യാരണ്ടിയുള്ള നിക്ഷേപമായതിനാൽ പിപിഎഫിലെ പണത്തിന് നിക്ഷേപകന് ആശങ്ക വേണ്ട. പിപിഎഫിൽ നിക്ഷേപിക്കുന്നത് വഴി കോടീശ്വരനാവാൻ സാധിക്കുമെന്നത് മറ്റൊരു ഗുണമാണ്. ഇതിന് എത്ര നിക്ഷേപിക്കണം. എങ്ങനെ നിക്ഷേപിക്കണമെന്നത് വിശദമായി നോക്കാം.
500 രൂപയിൽ തുടങ്ങാം
വെറും 500 രൂപയുണ്ടെങ്കില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. സാമ്പത്തിക വർഷത്തിൽ പരമാവധി നിക്ഷേപിക്കാൻ സാധിക്കുന്ന തുക 1.5 ലക്ഷം രൂപയാണ്. ഇത് ഒറ്റത്തവണയായോ ഗഡുക്കളായോ നിക്ഷേപിക്കാം. തൊട്ടടുത്തുള്ള പൊതു മേഖലാ ബാങ്കില്‍ നിന്നോ, സ്വകാര്യ ബാങ്കില്‍ നിന്നോ, പോസ്റ്റ് ഓഫീസ് ശാഖയില്‍ നിന്നോ പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ അക്കൗണ്ട് ആരംഭിക്കാം. ഓൺലൈനായും അക്കൗണ്ട് ആരംഭിക്കാം. പ്രായ പൂർത്തിയായവർക്ക് സ്വന്തം പേരിലും കുട്ടികൾക്ക് വേണ്ടി മാതാപിതാക്കൾക്കും അക്കൗണ്ട് തുറക്കാം. 7.1 ശതമാനമാണ് പിപിഎഫ് നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ. മാർച്ച് മാസത്തിലാണ് പലിശ അനുവദിക്കുക.
കാലാവധി
15 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. കാലാവധി പൂര്‍ത്തിയായതിനു ശേഷം മാത്രമേ ഫണ്ട് പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ 7 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഭാഗിക പിന്‍വലിക്കല്‍ അനുവദിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിന്റെ ബ്ലോക്കുകളായി എത്ര വര്‍ഷം വേണമെങ്കിലും പിപിഎഫ് നിക്ഷേപം നീട്ടാം. നിക്ഷേപം ആരംഭിച്ച് മൂന്നാം സാമ്പത്തിക വർഷം മുതൽ പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപത്തിന് വായ്പ അനുവദിക്കുന്നുണ്ട്. അക്കൗണ്ടിലുള്ള തുകയുടെ 25 ശതമാനമാണ് വായ്പ അനുവദിക്കുക. ഒരു സാമ്പത്തിക വർഷത്തിൽ ഒരു വായ്പായാണ് ലഭിക്കുക. 36 മാസത്തിനകം തിരിച്ചടച്ചാൽ ഒരു ശതമാനം പലിശ മാത്രമെ ഈടാക്കുകയുള്ളൂ. പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപത്തിന്റെ പലിശയ്ക്ക് പൂർണമായും നികുതിയിളവ് ഉണ്ട്. വർഷത്തിൽ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമാണ് ഇളവ് ലഭിക്കുന്നത്.
കോടിപതിയാകം
മാസത്തില്‍ 12,500 രൂപ നിക്ഷേപിച്ചാല്‍ 25 വർഷത്തെ നിക്ഷേപത്തിലൂടെ 1 കോടിയിലധികം രൂപ നേടാനാകും. മാസത്തിൽ 12,500 രൂപ നിക്ഷേപിക്കാൻ ദിവസം 417 രൂപയാണ് നീക്കി വെക്കേണ്ടത്. 500 രൂപ മിച്ചം പിടിക്കുന്നൊരാൾക്ക് ഇത് എളുപ്പത്തിൽ നടത്താനാകും. 12,500 രൂപ വെച്ച് നിക്ഷേപിച്ചാല്‍ വര്‍ഷത്തില്‍ പരാമവധി നിക്ഷേപമായ 1.5 ലക്ഷത്തിലേക്ക് നിക്ഷേപം എത്തിക്കാം. 22.5 ലക്ഷം രൂപ 15 വര്‍ഷം കൊണ്ട് നിക്ഷേപിക്കാനാകും. 7.1 എന്ന പലിശ നിരക്കില്‍ പതിനഞ്ച് വര്‍ഷത്തേക്ക് 18.2 ലക്ഷം രൂപ പലിശയായി ലഭിക്കും. ഇത് പ്രകാരം 15 വര്‍ഷ കാലാവധിയില്‍ നിക്ഷേപം 40.70 ലക്ഷം രൂപയായി ഉയരും. ഇത് പത്ത് വര്‍ഷം അധിക കാലാവധി നീട്ടിയാല്‍ 25 വര്‍ഷത്തേക്ക് നിക്ഷേപിച്ച തുക 37.50 ലക്ഷമാകും. 62.50 ലക്ഷം രൂപ പലിശ ഇനത്തില്‍ ലഭിക്കുമ്പോള്‍ 25 വര്‍ഷത്തിന് ശേഷം 1.03 കോടി രൂപ പിപിഎഫില്‍ നിന്ന് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
