ദിവസവും 500 രൂപ മാറ്റിവെച്ചാൽ കോടിപതി! ഇവിടെയും താരം എസ്ഐപി; എത്രകാലം കാത്തരിക്കണം

സാധാരണക്കാർക്ക് കൂടി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാവുന്ന തരത്തിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്‌ഐപി) നുള്ള ഏറ്റവും കുറഞ്ഞ തുക 100 രൂപയായിട്ടുണ്ട്. ഓരോ സ്കീം അനുസരിച്ചും ഈ തുക വ്യത്യാസപ്പെട്ടിരിക്കും. എസ്ഐപി വഴി മ്യൂച്വൽ ഫണ്ടുകളിൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ നിക്ഷേപകനെ വലിയ സമ്പത്തുണ്ടാക്കാൻ സഹായിക്കുന്നത് കോമ്പൗണ്ടിംഗ് ആണ്.

അതിനാൽ മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപകർ ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ശ്രമിക്കുന്നതാകും ഉചിതം. ദിവസം 500 രൂപ മാറ്റിവെയ്ക്കാൻ സാധിക്കുന്നൊരാൾക്ക് പ്രതിമാസ എസ്ഐപി വഴി 1 കോടി രൂപ സമ്പാദിക്കാൻ സാധിക്കും. ഇതിന് നിക്ഷേപകനെ 15*15*15 റൂൾ സഹായിക്കും.

എസ്ഐപി നിക്ഷേപം

സിസ്റ്റമാറ്റിക്ക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി എന്നത് ഒരു നിക്ഷേപ രീതിയാണ്. പ്രതിവാരമോ പ്രതിമാസമോ എന്ന കണക്കില്‍ നിശ്ചിത കാലയളവിലേക്ക് സമയ ബന്ധിതമായി ചെറിയ തുക നിക്ഷേപിക്കുന്ന രീതിയാണിത്. 

ദിവസവും 500 രൂപ മാറ്റിവെച്ചാൽ കോടിപതി! ഇവിടെയും താരം എസ്ഐപി; എത്രകാലം കാത്തരിക്കണം

വിപണിയില്‍ അസ്ഥിരതയും ചാഞ്ചാട്ടവും പ്രകടമാകുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള നിക്ഷേപ സംവിധാനമാണിത്. വിപണിയിലെ നല്ലനേരം നോക്കാന്‍ ശ്രമിച്ച് തെറ്റുകള്‍ സംഭവിക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധ്യമാണ്. മാത്രമല്ല, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുടെ കാര്യത്തില്‍ നേര്‍വഴി കാണിക്കാനും എസ്ഐപി നിക്ഷേപങ്ങള്‍ക്കു കഴിയും.

15*15*15 റൂൾ

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ 1 കോടി രൂപ സമാഹരിക്കാൻ പിന്തുടരുന്ന റൂളാണ് 15x15x15 റൂൾ. 15 ശതമാനം വാർഷിക റിട്ടേൺ നൽകുന്ന ഫണ്ടിൽ 15 വർഷത്തേക്ക് പ്രതിമാസം ₹15,000 നിക്ഷേപിക്കുക എന്നതാണ് ഈ റൂൾ അർഥമാക്കുന്നത്.

നിക്ഷേപകൻ പ്രതിമാസം 15,000 രൂപയുടെ എസ്‌ഐപി 15 വർഷത്തേക്ക് നടത്തുകയും ശരാശരി 15 ശതമാനം വാർഷിക റിട്ടേൺ നേടുകയുമാണെങ്കിൽ കാലാവധിയിൽ 1 കോടി രൂപ നേടാനാകും. ഇക്കാലളവിലെ നിക്ഷേപം 27 ലക്ഷം രൂപയും റിട്ടേൺ 73 ലക്ഷം രൂപയുമാണ്. കാലാവധിയിൽ ലഭിക്കുന്നത് 1,00,27,601 രൂപയാണ്. 

30 വർഷത്തേക്ക് നിക്ഷേപിച്ചാൽ

എസ്ഐപി നിക്ഷേപം പരമാവധി ദീർ​ഘിപ്പിക്കാൻ സാധിക്കുന്നത് നല്ല റിട്ടേൺ ലഭിക്കാൻ സഹായിക്കും. 15 വർഷത്തിന് പകരം നിക്ഷേപം 30 വർഷത്തേക്ക് നീട്ടിയാൽ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. ഇവിടെ മ്യൂച്വൽ ഫണ്ടുകളുടെ നിയമം 15 X 15 X 30 എന്നാക്കാം.

30 വർഷത്തേക്ക് പ്രതിമാസം 15,000 രൂപ എസ്‌ഐ‌പി നടത്തുന്ന വ്യക്തിക്ക് 15 ശതമാനം വാർഷിക റിട്ടേൺ ല‌ഭിച്ചാൽ കാലാവധിയിൽ 10 കോടി രൂപ നേടാം. 54 ലക്ഷം രൂപ മാത്രമാണ് ഇത്രയും കാലയളവിൽ നിക്ഷേപിക്കുന്നത്. 9,97,47,309 രൂപ റിട്ടേൺ ലഭിക്കുമ്പോൾ കാലാവധിയിൽ 10,51,47,309 രൂപ ലഭിക്കും. 

50 ലക്ഷം നേടാൻ

12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കുന്ന ഫണ്ടില്‍ നിന്ന് 10 വര്‍ഷം കൊണ്ട് 50 ലക്ഷം രൂപ നേടാന്‍ എത്ര രൂപ നിക്ഷേപിക്കണം എന്ന് നോക്കാം. പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 15 വര്‍ഷം നിക്ഷേപിച്ചാല്‍ 50 ലക്ഷം രൂപ എന്ന ലക്ഷ്യത്തിലെത്താം.

18 ലക്ഷം രൂപ മാത്രമാണ് ഇക്കാലയളവില്‍ നിക്ഷേപിക്കുന്നത്. പ്രതിമാസം 20,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 10 വര്‍ഷവും 6 മാസവും കൊണ്ട് 50 ലക്ഷം രൂപ നേടാന്‍ സാധിക്കും. പത്തര വര്‍ഷം കൊണ്ട് 25.20 ലക്ഷം നിക്ഷേപിക്കുമ്പോഴാണ് 50 ലക്ഷം നേടാന്‍ സാധിക്കുന്നത്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X