സമ്പാദിക്കാൻ ഏറ്റവും സൗകര്യപ്രദമായ മാർഗം മാസ തവണകളായുള്ള നിക്ഷേപമാണ്. ഓരോരുത്തർക്കും കയ്യിലൊതുങ്ങുന്ന മാസ തവണ തിരഞ്ഞെടുത്താൽ ദിവസം നിശ്ചിത തുക സ്വരൂപിച്ച് കൊണ്ട് തന്നെ മാസ തവണ അടച്ചു തീർക്കാൻ സാധിക്കും. ശമ്പളക്കാരായവർക്കും മറ്റു തൊഴിലാളികൾക്കും ഇത്തരത്തിലുള്ള പദ്ധതികളിൽ ഏറ്റവും എളുപ്പത്തിൽ പണമടച്ച് മുന്നോട്ട് പോകാൻ സാധിക്കും. സമ്പാദ്യത്തിനൊപ്പം ജീവിത പരിരക്ഷ കൂടി വേണമെങ്കിൽ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ പോളിസികൾ നോക്കണം. മികച്ച തുക സമ്പാദ്യമായി കണ്ടെത്താൻ സാധിക്കുന്നൊരു എൽഐസി പോളിസിയാണ് എൽഐസി ജീവൻ ലാഭ്. വിശദാംശങ്ങൾ നോക്കാം.
എൽഐസി ജീവൻ ലാഭ്
ഇന്‍ഷൂറന്‍സ് പരിരക്ഷയൊടപ്പം സമ്പാദ്യത്തിന്റെയും ഗുണങ്ങള്‍ ലഭിക്കുന്ന പോളിസിയാണ് എല്‍ഐസി ജീവന് ലാഭ്. റിസ്ക് ഫ്രീ നിക്ഷേപം ആഗ്രഹിക്കുന്നവർക്കും ലൈഫ് ഇൻഷൂറൻസിനൊപ്പം സമ്പാദ്യവും കരുതുന്നവർക്കും ആദായ നികുതി ഇളവ് തേടുന്നവർക്കും ഈ പോളിസി ഗുണകരമാകും.
കാലാവധിക്കുള്ളില്‍ പോളിസി ഉടമ മരണമടഞ്ഞാല്‍ കുടുംബത്തിന് സാമ്പത്തിക പിന്തുണ ലഭിക്കും. കാലാവധി പൂര്‍ത്തിയാക്കുന്ന പോളിസി ഉടമയ്ക്ക് മെച്യൂരിറ്റി ബെനഫിറ്റ് എന്ന പേരിൽ നല്ലൊരു തുക ലഭിക്കും. പെട്ടന്ന് പണത്തിന് ആവശ്യമുള്ളവര്‍ക്ക് വായ്പ സൗകര്യം വഴി ലിക്വിഡിറ്റിയും ഉറപ്പാക്കുന്നൊരു പോളിസിയാണ് എല്‍ഐസി ജീവന് ലാഭ്.

അഷ്വേഡ് തുക
എല്‍ഐസി ജീവന് ലാഭ് പോളിസിയില്‍ ചുരുങ്ങിയ അഷ്വേഡ് തുക 2 ലക്ഷം രൂപയാണ്. അഷ്വേഡ് തുകയ്ക്ക് ഉയര്‍ന്ന പരിധിയില്ല. തിരഞ്ഞെടുക്കുന്ന അഷ്വേഡ് തുകയും പോളിസി കാലാവധിയും നിക്ഷേപകന്റെ പ്രായവും അടിസ്ഥാനമാക്കിയാണ് പ്രീമിയം തീരുമാനിക്കുന്നത്. പോളിസി കാലാവധിക്കുള്ളില്‍ ഉടമ മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് എല്‍ഐസി പരിരക്ഷ നല്‍കും. വാര്‍ഷിക പ്രീമിയത്തിന്റെ 7 മടങ്ങ് തുകയോ സം അഷ്വേഡ് തുകയോ കുടുംബത്തിന് നല്‍കുക.
പോളിസി പ്രീമിയം കാലാവധി
പോളിസി പ്രീമിയം അടവ് കാലാവധിയും പോളിസി കാലാവധിയും വ്യത്യാസപ്പെടുന്നുണ്ട്. 10, 13, 16 എന്നിങ്ങനെ മൂന്ന് പ്രീമിയം അടവ് കാലാവധി എല്‍ഐസി ജീവന് ലാഭ് പോളിസിയിലുണ്ട്. ഈ അടവം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 15, 21, 25 വര്‍ഷങ്ങളില്‍ തുക പിന്‍വലിക്കാം. പോളിസി കാലാവധി അനുസരിച്ച് പ്രീമിയം അടവ് കാലയളവില്‍ വ്യത്യാസമുണ്ട്. 15 വര്‍ഷ പോളിസിയില്‍ ചേര്‍ന്നൊരാള്‍ 10 വര്‍ഷമാണ് പ്രീമിയം അടയ്ക്കേണ്ടത്. 21 വര്‍ഷ പോളിസിയില്‍ 15 വര്‍ഷവും 25 വര്‍ഷ പോളിസിയില്‍ 16 വര്‍ഷവുമാണ് പ്രീമിയം അടയ്ക്കേണ്ടത്.
പ്രായ പരിധി
എല്‍ഐസി ജീവന് ലാഭ് പോളിസിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 8 വയസാണ്. പോളിസി കാലയളവ് അനുസരിച്ച് ഉയര്‍ന്ന പ്രായ പരിധിയും വ്യത്യാസപ്പെടും. 15 വര്‍ഷ പോളിസിയില്‍ ചേരുന്നൊരാള്‍ 59 വയസിനുള്ളില്‍ പദ്ധതിയില്‍ ചേരണം. 21 വര്‍ഷ പോളിസിയില്‍ 54 വയസിനുള്ളിലും 25 വര്‍ഷ പോളിസിയില്‍ 50 വയസിനുള്ളിലും ചേരണം. പരമാവധി മെച്യൂരിറ്റി പ്രായം 75 വയസാണ്.
നികുതി ഇളവ്
എൽഐസി ജീവൻ ലാഭ് പോളിസിയിൽ പ്രീമിയമായി അടയ്ക്കുന്ന തുകയ്ക്ക് സാമ്പത്തിക വർഷത്തിൽ നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപയാണ് നികുതി വരുമാനത്തിൽ നിന്ന് കിഴിവ് ലഭിക്കുക. കാലാവധിയിൽ ലഭിക്കുന്ന തുകയ്ക്കും മരണാനന്തര ആനുകൂല്യമായി നോമിനിക്ക് ലഭിക്കുന്ന തുകയ്ക്കും നികുതി നൽകേണ്ടതില്ല.
പോളിസി കാൽക്കുലേറ്റർ
35 വയസുള്ള വ്യക്തി 5 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി 25 വര്‍ഷ പോളിസി കാലായളിവിലേക്ക് വാങ്ങുമ്പോള്‍ 16 വര്‍ഷമാണ് പ്രീമിയം അടയ്ക്കേണ്ടി വരുന്നത്. വാര്‍ഷിക പ്രീമിയം നികുതി അടക്കം 23,618 രൂപയാണ്. മാസത്തില്‍ അടയ്ക്കുന്ന വ്യക്തിക്ക് 2,010 രൂപയാണ് ആവശ്യമായി വരുന്നത്.

ദിവസം 64 രൂപ മാറ്റിവെച്ചാല്‍ ഈ തുക എളുപ്പം കണ്ടെത്താം. രണ്ടാം വർഷം മുതൽ മാസ പ്രീമിയം 1,996 രൂപയായി കുറയും. 16 വര്‍ഷം പോളിസി അടയ്ക്കുന്ന വ്യക്തിക്ക് പോളിസി കാലയളവ് പൂര്‍ത്തിയാകുന്ന സമയത്ത് 13.50 ലക്ഷം രൂപ മെച്യൂരിറ്റി ബെനഫിറ്റായി ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications