45 രൂപ ദിവസം മാറ്റിവെച്ചാൽ 25 ലക്ഷം രൂപയുടെ​ ഉറപ്പുള്ള വരുമാനം; പണം വളരുന്നത് എങ്ങനെ എന്നറിയാം

നിക്ഷേപിക്കാൻ തയ്യാറാകുന്ന പലരും പരി​ഗണിക്കുന്നത് ഉറപ്പുള്ള വരുമാനം നൽകാൻ പദ്ധതികൾക്ക് സാധിക്കുമോ എന്നതാണ്. ഇക്വിറ്റിയിലെ ചാഞ്ചാട്ട സാധ്യത കാരണം ഉറപ്പുള്ള വരുമാനം പ്രവചിക്കാൻ സാധിക്കില്ല. റിസ്ക് കുറഞ്ഞ ഡെബ്റ്റ് നിക്ഷേപങ്ങൾക്കാണ് ഉറപ്പുള്ള വരുമാനം നൽകാൻ സാധിക്കുന്നത്. ഇത്തരക്കാർക്ക് രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സേവിംഗ്‌സ്- ഇൻഷൂറൻസ് സ്കീമുകൾ ഒരു സാധ്യതയാണ്.

സുരക്ഷയുടെയും വരുമാനത്തിന്റെയും കാര്യത്തിൽ വളരെ ജനപ്രിയമായ സ്കീമുകളാണിവ. ഇൻഷൂറൻസിന്റെയും സമ്പാദ്യത്തിന്റെയും സാധ്യതയുള്ള നിരവധി സ്കീമുകൾ എൽഐസിയുലുണ്ട്. ഓരോരുത്തർക്കും സാധ്യമായ മാസ തവണകളും ആവശ്യമായ ഇൻഷൂറൻസും അനുസരിച്ച് പോളിസികൾ തിരഞ്ഞെടുക്കാം. ചെറിയ നിക്ഷേപത്തിൽ നിന്ന് വലിയ തുക സമാഹരിക്കാൻ സാധിക്കുന്ന ഫണ്ടാണ് തിരയുന്നതെങ്കിൽ എൽഐസി ജീവൻ ആനന്ദ് പോളിസി തിരഞ്ഞെടുക്കാം. പ്ലാനിന്റെ വിശദാംശങ്ങൾ നോക്കാം.

എൽഐസി ജീവൻ ആനന്ദ്

കുറഞ്ഞ പ്രീമിയത്തിൽ നിങ്ങൾക്കായി ഒരു വലിയ ഫണ്ട് സ്വരൂപിക്കാൻ ജീവൻ ആനന്ദ് പോളിസി സഹായിക്കും. ഒരു നോണ്‍ ലിങ്ക്ഡ്, പാര്‍ട്ടിസിപേറ്റിംഗ്, വ്യക്തിഗത, എൻഡൗമെന്റ് ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാനാണിത്. ലൈഫ് ഇന്‍ഷൂറന്‍സിന്റെയും സമ്പാദ്യത്തിന്റെയും ​ഗുണം പോളിസിയിലൂടെ ലഭിക്കും. പോളിസി നിരവധി മെച്യൂരിറ്റി ആനുകൂല്യങ്ങൾ പദ്ധതിയിലൂടെ ലഭിക്കും.

45 രൂപ ദിവസം മാറ്റിവെച്ചാൽ 25 ലക്ഷം രൂപയുടെ​ ഉറപ്പുള്ള വരുമാനം; പണം വളരുന്നത് എങ്ങനെ എന്നറിയാം

സം അഷ്വേഡ്

എല്‍ഐസി ജീവന്‍ ആനന്ദ് പോളിസിയിലെ ഏറ്റവും കുറഞ്ഞ സം അഷ്വേഡ് 1 ലക്ഷം രൂപയാണ്. 5,000 രൂപയുടെ ഗുണിതങ്ങളായി സം അഷ്വേഡ് ഉയർത്താം. ഇതിന് പരിധിയില്ല. 18 വയസ് പൂര്‍ത്തിയായ വ്യക്തിക്ക് എല്‍ഐസി ന്യൂ ജീവന്‍ ആനന്ദ് പോളിസിയില്‍ ചേരാം. പോളിസിയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 50 വയസാണ്. പോളിസി ഉടമയുടെ 75 വയസ് വരെയാണ് പരമാവധി പോളിസി കാലാവധി. 

കാലയളവ്

15 വര്‍ഷത്തിനും 35 വര്‍ഷത്തിനും ഇടയില്‍ പോളിസി കാലാവധി തീരുമാനിക്കാം. കുറഞ്ഞ പോളിസി കാലാവധി 15 വര്‍ഷവും പരമാവധി കാലാവധി 35 വര്‍ഷവുമാണ്. പോളിസി കാലാവധിയില്‍ ബോണസ് സഹിതം ഇന്‍ഷുറന്‍സ് തുക പോളിസി ഉടമയ്ക്കു ലഭിക്കും. കാലാവധി കഴിഞ്ഞാലും മുഴുവന്‍ തുകയ്ക്കും തുല്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. 

കാൽക്കുലേറ്റർ

എൽഐസി ജീവൻ ആനന്ദ് പോളിസിയിൽ എല്ലാ മാസവും ഏകദേശം 1350 രൂപ നിക്ഷേപിച്ചാലാണ് കാലാവധിയിൽ 25 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കുക. ഇതിനായി ദിവസവും മാറ്റിവെയ്ക്കേണ്ടത് 45 രൂപയാണ്. 18 വയസുള്ള വ്യക്തി 35 വർഷ കാലത്തേക്ക് 5 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസിയാണ് ഇതിനായി വാങ്ങേണ്ടത്. പ്രതിദിനം 45 രൂപ ലാഭിച്ച്, 35 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ ഈ സ്കീമിന്റെ കാലാവധി പൂർത്തിയാകുമ്പോൾ 25 ലക്ഷം രൂപ ലഭിക്കും.

ബോണസുകൾ

എൽഐസി ജീവൻ ആനന്ദ് പോളിസിയിൽ 35 വർഷത്തേക്ക് പ്രതിമാസം 1350 രൂപ നിക്ഷേപിക്കുകയാണെങ്കിൽ മൊത്തം നിക്ഷേപമായി 5.70 ലക്ഷം രൂപ ലഭിക്കും. പോളിസി ടേം അനുസരിച്ച് സം അഷ്വേർഡ് 5 ലക്ഷം രൂപയായിരിക്കും, മെച്യുരിറ്റി കാലയളവിന് ശേഷം 8.60 ലക്ഷം രൂപ റിവിഷൻ ബോണസും 11.50 ലക്ഷം രൂപ അന്തിമ ബോണസും നൽകും. 

മരണാനുകൂല്യം

പോളിസി കാലയളവിൽ പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബത്തിന് മരണാനുകൂല്യം ലഭിക്കും. ഇത് ബേസിക് സം അഷ്വേഡിന്റെ 125 ശതമാനമോ വാർഷിക പ്രീമിയത്തിന്റെ 7 മടങ്ങോ ആയിരിരിക്കും. മരണ ആനുകൂല്യം മൊത്തം പ്രീമിയത്തിന്റെ 105 ശതമാനത്തിൽ കുറവായിരിക്കില്ല. പോളിസികൾ എൽഐസി വെബ്സൈറ്റ് വഴിയോ ശാഖകൾ വഴിയോ ഏജന്റുമാർ വഴിയോ വാങ്ങാൻ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X