റിട്ടയർമെന്റ് പ്ലാനിംഗിനെ പറ്റി പലരും ചിന്തിക്കുന്നത് 40 വയസിനോട് അടുക്കുമ്പോഴാണ്. വിരമിക്കാനായി കുറഞ്ഞ സമയം മാത്രം മുന്നിലുള്ളപ്പോൾ മറ്റു പ്രാരാബ്ദങ്ങളെ ഒതുക്കി വിരമിക്കൽ സമ്പാദ്യം കണ്ടെത്താമെന്ന് കരുതിയാൽ വലിയ തുക മാറ്റിവെയ്ക്കേണ്ടി വന്നേക്കാം. നന്നേ ചെറുപ്പത്തിൽ ചെറിയ തുക മാറ്റിവെച്ച് തുടങ്ങുന്നത് കുറഞ്ഞ ചെലവിൽ മികച്ച പെൻഷൻ നേടിതരും.
ഇതിന് നാഷണൽ പെൻഷൻ സിസ്റ്റം സഹായിക്കും. 18 വയസുകാരന് മുതൽ എൻപിഎസിൽ ചേരാനാകും. എൻപിഎസിന്റെ കാൽക്കുലേറ്റർ പ്രകാരം ദിവസം 100 രൂപ മാറ്റിവെയ്ക്കുന്നൊരു വ്യക്തിക്ക് മാസത്തിൽ 57,000 രൂപ പെൻഷൻ നേടാൻ സാധിക്കുമെന്നാണ്. ഇതിനായി എത്ര വയസിൽ നിക്ഷേപം തുടങ്ങണം എന്ന് നോക്കാം.
കാൽക്കുലേറ്ററിന്റെ പ്രധാന്യം
ഒരു പദ്ധതിയിലേക്ക് നിക്ഷേപിക്കുന്നതിന് മുൻപ് വരുമാനത്തെ പറ്റി ഏകദേശ ധാരണ ലഭിക്കേണ്ടതുണ്ട്. നിക്ഷേപിക്കുന്നതിലൂടെ സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ഉതകുന്ന റിട്ടേൺ ലഭിക്കുമോയെന്ന് അറിഞ്ഞ് നിക്ഷേപം തുടങ്ങുന്നത് പിന്നീടുള്ള നഷ്ട ബോധത്തെ കുറയ്ക്കാൻ സാധിക്കും. പെൻഷൻ പദ്ധതിയാണെങ്കിൽ വരുമാനത്തെ പറ്റി ഏകദേശ ധാരണയുണ്ടാക്കുന്നത് റിട്ടയർമെന്റ് ജീവിതം സുരക്ഷകരമാകും. നാഷണൽ പെൻഷൻ സിസ്റ്റത്തിൽ നിക്ഷേപിക്കുന്നൊരാൾക്ക് എൻപിഎസ് കാൽക്കുലേറ്റർ വഴി വരുമാനം കണ്ടെത്താൻ സാധിക്കും.

1,500 രൂപ നിക്ഷേപിച്ചാൽ
എസ്പിഎസ് നിയമപ്രകാരം 75 വയസു വരെ നിക്ഷേപം നടത്താം. ദിവസം 50 രൂപ മാറ്റിവെച്ച് മാസത്തില്‍ 1500 രൂപ, 25 വയസ് മുതല്‍ 60 വയസ് വരെ നിക്ഷേപിക്കാന്‍ തീരുമാനിച്ചാല്‍ ആകെ സമ്പാദ്യം 57,42,416 രൂപയായി മാറും. 10 ശതമാനം വാർഷിക വരുമാനം പ്രതീഷിച്ചാലാണ് ഈ തുക ലഭിക്കുക. 60-ാം വയസില്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ഈ തുക പൂര്‍ണമായും ആന്യുറ്റിയിലേക്ക് മാറ്റാന്‍ അവസരമുണ്ട്.
ആകെ സമ്പാദ്യം ഉപയോഗിച്ച് ആന്യുറ്റി വാങ്ങിയാല്‍ മാസത്തിൽ 28,712 രൂപ പെന്‍ഷന്‍ ലഭിക്കും. മിനിമം ആന്യുറ്റി വിഹിതമായ 40 ശതമാനം മാത്രം ആന്യുറ്റിയിലേക്ക് മാറ്റിയാല്‍ മാസത്തിൽ 11,845 രൂപ പെന്‍ഷന്‍ ലഭിക്കും. അതോടൊപ്പം 34 ലക്ഷം രൂപ പിന്‍വലിക്കാനും സാധിക്കും.
3,000 രൂപ നിക്ഷേപിച്ചാൽ
മാസത്തില്‍ 3,000 രൂപ നിക്ഷേപിക്കാന്‍ സാധിക്കുന്ന വ്യക്തിക്ക് ദിവസം 100 രൂപയാണ് മാറ്റിവെയ്‌ക്കേണ്ടത്. 25 വയസ് മുതല്‍ 60 വയസ് വരെ നിക്ഷേപിച്ചാല്‍ 10 ശതമാനം വാര്‍ഷിക നിരക്കില്‍ ആകെ സമ്പാദ്യം 1,14,84,831 രൂപയായിരിക്കും. കാലാവധിയില്‍ മുഴുവന്‍ തുകയും ആന്യുറ്റി വാങ്ങാന്‍ മാറ്റിവെച്ചാല്‍ മാസം 57412 രൂപ പെന്‍ഷനായി ലഭിക്കും. 40 ശതമാനം ആന്യുറ്റിയിലേക്ക് മാറ്റിയാല്‍ 22970 രൂപ മാസ പെന്‍ഷനും 68 ലക്ഷം രൂപ പിന്‍വലിക്കാനു സാധിക്കും.
10 ശതമാനം റിട്ടേൺ ലഭിക്കുമോ?
നാഷണൽ പെൻഷൻ സ്കീമിൽ നിന്ന് ഉറപ്പുള്ള റിട്ടേൺ പറയുന്നില്ല. പ്രതീക്ഷിക്കുന്ന വാർഷിക വരുമാനം 10 ശതമാനമോ അതിൽ കുറവോ കൂടുതലോ ആകാം. മാർക്കറ്റ്-ലിങ്ക്ഡ് റിട്ടേണുകളായതിനാൽ വിരമിക്കൽ പ്രായം വരെ ലഭിക്കുന്ന റിട്ടേണിൽ വ്യത്യാസമുണ്ടാകും. ഇത് യഥാർഥ സമ്പാദ്യത്തെയും ബാധിക്കും. എൻപിഎസിന് കീഴിലുള്ള നിക്ഷേപ സ്കീം ഫണ്ട് മാനേജരുടെ പ്രകടനം എന്നിവയെ ആശ്രയിച്ചിരിക്കും.
ഇക്വിറ്റി വിഭാഗത്തിന് കീഴിലുള്ള എൻപിഎസിൽ നിന്ന് കഴിഞ്ഞ 10 വർഷങ്ങളിലെ ശരാശരി 13 ശതമാനത്തിന് മുകളിലാണ് വരുമാനം. മറ്റ് സ്‌കീമിൽ നിന്ന് 10 വർഷത്തിനുള്ളിൽ ശരാശരി വരുമാനം 9 ശതമാനത്തിലധികമാണെന്നാണ് എൻപിഎസ് ട്രസ്റ്റ് വെബ്‌സൈറ്റിലെ ഡാറ്റ സൂചിപ്പിക്കുന്നത്.
മുകളിലുള്ള ഉദാഹരണങ്ങളിൽ സൂചിപ്പിച്ച വരിക്കാരന് വിരമിക്കൽ പ്രായം വരെ 13 ശതമാനം റിട്ടേൺ ലഭിക്കുകയാണെങ്കിൽ 1500 രൂപയുടെ പ്രതിമാസം നിക്ഷേപം വഴി പ്രതിമാസം 63,924 രൂപ വരെ നേടാൻ സാധിക്കും. പ്രതിമാസം 3000 രൂപ വീതം നിക്ഷേപിക്കുന്നതിലൂടെ 1,27,848 രൂപയാകും പ്രതിമാസ പെൻഷൻ.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications