രക്ഷിതാക്കളായാൽ സമ്പാദിക്കുന്നത് ഭൂരിഭാഗവും മക്കളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാകും. പലരും എല്ലായിപ്പോഴും ആശങ്കപ്പെടുന്നത് മക്കളുടെ ഭാവിയാണ്. നന്നായി പഠിക്കുന്നവരെ ആഗ്രഹത്തിനൊത്ത് പഠിപ്പിക്കുക, ഭാവി ജീവിതം സുരക്ഷിതമാക്കുക എന്നിങ്ങനെ ടെൻഷൻ വരുത്തുന്ന ചിന്തകളാണ്. ആശങ്കകളെ ഒഴിവാക്കാൻ സാധിക്കുന്നൊരു മാർഗമാണ് ലക്ഷ്യങ്ങൾക്കൊത്ത സമ്പാദ്യമുണ്ടാവുക എന്നത്. ഉദാഹരണമായി ഉന്നത വിദ്യാഭ്യാസത്തിന്, വിദേശ പഠനത്തിന് ചേർക്കാൻ ആവശ്യമായ പണം കയ്യിലുണ്ടെങ്കിൽ ആശങ്ക ഒരു പരിധി വരെ ഒഴിവാക്കാം.
ഇതിനൊരു മാർഗം നിക്ഷേപമാണ്. മക്കളുടെ ചെറുപ്രായത്തിൽ തന്നെ അവർക്കായി നിക്ഷേപം തുടങ്ങുക എന്നതാണ് ലക്ഷ്യങ്ങൾക്ക് അനുസരിച്ച് സമ്പാദിക്കാനുള്ള മാർഗം. 5 വയസുള്ള മകളുടെ പേരിൽ വർഷത്തിൽ 1.50 ലക്ഷം മാറ്റിവെച്ചാൽ ഉന്നത വിദ്യാഭ്യാസത്തിനോ വിദേശ പഠനത്തിനോ ലക്ഷങ്ങൾ പിൻവലിക്കാവുന്ന തരത്തിലേക്ക് പണം വളരും. ഭാവി ആവശ്യങ്ങൾ മുന്നിൽ കണ്ട് പ്ലാനിംഗ് അനുസരിച്ച് നിക്ഷേപിക്കുകയാണ് ഇവിടെ വേണ്ടത്. റിസ്കെടുക്കാത്തൊരു നിക്ഷേപകന് ഇവിടെ നിക്ഷേപിക്കാൻ പറ്റിയൊരു മാർഗം സുകന്യ സമൃദ്ധി യോജനയാണ്.
പെൺമക്കൾക്കുള്ള നിക്ഷേപം
'ബേട്ടി ബച്ചവോ ബേട്ടി പഠാവോ' പദ്ധതിയുടെ ഭാഗമായി 2015 ജനുവരി 22നാണ് കേന്ദ്രസർക്കാർ സുകന്യ സമൃദ്ധി യോജന ആരംഭിച്ചത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കാൻ രക്ഷിതാക്കളിൽ താല്പര്യം ഉണർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ലഘു സമ്പാദ്യ പദ്ധതിക്ക് കീഴിലുള്ള സുകന്യ സമൃദ്ധി യോജനയ്ക്കാണ് ഉയർന്ന പലിശ നൽകുന്നത്. 1 വയസ് മുതൽ 10 വയസു വരെയാണ് പെൺകുട്ടികളുടെ പേരിൽ അക്കൗണ്ട് ആരംഭിക്കാം. ഒരു കുടുംബത്തിന് 2 അക്കൗണ്ട് വരെ അനുവദിക്കും.

അക്കൗണ്ട് ആരംഭിച്ചവർ നിക്ഷേപത്തെ പറ്റി ചിന്തിച്ചാൽ, വർഷത്തിൽ ഒറ്റത്തവണയായോ മാസത്തവണകളായോ നിക്ഷേപിക്കാം. 250 രൂപ മുതൽ 1.50 ലക്ഷം രൂപ പരിധിയിലാണ് നിക്ഷേപം നടത്തേണ്ടത്. പരമാവധി 1.50 ലക്ഷം രൂപ ഒരു വർഷം സ്വീകരിക്കും. കാലാവധി 2 തരത്തിലാണ്. നിക്ഷേപത്തിന് പലിശ നിരക്ക് നിലവിൽ 8 ശതമാനമാണ്. ത്രൈമാസത്തിൽ പലിശ നിരക്ക് പുനരവലോകനം ചെയ്യും. അതാത് സമയത്ത് നിശ്ചയിക്കുന്ന നിരക്കാണ് ലഭിക്കുക.
നിക്ഷേപം നടത്തേണ്ട കാലാവധി 15 വർഷവും സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന്റെ കാലാവധി 21 വർഷവുമാണ്. ഇതിനിടയിൽ നേരത്തെയുള്ള പിൻവലിക്കൽ നിബന്ധനകൾക്ക് വിധേയമാണ്. അക്കൗണ്ട് ഉടമയായ പെണ്‍കുട്ടിക്ക് ഉന്നത വിദ്യാഭ്യാസ ചെലവുകള്‍ക്കായി ഭാഗികമായിപണം പിന്‍വലിക്കാന്‍ സാധിക്കും. ഈ തുക പഠന ചെലവുകള്‍ക്കും അഡ്മിഷന്‍ ചെലവുകള്‍ക്കും മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ.
കോളേജിലെയോ സര്‍വകലാശാലയിലെയോ അഡ്മിഷനുമായി ബന്ധപ്പെട്ട രേഖകള്‍ പണം പിന്‍വലിക്കാനായി അക്കൗണ്ടുള്ള ബാങ്കില്‍ സമര്‍പ്പിക്കണം. പണം പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുന്ന സാമ്പത്തിക വര്‍ഷത്തിന് തൊട്ട് മുന്‍പുള്ള വര്‍ഷം അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനം വരെ പിന്‍വലിക്കാം. 5 തവണകളായോ ഒറ്റത്തവണയായോ പണം പിന്‍വലിക്കാവുന്നതാണ്.
സുകന്യ സമൃദ്ധി യോജന കാൽക്കുലേറ്റർ
സുകന്യ സമൃദ്ധി യോജന കാല്‍ക്കുലേറ്റര്‍ പ്രകാരം വര്‍ഷത്തില്‍ പരമാവധി നിക്ഷേപമായ 1.50 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് സുകന്യ സമൃദ്ധി യോജനയില്‍ നിന്ന് കാലവധിയില്‍ 67.3 ലക്ഷം രൂപ പിന്‍വലിക്കാം. നിലവിലെ 8 ശതമാനം പലിശ നിരക്കിലാണ് ഈ തുക ലഭിക്കുക.
2023 ല്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കുകയും നിക്ഷേപ കാലയളവായ 15 വര്‍ഷം 1.50 ലക്ഷം രൂപ വീതം വര്‍ഷത്തില്‍ നിക്ഷേപിക്കുകയും ചെയ്താല്‍ നിക്ഷേപം കാലാവധിയെത്തുന്ന 21-ാം വര്‍ഷത്തില്‍, 2044 ല്‍ 67.3 ലക്ഷം രൂപ ലഭിക്കും. കാലാവധിയോളം പലിശ നിരക്ക് 8 ശതമാനമായി തുടര്‍ന്നാലുള്ള നിരക്കാണിത്. 22.50 ലക്ഷം രൂപയാണ് 15 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നത്. 21 വര്‍ഷത്തിന് ശേഷം പലിശയായി മാത്രം 44,84,534 രൂപ ലഭിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications