2022 പിന്നിടുമ്പോൾ വ്യക്തിഗത സാമ്പത്തിക സ്ഥിതി പരിശോധിക്കുന്നവരാണെങ്കിൽ പല തെറ്റുകളെയും മനസിലാക്കാൻ സാധിക്കും. കൃത്യ സമയത്ത് നിക്ഷേപ തീരുമാനങ്ങളെടുക്കാതെയും മുന്നിലുള്ള സാധ്യതകളെ കൃത്യമായി ഉപയോഗപ്പെടുത്താത്തും ഇക്കൂട്ടത്തിൽ കാണാം. ഇതോടൊപ്പം പിന്തുടരുന്ന ശീലങ്ങളെ മാറ്റേണ്ടതും അത്യാവശ്യമാണ്. ഇത്തരത്തിൽ നിത്യജീവിതത്തിൽ പിന്തുടരുന്ന 5 സാമ്പത്തിക ശീലങ്ങളും ഇവ മാറ്റേണ്ടതിന്റെ കാരണങ്ങളുമാണ് വിശദമാക്കുന്നത്.
സേവിംഗ്സ് അക്കൗണ്ടില്‍ പണം സൂക്ഷിക്കുക
ദൈന്യംദിന ആവശ്യത്തിനും എമര്‍ജന്‍സി ഫണ്ടായും കരുതുന്ന തുക സേവിംഗ്സ് അക്കൗണ്ടിലോ സാലറി അക്കൗണ്ടിലോ കരുതുന്നവരാകും ഭൂരിഭാഗവും. എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ക്കുള്ള പണം മുഴുവനും സേവിംഗ്സ് അക്കൗണ്ടില്‍ സൂക്ഷിക്കുന്നത് പലിശ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ ലാഭകരമല്ല. ഇതിന് പകരമായി ആകെ തുകയുടെ 20 ശതമാനം സേവിംഗ്സ് അക്കൗണ്ടിലും ബാക്കി വരുന്ന 80 ശതമാനം ലിക്വിഡ്, ഓവര്‍നൈറ്റ് ഫണ്ടുകളിലും നിക്ഷേപിക്കാം.
ഇന്ഷൂറന്സിനെ നിക്ഷേപമായി കാണുന്നത്
നിക്ഷേപകര്‍ ഈ വര്‍ഷത്തില്‍ മാറ്റേണ്ട മറ്റൊരു തീരുമാനമാണ് ഇന്ഷൂറന്സിനെ നിക്ഷേപമായി കാണുന്നത്. പരിരക്ഷയ്ക്കും സമ്പാദ്യത്തിനുമായി ഇന്ഷൂറന്സിനെ ആശ്രയിക്കുന്ന ശീലം പൊതുവിലുണ്ട്. വാര്‍ഷിക പ്രീമിയത്തിന്റെ 10-15 ഇരട്ടി പരിരക്ഷ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്‍കുന്നുണ്ട്. വാര്‍ഷിക വരുമാനത്തിന്റെ 10 ഇരട്ടി പരിരക്ഷ ലഭിക്കുന്ന ഇന്ഷൂറന്സെങ്കിലും ഒരു വ്യക്തിക്ക് ഉണ്ടായിരിക്കണം.
അതായത് വാര്‍ഷിക വരുമാനം 10 ലക്ഷം രൂപയാണെങ്കില്‍, ഒരു കോടി രൂപയുടെ പരിരക്ഷ ആവശ്യമാണ്. ഇതിന് അനുസരിച്ചുള്ളൊരു ടേം ഇന്‍ഷൂറന്‍സ വാങ്ങുകയും ഇതോടൊപ്പം ഡെബ്റ്റ്, ഇക്വിറ്റി പോര്‍ട്ട്ഫോളിയോ ഒരുക്കുക എന്നത് മികച്ച മാര്‍ഗമാണ്.
ക്രെഡിറ്റ് കാര്‍ഡില്‍ മിനിമം ബാലന്‍സ്
ക്രെഡിറ്റ് കാര്‍ഡില്‍ മിനിമം ബാലന്‍സ് അടയ്ക്കുന്നത് ചില നേരത്ത് ആശ്വാസമാണെങ്കിലും ഭാവിയില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കും. ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ വാര്‍ഷിക ഫീസ്, പലിശ എന്നിവയിലൂടെയാണ് വരുമാനം ഉണ്ടാക്കുന്നത്. 50 ശതമാനം വരെ വാര്‍ഷിക പലിശ ഈടാക്കുന്ന കമ്പനികളുണ്ട്. ഇതുപ്രകാരം 1 ലക്ഷം രൂപ കുടിശ്ശികയുണ്ടെങ്കില്‍ 1.50 ലക്ഷം രൂപ അടയ്ക്കേണ്ടി വന്നേകാം.
ഇതിനാല്‍ എല്ലാ മാസവും കാര്‍ഡിലെ മിനിമം ബാലന്‍സ് അടയ്ക്കുന്നതിനുപകരം, കുടിശ്ശികയുള്ള മുഴുവന്‍ തുകയും അടയ്ക്കുക. മുഴുവന്‍ തുകയും സമയത്ത് അടയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപേക്ഷിക്കുന്നതാണ് നല്ലത്.
നിക്ഷേപ കരാറുകള്‍ വായിക്കാതിരിക്കുക
നിക്ഷേപങ്ങൾക്കും ഇൻഷൂറൻസുകൾക്കും കമ്പനികളുമായി കരാറുലെത്തുമ്പോൾ ലഭിക്കുന്ന ബ്രോഷറുകൾ കരാറുകൾ എന്നിവ ശ്രദ്ധാപൂർവം മുഴുവനായും വായിച്ച് മനസിലാക്കേണ്ടതുണ്ട്. ചെറിയ വാക്കുകളിൽ എഴുതിയവ ശ്രദ്ധിക്കാതെ വിടുന്ന രീതി ഭാവിയിൽ ദോഷം ചെയ്യും. ബ്രോഷറുകള്‍ക്ക് പുറമേ ധാരാളം വിവരങ്ങള്‍ ഓണ്‍ലൈനിലും ലഭ്യമാണ്.
ഉദാഹരണമായി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ കാര്യമെടുക്കാം. ഇതിൽ ചില ഒഴിവാക്കലുകളും കോ-പേയ്മെന്റ് പോലുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ടാകാം. ഇവ കൃത്യമായ വായിച്ച് മനസിലാക്കണം. ഉദാഹരണത്തിന്, 20 ശതമാനം കോ-പേയ്മെന്റ് ക്ലോസ് ഉള്ള ആരോഗ്യ ഇൻഷൂറൻസ് ആണെങ്കിൽ ആശുപത്രി ബില്‍ 4 ലക്ഷം രൂപയായാൽ 80,000 രൂപ സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കേണ്ടിവരും.
ഉയർന്ന പലിശയുടെ വായപകൾ ഒഴിവാക്കുക
എന്തിനും ഏതിനും ഇന്ന് വായ്പയുണ്ട്. അവധിക്കാലം ആഘോഷങ്ങൾക്ക് മതിയായ പണം കയ്യിലില്ലെങ്കിൽ അവധിക്കാല വായ്പകളടക്കം ലഭിക്കുന്നുണ്ട്. വ്യക്തിഗത വായ്പ ഗണത്തിൽപ്പെടുന്ന ഇവയ്ക്ക് ഉയര്‍ന്ന പലിശനിരക്കാണ് ഈടാക്കുന്നത്. 10-24 ശതമാനം വരെ പലിശ ലഭിക്കും. എളുപ്പത്തിൽ കുറഞ്ഞ നടപടി ക്രമങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം വായ്പകൾ പലരെയും പ്രലോഭിപ്പിക്കുന്നവയാണ്. എന്നാൽ വായ്പ തിരിച്ചടവ് മുടങ്ങിയാലുള്ള അനന്തര നടപടികൾ ഓർത്ത് മാത്രമെ ഇത്തരം വായ്പകളിലേക്ക് പോകാവൂ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
