ബില്ലടയ്ക്കാനും പണം സൂക്ഷിക്കാനും മാത്രമുള്ളൊരു ഉപാധിയല്ല ഇന്നത്തെ കാലത്ത് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകള്‍. ഇന്ത്യന്‍ സാഹചര്യത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ക്ക് വിവിധ അധിക ഉപയോഗങ്ങളുണ്ട്. പലരും അറിയാത്തതും ഉപയോഗിക്കാത്തതുമായ പല സേവനങ്ങളും സേവിംഗ്‌സ് അക്കൗണ്ടിനുണ്ട്. ഇൻഷൂറൻസ്, ആപ്പ് സേവനങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവ ബാങ്കിൽ നിന്ന് ലഭിക്കും. ഇവ ഓരോന്നും വിശദമായി അറിയാം.
ഡിജിറ്റല്‍ വാലറ്റ്
ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകളെ ഡിജിറ്റല്‍ വാലറ്റുകളാക്കി ഉപയോഗിക്കാന്‍ സാധിക്കും. പേടിഎം, ഫോണ്‍പേ, ഗൂഗിള്‍ പേ പോലുള്ള ഡിജിറ്റല്‍ വാലറ്റുകളില്‍ സേവിംഗ്‌സ് അക്കൗണ്ട് ആഡ് ചെയ്ത് ഉപയോഗിക്കാം. അക്കൗണ്ടില്‍ നിന്ന് വാലറ്റിലേക്ക് പണം എളുപ്പത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാനും ഡിജിറ്റല്‍ പേയ്‌മെന്റ് എളുപ്പമാക്കാനും ഇത് സഹായിക്കും.
യുപിഐ ഇടപാട്
ബാങ്കുകള്‍ അക്കൗണ്ട് ഉടമകള്‍ക്ക് യുപിഐ സേവനം ലഭ്യമാക്കുന്നുണ്ട്. വേര്‍ച്വല്‍ പെയ്‌മെന്റ് അഡ്രസ് വഴി പണം അയക്കാനും സ്വീകരിക്കാനും സാധിക്കും. യുപിഐ ഇടപാടില്‍ തന്നെ ബില്‍ സ്പ്ലിറ്റ് ചെയ്ത് അംഗങ്ങള്‍ക്ക് കൈമാറാന്‍ സാധിക്കും. ബാങ്ക് ആപ്പിലും തേഡ് പാർട്ടി ആപ്പുകളിലും യുപിഐ അക്കൗണ്ട് തയ്യാറാക്കാനും ഇടപാട് നടത്താനും സാധിക്കും.

നിക്ഷേപത്തിന് ഓട്ടോമേഷന്‍
സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം എന്നിവ ഓട്ടോമേറ്റ് ചെയ്യാന്‍ ബാങ്ക് അക്കൗണ്ട് സഹായിക്കും. സേവിംഗ്‌സ് അക്കൗണ്ട് വഴി ആര്‍ഡി അക്കൗണ്ടിലേക്കോ എഫ്ഡി അക്കൗണ്ടിലോക്കോ ഓട്ടോമേറ്റഡായി പണം മാറ്റാന്‍ സാധിക്കും. വരുമാനത്തില്‍ നിന്ന് സമ്പാദ്യത്തിന് പ്രാധാന്യം നല്‍കാന്‍ ഇത് സഹായിക്കും.
അന്താരാഷ്ട്ര ട്രാവല്‍ ആനുകൂല്യങ്ങള്‍
ബാങ്കുകൾ അനുസരിച്ച് ഉപഭോക്താക്കൾക്ക് ട്രാവൽ ആനുകൂല്യങ്ങൾ നൽകും, എക്സ്ക്ലൂസീവ് ഫോറെക്സ് ക്രെഡിറ്റ് കാർഡുകൾ, മുൻഗണനാ വിനിമയ നിരക്കുകൾ, കോംപ്ലിമെന്ററി എയർപോർട്ട് ലോഞ്ച് ആക്സസ് എന്നിവ ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് നൽകുന്നുണ്ട്. ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ നൽകും. യാത്ര ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കാർഡ് ഉപയോഗിക്കുമ്പോൾ യാത്രാ ഇൻഷുറൻസും മറ്റ് ആനുകൂല്യങ്ങളും ഇവ നൽകുന്നു.
മൊബൈൽ ബാങ്കിംഗ് ആപ്പ്
ഡിജിറ്റൽ കാലത്ത് എല്ലാ ബാങ്കുകളും സമഗ്രമായ മൊബൈൽ ബാങ്കിംഗ് ആപ്പുകൾ നൽകുന്നുണ്ട്. ഹോം ബ്രാഞ്ച് ട്രാൻസ്ഫർ, അക്കൗണ്ട് ബാലൻസ് പരിശോധന തുടങ്ങിയ നിരവധി സേവനങ്ങൾ ഇതിലൂടെ ലഭിക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യാനും അൺബ്ലോക്ക് ചെയ്യാനും ആപ്പ് ഉപയോഗിക്കാം. ചെലവ് പരിധികൾ നിശ്ചയിക്കാനും അന്താരാഷ്ട്ര ഇടപാടുകൾ പ്രവർത്തനക്ഷമമാക്കാനും അക്കൗണ്ട് ഉടമകൾക്ക് സാധിക്കും.
ഇൻഷൂറൻസുകൾ
ബാങ്കുകൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി ആരോഗ്യ, ലൈഫ് ഇൻഷുറൻസുകൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. കയ്യിലുള്ള ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് വഴി 2 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ അപകട ഇന്‍ഷൂറന്‍സ് ലഭിക്കും. ബാങ്കുകള്‍ അനുവദിക്കുന്ന വിവിധ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സൗജന്യ വ്യക്തിഗത ഇന്‍ഷൂറന്‍സ് ലഭിക്കുക. മിക്ക ബാങ്കുകളും ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അപകടം വഴിയുണ്ടാകുന്ന ആശുപത്രി വാസത്തിനും മരണത്തിനും പരിരക്ഷ നല്‍കുന്നുണ്ട്.
കാര്‍ഡിന്റെ തരം നോക്കിയാണ് ഇന്‍ഷൂറന്‍സ് തുക തീരുമാനിക്കുന്നത്. ബാങ്കും ഉപയോഗിക്കുന്ന കാർഡിന്റെ തരവുമനുസരിച്ച് 2,00,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വരും. അപകടം നടന്നാല്‍ ഗുണഭോക്താവിന 90 ദിവസത്തിനുള്ളില്‍ ആവശ്യമായ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കൂടി ബാങ്കിനെ സമീപിച്ച് പണത്തിന് ക്ലെയിം ചെയ്യാം. ഇതോടൊപ്പം പർച്ചേസ് പരിരക്ഷയും ഡെബിറ്റ് കാർഡ് വഴി ലഭിക്കും.
സാധനം വാങ്ങി 90 ദിവസത്തിനുള്ളില്‍ കളവ്, ഭവനഭേദനം വഴി സാധനം നഷ്ടപ്പെട്ടാല്‍ പര്‍ച്ചേസ് പരിരക്ഷ ലഭിക്കും. സാധനം കാറില്‍ നിന്ന് മോഷ്ടിക്കപ്പെട്ടാലും ഇന്‍ഷൂറന്‍സ് ലഭിക്കും. യോഗ്യതയുള്ള ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തിയ വാങ്ങലുകള്‍ക്കാണ് പരിരക്ഷ ലഭിക്കുക. സ്വര്‍ണം, വിലപിടിപ്പുള്ള കല്ലുകള്‍ എന്നിവയ്ക്ക് ഈ പരിരക്ഷ ലഭിക്കില്ല. ഏത് തരം കാര്‍ഡുകൾക്കാണ് ബാങ്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നത് എന്ന് ബാങ്ക് ശാഖകളില്‍ നിന്നോ വെബ്‌സൈറ്റില്‍ നിന്നോ മനസിലാക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications