രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ 40 കോടിയിലധികം ഉപഭോക്താക്കൾ എസ്ബിഐയ്ക്കുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായതിനാൽ പലരും സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കാനും നിക്ഷേപം തുടങ്ങാനും എസ്ബിഐ ആണ് ഉപയോഗിക്കുന്നത്.
എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ വിവിധ ബാങ്കുകളുടെ സേവിംഗ്‌സ് അക്കൗണ്ടുള്ളവരാണെങ്കിൽ ഈയിടെ അക്കൗണ്ടിൽ നിന്ന് 330 രൂപ ഡെബിറ്റായിട്ടുണ്ട്. ഇത് എങ്ങനെ സംഭവിക്കുന്നു എന്നും പണം ഡെബിറ്റാകുന്നത് എങ്ങനെ ഒഴിവാക്കാമെന്നും നോക്കാം.
330 രൂപ ഓട്ടോ ഡെബിറ്റ്
സേവിംഗ് ബാങ്ക് അക്കൗണ്ട് ഉടമകളാണെങ്കിൽ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന ആക്ടിവേറ്റ് ചെയ്ത സേവിഗംസ് അക്കൗണ്ടിൽ നിന്ന് പ്രീമിയം തുക ഈടാക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതാണ് പല സേവിംഗ്‌സ് അക്കൗണ്ടുകളിൽ നിന്നും 330 രൂപ ഡെബിറ്റ് ചെയ്യാനുള്ള കാരണം. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന കേന്ദ്ര സർക്കാറിന് സ്കീമിന് കീഴിൽ ബാങ്കുകൾ വഴി നൽകുന്നൊരു ഇൻഷുറൻസ് സ്കീമാണ്. വിശദാംശങ്ങൾ നോക്കാം.

പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന
18 വയസിനും 55 വയസിനും ഇടയിൽ പ്രായമുള്ള സേവിംഗ്‌സ് അക്കൗണ്ടുടമകൾക്ക് കേന്ദ്ര സർക്കാർനൽകുന്ന ഇൻഷുറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന. ഒരു വർഷത്തേക്ക് 2 ലക്ഷം രൂപയുടെ ലൈഫ് കവറേജാണ് പദ്ധതി നൽകുന്നത്. ഏതെങ്കിലും കാരണത്താൽ ഇൻഷ്വർ ചെയ്ത വ്യക്തി മരണപ്പെട്ടാൽ 2 ലക്ഷം രൂപ നോമിനിക്ക് ലഭിക്കും.ജൂൺ 1 മുതൽ മേയ് 31 വരെയാണ് പോളിസിയുടെ കാലാവധി.
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജനയുടെ പ്രീമിയം പ്രതിവർഷം 330 രൂപ മുതൽ 436 രൂപ വരെയാണ്. തിരഞ്ഞെടുത്ത ഓപ്ഷൻ അനുസരിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ചെയ്താണ് പ്രീമിയം അടയ്ക്കുക. ഈ കാരണത്താലാണ് വർഷത്തിൽ 330 രൂപ പ്രീമിയമായി ബാങ്ക് ഈടാക്കുന്നത്. പോളിസി ഉടമയ്ക്ക് 55 വയസ് പൂർത്തിയാകുന്നത് വരെ മാത്രമെ പോളിസി പുതുക്കാൻ സാധിക്കുകയുള്ളൂ.
എങ്ങനെ നിർത്തലാക്കാം
സേവിംഗ്‌സ് അക്കൗണ്ടിൽ നിന്ന് വർഷത്തിൽ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജനയുടെ പ്രീമിയം ഓട്ടോ ഡെബിറ്റ് ചെയ്യുന്നത് നിർത്താൻ പദ്ധതി ഒഴിവാക്കണം. പ്രധാന മന്ത്രി ജീവൻ ജ്യോതി ബീമാ യോജനയുടെ സബ്‌സ്‌ക്രിപ്‌ഷൻ നിർത്താൻ ബാങ്കിന് അപേക്ഷ നൽകാം. അപേക്ഷ സ്വീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ സ്കീം ഒഴിവാക്കും. പിന്നീട് തുക ഡെബിറ്റാകുന്ന പ്രശ്നം നേരിടില്ല.
ശ്രദ്ധിക്കാം
വിവിധ ബാങ്കുകളില്‍ സേവിംഗ്‌സ് അക്കൗണ്ട് ഉണ്ടെങ്കിലും ഒരൊറ്റ അക്കൗണ്ടിൽ നിന്ന് മാത്രമെ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന നിക്ഷേപം തുടരാൻ സാധിക്കുകയുള്ളൂ. അതിനാൽ ഏത് അക്കൗണ്ടിലാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന സബ്സ്ക്രൈബ് ചെയ്തതെന്ന് മനസിലാക്കാണം. പോളിസി ഉടമയ്ക്ക് 55 വയസ് പൂർത്തിയാകുന്നതോടെ പോളിസി റദ്ദാകും. അക്കൗണ്ടില്‍ ബാലന്‍സ് ഇല്ലെങ്കിലോ അക്കൗണ്ട പ്രവർത്തന രഹിതമായാലോ പോളിസി റദ്ദാകും.
പദ്ധതി ആരംഭത്തില്‍ പോളിസിയിൽ ചേരാത്തവർ ആരോഗ്യ സ്ഥിതി സംബന്ധിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകി വേണം പദ്ധതിയിൽ ചേരാൻ. പോളിസിയില്‍ ചേര്‍ന്ന് ഇടയ്ക്ക വെച്ച് പോളിസി പുതുക്കാത്തവര്‍ വീണ്ടും ചേരുമ്പോഴു ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
