ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നവരാണെങ്കിൽ അലട്ടുന്ന പ്രധാന പ്രശ്നം സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കേണ്ട പ്രതിമാസ ശരാശരി ബാലൻസ് (AMB) ആണ്. സാലറി അക്കൗണ്ടുകൾക്കും ബേസിക് സേവിംഗ്സ് അക്കൗണ്ടുകളിലും സീറോ ബാലൻസ് സൗകര്യം ലഭിക്കുമെങ്കിലും മികച്ച സേവനങ്ങൾ ലഭിക്കണമെങ്കിൽ മിനിമം ബാലൻസ് സൂക്ഷിക്കുന്ന അക്കൗണ്ടുകൾ ആരംഭിക്കേണ്ടതുണ്ട്. ഓരോ ബാങ്ക് അനുസരിച്ചും വ്യത്യസ്ത നിബന്ധനകളാണ് മിനിമം ബാലൻസ് സംബന്ധിച്ച് ഈടാക്കുന്നത്.
മിനിമം ബാലൻസ് സൂക്ഷിക്കാത്ത അക്കൗണ്ടുകൾക്ക് വ്യത്യസ്ത നിരക്കിലുള്ള പിഴയും ബാങ്ക് ഈടാക്കും. പിഴകൾ ഒഴിവാക്കാൻ ഉപഭോക്താക്കൾ അവരുടെ സേവിംഗ്സ് അക്കൗണ്ടിൽ നിശ്ചിത മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്. മിക്ക ബാങ്കുകളും അക്കൗണ്ടുള്ള ബ്രാഞ്ച് മെട്രോ, അർബൻ, റൂറൽ എന്നിങ്ങനെ ഏത് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചാണ് പ്രതിമാസ ശരാശരി ബാലൻസ് നിശ്ചയിക്കുന്നത്. രാജ്യത്തെ മുൻനിര ബാങ്കുകളുടെ പ്രതിമാസ ശരാശരി ബാലൻസ് പരിശോധിക്കാം.

എസ്ബിഐ
കോവിഡ് കാലത്ത് 2020 മാർച്ചിലാണ് എസ്ബിഐ സേവിംഗ്സ് അക്കൗണ്ടുകളുടെ പ്രതിമാസ ശരാശരി ബാലൻസ് അവസാനിപ്പിച്ചത്. ഈ ഇളവ് നൽകുന്നതിന് മുൻപ് മെട്രോ, നഗര, ഗ്രാമീണ ബ്രാഞ്ചുകളിലെ സേവിംഗ്സ് അക്കൗണ്ട് ഉടമകൾ 3,000 രൂപ, 2,000 രൂപ, 1,000 രൂപ എന്നിങ്ങനെ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതുണ്ടായിരുന്നു.
പ്രതിമാസ ശരാശരി ബാലൻസ് സൂക്ഷിക്കാൻ സാധിക്കാത്തവരിൽ നിന്ന് 5 രൂപ മുതൽ 15 രൂപ വരെ ബാങ്ക് പിഴ ഈടാക്കിയിരുന്നു. പ്രതിമാസ ശരാശരി ബാലൻസ് 1 ലക്ഷം രൂപ നിലനിർത്തുന്ന ഉപഭോക്താക്കൾക്ക് മാസം പരിധിയില്ലാതെ എടിഎം ഉപയോഗിക്കാൻ എസ്ബിഐ അനുവദിക്കുന്നുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക്
മുൻനിര സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് ഉടമകൾ 10,000 രൂപ വരെ പ്രതിമാസ ശരാശരി ബാലൻസ് സൂക്ഷിക്കേണ്ടതുണ്ട്. മെട്രോ നഗരങ്ങളിലുള്ളവർക്കാണ് 10,000 രൂപ പ്രതിമാസ ശരാശരി ബാലൻസ് വരുന്നത്. സെമി അർബൻ മേഖലയിൽ 5,000 രൂപയും ഗ്രാമീണ മേഖലകളിൽ 2,500 രൂപയുമാണ് പ്രതിമാസ ശരാശരി ബാലൻസ് ഈടാക്കുന്നത്. പ്രതിമാസ ശരാശരി ബാലൻസ് സൂക്ഷിക്കാത്തവരിൽ നിന്ന് ബാങ്ക് പിഴ ഈടാക്കുന്നുണ്ട്.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾ മെട്രോ, സെമി അർബൻ, ഗ്രാമീണ മേഖലകളിലുള്ളവരാണെങ്കിൽ 10,000 രൂപ, 5,000 രൂപ, 2,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസ ശരാശരി ബാലൻസ് സൂക്ഷിക്കേണ്ടത്. പ്രതിമാസ ശരാശരി ബാലൻസിൽ കുറവ് വരുന്ന പക്ഷം 500 രൂപയോ കുറവുള്ള തുകയുടെ 6 ശതമാനമോ ഏതാണ് കുറവ് എന്ന് പരിശോധിച്ച് ബാങ്ക് പിഴയായി ഈടാക്കും.

പഞ്ചാബ് നാഷണൽ ബാങ്ക്
പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽ ത്രൈമാസ അടിസ്ഥാനത്തിലാണ് മിനിമം ബാലൻസ് പരിശോധിക്കുന്നത്. മെട്രോ, നഗര പ്രദേശങ്ങളിലുള്ള സേവിംഗ്സ് അക്കൗണ്ടുടമകൾ സേവിംഗ്സ് അക്കൗണ്ടിൽ ത്രൈമാസത്തിൽ 20,000 രൂപ ബാലൻസ് സൂക്ഷിക്കേണ്ടതുണ്ട്. സെമി അർബൻ മേഖലകലിൽ 1,000 രൂപയും ഗ്രാമപ്രദേശങ്ങളിൽ 500 രൂപയുമാണ് ത്രൈമാസ ശരാശരി മിനിമം ബാലൻസ്.
കൊട്ടക് മഹീന്ദ്ര ബാങ്ക്
മറ്റൊരു സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കിൽ പ്രതിമാസ ശരാശരി ബാലൻസ് 10,000 രൂപ വരും. കൊട്ടക് മഹീന്ദ്ര ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾ മെട്രോ പ്രദേശങ്ങളിൽ ഉള്ളവരാണെങ്കിലാണ് പ്രതിമാസ ശരാശരി ബാലൻസ് 10,000 രൂപ ആവശ്യമായി വരുന്നത്.
മെട്രോ ഇതര മേഖലകളിൽ 5,000 രൂപയും പ്രതിമാസ ബാലൻസ് സൂക്ഷിക്കണം. ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ, പ്രതിമാസ ശരാശരി ബാലൻസ് കുറവുള്ള തുകയുടെ 6 ശതമാനം ബാങ്ക് പിഴ ഈടാക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications