നിക്ഷേപകർക്ക് സ്ഥിരമായ പലിശ നിരക്ക് നൽകുന്ന ഒരു നിക്ഷേപ മാർഗമാണ് എഫ്.ഡി, അഥവാ സ്ഥിര നിക്ഷേപങ്ങൾ. ഒറ്റത്തവണയായി നിക്ഷേപിച്ച് വലിയ തുക സമ്പാദിക്കാൻ ഇതൊരു മികച്ച മാർഗമാണ്. നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലെ സമ്പാദ്യം എഫ്.ഡിയിൽ ഒരു നിശ്ചിത കാലത്തേക്ക് നിക്ഷേപിച്ചാൽ വരുമാനം ഉയർത്താം. ഒറ്റത്തവണ നിക്ഷേപിച്ചാൽ കാലാവധി നിങ്ങളുടെ താത്പര്യാർത്ഥം നിശ്ചയിക്കാം. സാധാരണയായി 7 ദിവസം മുതൽ 10 വർഷം വരെയാണ് എഫ്.ഡി നിക്ഷേപത്തിന്റെ കാലാവധി.
എല്ലാ ബാങ്കുകളും സാധാരണ എഫ്.ഡികളും പ്രത്യേക എഫ്.ഡികളും നൽകുന്നുണ്ട്. നിലവിൽ ആളുകൾ കൂടുതലായും പ്രത്യേക എഫ്.ഡികളിൽ നിക്ഷേപിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നു. സാധാരണ എഫ്.ഡിയേക്കാൾ പലിശ നിരക്ക് അൽപം കൂടുതലാണ് പ്രത്യേക എഫ്.ഡികൾക്ക്. പല ബാങ്കുകളും ഇത്തരം സ്കീമുകൾ അവതരിപ്പിക്കുന്നുണ്ട്. എസ്.ബി.ഐ, പഞ്ചാപ് ആൻഡ് സിന്ദ് ബാങ്ക് എന്നീ ബാങ്കുകളുടെ ചില എഫ്.ഡികളെ കുറിച്ച് അറിയാം.
എസ്.ബി.ഐ സാധാരണ എഫ്.ഡികൾക്ക് മൂന്ന് വർഷത്തെ കാലാവധി നൽകുന്നു. പഞ്ചാപ് ആൻഡ് സിന്ദ് ബാങ്ക് (പി.എസ്.ബി) പ്രത്യേക എഫ്.ഡികൾക്ക് 999 ദിവസത്തെ കാലാവധി നൽകുന്നു.
എസ്.ബി.ഐ 3 വർഷത്തെ എഫ്.ഡി
എസ്.ബി.ഐയുടെ 3 വർഷത്തെ സാധാരണ എഫ്.ഡിയാണിത്. 3 വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങളുടെ നിക്ഷേപം പിൻവലിക്കാം. പ്രതിമാസം, ത്രൈമാസം, അർദ്ധ വാർഷികം അല്ലെങ്കിൽ വാർഷിക കണക്കിൽ പലിശ ലഭിക്കാൻ ബാങ്കിനോട് ആവശ്യപ്പെടാം. 3 വർഷത്തെ എഫ്.ഡിയിൽ സാധാരണ പൗരന്മാർക്ക് 6.75 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരൻമാർക്ക് 7.25% പലിശ ലഭിക്കും.

പഞ്ചാപ് ആൻഡ് സിന്ദ് ബാങ്ക് 999 ദിവസത്തെ എഫ്.ഡി
ഇതൊരു പ്രത്യേക എഫ്.ഡിയാണ്. 999 ദിവസത്തെ എഫ്.ഡി എന്നാൽ ഏകദേശം 2 വർഷവും 9 മാസവും ഉണ്ടായിരിക്കും. ഇവിടെ കോളബിൽ ഓപ്ഷനും അല്ലാത്തതുമുണ്ട്. അതായത് കാലാവധിക്കു മുന്നേ പണം പിൻവലിക്കാൻ സാധിക്കുന്നത് കോളബിൽ എന്നും കാലാവധി വരെ പിൻവലിക്കാൻ സാധിക്കാത്ത എഫ്.ഡികളെ നോൺ കോളബിൾ എന്നും വിളിക്കുന്നു.
999 ദിവസത്തെ കാലാവധിയിൽ സാധാരണ പൗരന്മാർക്ക് കോളബിൾ എഫ്.ഡിയിൽ 6.65% വരെ പലിശ ലഭിക്കും. എന്നാൽ നോൺ കോളബിൾ എഫ്.ഡിയിൽ 7.40 ശതമാനമാണ് പലിശ. 999 ദിവസത്തെ കോളബിൾ എഫ്.ഡിയ്ക്ക് മുതിർന്ന പൗരന്മാർക്ക് 7.15 ശതമാനം പലിശ നിരക്ക് ലഭിക്കും. എന്നാൽ നോൺ കോളബിൾ എഫ്.ഡിയ്ക്ക് 7.90 ശതമാനം പലിശയാണ് ലഭിക്കുന്നത്.
ഈ രണ്ട് ബാങ്കുകളിൽ ഏതാണ് ലാഭം? വിശദമായി അറിയാം. എസ്.ബി.ഐയും പഞ്ചാപ് ആൻഡ് സിന്ദ് ബാങ്കും നൽകുന്ന എഫ്.ഡികളിൽ 7,77,777 രൂപയും 12,22,222 രൂപയും നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ സാധാരണ പൗരൻമാർക്കും, മുതിർന്ന പൗരൻമാർക്കും എത്ര റിട്ടേൺ കിട്ടും? നോക്കാം....
1. എസ്.ബി.ഐ 3 വർഷത്തെ എഫ്.ഡി ( 7,77,777 രൂപ)
3 വർഷത്തേക്ക് സാധാരണ പൗരൻമാർ 7,77,777 രൂപ നിക്ഷേപിച്ചാൽ പലിശ മാത്രം 1,72,972 രൂപ ലഭിക്കും. കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം തുക 9,50,749 രൂപയായിരിക്കും.
ഇതേ കാലാവധിയിലേക്ക് മുതിർന്ന പൗരന്മാർക്ക് മൊത്തം പലിശ മാത്രം 1,87,092 രൂപ ലഭിക്കും. കാലാവധി പൂർത്തിയാവുമ്പോൾ 9,64,869 രൂപയാവും മൊത്തം നേട്ടം.
എസ്.ബി.ഐ 3 വർഷത്തെ എഫ്.ഡി (12,22,222 രൂപ)
3 വർഷത്തെ എഫ്.ഡിയിലൂടെ സാധാരണ പൗരന്മാർക്ക് പലിശ മാത്രം 2,71,814 രൂപ കിട്ടും. എങ്കിൽ എഫ്.ഡി കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം തുക 14,94,036 രൂപയായിരിക്കും.
ഇതേ കാലാവധിയിൽ മുതിർന്ന പൗരൻമാർക്കുള്ള എഫ്.ഡിയിൽ കണക്കാക്കിയ മൊത്തം പലിശ തുക 2,94,002 രൂപയാണ്. എന്നാൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് 15,16,224 രൂപ എന്ന വലിയ തുകയായി അത് വളരും.
2. പഞ്ചാപ് ആൻഡ് സിന്ദ് ബാങ്ക് 999 ദിവസത്തെ എഫ്.ഡി ( 7,77,777 രൂപ)
999 ദിവസത്തെ എഫ്.ഡിയിൽ സാധാരണ പൗരൻമാർക്ക് പലിശയിനത്തിൽ ലഭിക്കുന്നത് 172,854.18 രൂപയാണ്. അതായത് കാലാവധി കഴിയുമ്പോൾ മൊത്തം 950,631.18 രൂപ ലഭിക്കും.
ഇതേ എഫ്.ഡിയിൽ മുതിർന്ന പൗരൻമാർ നിക്ഷേപിച്ചാൽ പലിശ മാത്രം 1,85,705.46 രൂപ ലഭിക്കും. കാലാവധി കഴിയുമ്പോൾ 9,63,482.46 രൂപ കൈവശം എത്തും.
പഞ്ചാപ് ആൻഡ് സിന്ദ് ബാങ്ക് 999 ദിവസത്തെ എഫ്.ഡി (12,22,222 രൂപ)
999 ദിവസത്തെ എഫ്.ഡിയിൽ നിക്ഷേപിച്ചാൽ സാധാരണ പൗരന്മാർക്ക് 2,71,628.21 രൂപ പലിശ മാത്രം ലഭിക്കും. കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 14,93,850.21 രൂപയാവും.
ഇതേ സ്കീമിൽ മുതിർന്ന പൗരന്മാർക്ക് പലിശയിനത്തിൽ 2,91,823.10 രൂപ കിട്ടും. കാലാവധി കഴിയുമ്പോൾ 15,14,045.10 രൂപ ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications