സ്ഥിര നിക്ഷേപങ്ങളിൽ നിങ്ങൾക്ക് വ്യത്യസ്ത കാലാവധിയിലേക്ക് നിക്ഷേപിക്കാം. ഓരോ കാലാവധിയും ഓരോ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. പലിശ നിരക്കും നേട്ടവും മനസിലാക്കിയ ശേഷം നിങ്ങളുടെ എഫ്.ഡി തിരഞ്ഞെടുക്കാവുന്നതാണ്. സാധാരണ എഫ്.ഡികൾ 2 വർഷം, മൂന്ന് വർഷം, 5 വർഷം, 10 വർഷം എന്നിങ്ങനെ നീളുന്നു. എന്നാൽ ചില പ്രത്യേക എഫ്.ഡി സ്കീമുകളും വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരം സ്കീമുകൾ ഓരോ ബാങ്കുകളിലും വ്യത്യസ്ത ലാഭം ഉറപ്പ് നൽകുന്നു.
പ്രത്യേക എഫ്.ഡി സ്കീമുകൾ പരിമിത കാലത്തേക്കുള്ളതാണ്. ഇത് സാധാരണ എഫ്.ഡികളേക്കാൾ അല്പം ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നു. ഈ പ്രത്യേക എഫ്.ഡികളുടെ നിക്ഷേപ കാലാവധി 1 അല്ലെങ്കിൽ 2 വർഷത്തിനുള്ളിൽ അവസാനിക്കുന്ന രീതിയിലാവും. അതിനാൽ കാലതാമസമില്ലാതെ നിക്ഷേപത്തിൽ നിന്നും ലാഭം സൃഷ്ടിക്കാം. പ്രത്യേക എഫ്.ഡികൾ കോളബിളും അല്ലാത്തതും ആയിരിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) നൽകുന്ന 444 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപമാണ് "അമൃത് വൃഷ്ടി എഫ്.ഡി സ്കീം". അതുപോലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 555 ദിവസത്തേക്ക് നൽകുന്ന എഫ്.ഡി സ്കീമാണ് "സെൻറ് സൂപ്പർ ടൈം ഡെപ്പോസിറ്റ്".
എസ്.ബി.ഐ 444 ദിവസത്തെ അമൃത് വൃഷ്ടി എഫ്.ഡി
2024 ജൂലൈയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണിത്. ഈ നിക്ഷേപത്തിൽ ടേം ഡെപ്പോസിറ്റുകൾ പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക ഇടവേളകളിൽ പിൻവലിക്കാം. പക്ഷേ ടേം ഡെപ്പോസിറ്റുകൾ കാലാവധി പൂർത്തിയാവുമ്പോൾ മാത്രമേ പിൻവലിക്കാൻ സാധിക്കൂ. ഇന്ത്യൻ പൗരൻമാർക്കും എൻ.ആർ.ഐ നിക്ഷേപകർക്കും ഇവിടെ നിക്ഷേപിക്കാം. നിങ്ങളുടെ വരുമാനത്തിന് ബാധകമായ ആദായനികുതി സ്ലാബ് അനുസരിച്ച് എഫ്.ഡിയിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്.
555 ദിവസത്തെ സെൻറ് സൂപ്പർ ടൈം ഡെപ്പോസിറ്റ്
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 555 ദിവസത്തേക്ക് നൽകുന്ന എഫ്.ഡി സ്കീമാണിത്. എൻ.ആർ.ഇ ഉൾപ്പെടെ എല്ലാ നിക്ഷേപകർക്കും ഈ സ്കീമിൽ നിക്ഷേപിക്കാം. ഈ എഫ്ഡിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 10,000 രൂപയാണ്. നിങ്ങൾക്ക് 10 കോടി രൂപ വരെ ഇവിടെ നിക്ഷേപിക്കാം. സെൻറ് സൂപ്പർ എഫ്.ഡിയിൽ കോളബിളും അല്ലാത്തതുമായ ഓപ്ഷനുകൾക്ക് ലഭ്യമാണ്.
അമൃത് വൃഷ്ടി എഫ്.ഡി പലിശ നിരക്ക്
സാധാരണ നിക്ഷേപകർക്ക് 7.25 ശതമാനവും മുതിർന്ന പൗരൻമാർക്ക് 7.75 ശതമാനവുമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.

സെൻറ് സൂപ്പർ ടൈം ഡെപ്പോസിറ്റ് പലിശ നിരക്ക്
സാധാരണ പൗരൻമാരുടെ കോളബിൾ എഫ്.ഡിക്ക് പലിശ 7.25 ശതമാനവും നോൺ കോളബിൾ ഓപ്ഷന് 7.40 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരൻമാർക്ക് കോളബിൾ എഫ്.ഡിക്ക് 7.75 ശതമാനവും നോൺ കോളബിൾ എഫ്.ഡിക്ക് 7.90 ശതമാനവും പലിശ നൽകുന്നു.
ഈ രണ്ട് സ്കീമിലും 6,86,868 രൂപ, 12,34,567 രൂപ എന്നിങ്ങനെ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും എത്ര രൂപ നേട്ടം കിട്ടും? വിശദമായി അറിയാം.
- എസ്.ബി.ഐ അമൃത് വൃഷ്ടി എഫ്.ഡി 6,86,868 രൂപയുടെ നിക്ഷേപം
ഇവിടെ സാധാരണ പൗരൻമാർ 444 ദിവസത്തേക്ക് 6,86,868 രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാക്കുമ്പോൾ കണക്കാക്കുന്ന പലിശ മാത്രം 63,646 രൂപയാണ്. അതായത് മൊത്തം തുകയായി 7,50,514 രൂപ ലഭിക്കും.
ഇതേ കാലവധിയിലേക്ക് മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്ന പലിശ 68,203 രൂപയാണ്. കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം 7,55,071 രൂപ ലഭിക്കും.
- എസ്.ബി.ഐ അമൃത് വൃഷ്ടി എഫ്.ഡി 12,34,567 രൂപയുടെ നിക്ഷേപം
444 ദിവസത്തേക്ക് സാധാരണ പൗരൻമാർ 12,34,567 രൂപ നിക്ഷേപിച്ചാൽ പലിശ മാത്രം 1,14,396 രൂപ ലഭിക്കും. കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് മൊത്തം 13,48,963 രൂപ ലഭിക്കും.
ഇതേ കാലാവധിയിലേക്ക് മുതിർന്ന പൗരൻമാർ 12,34,567 രൂപ നിക്ഷേപിച്ചാൽ ലഭിക്കുന്ന പലിശ 1,22,586 രൂപയാണ്. അതായത് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നത് 13,57153 രൂപയാണ്.
- സെൻറ് സൂപ്പർ ടൈം ഡെപ്പോസിറ്റ് 6,86,868 രൂപയുടെ നിക്ഷേപം
സാധാരണ പൗരൻമാർ 555 ദിവസത്തേക്ക് ഇവിടെ നിക്ഷേപിച്ചാൽ പലിശ മാത്രം 79,294.83 രൂപ ലഭിക്കും. കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം 7,66,162.83 രൂപ ലഭിക്കും.
ഇതേ കാലാവധിയിലേക്ക് 6,86,868 രൂപ മുതിർന്ന പൗരൻമാർ നിക്ഷേപിച്ചാൽ പലിശയിനത്തിൽ ലഭിക്കുന്നത് 85,033.95 രൂപയാണ്. കാലാവധി പൂർത്തിയാമ്പോൾ 7,71,901.95 രൂപ ലഭിക്കും.
- സെൻറ് സൂപ്പർ ടൈം ഡെപ്പോസിറ്റ് 12,34,567 രൂപയുടെ നിക്ഷേപം
555 ദിവസത്തേക്ക് സാധാരണ പൗരൻമാർ 12,34,567 രൂപ നിക്ഷേപിച്ചാൽ പലിശ മാത്രം 1,42,523.43 രൂപ നേടാം. അതായത് കാലാവധി അവസാനിക്കുമ്പോൾ മൊത്തം 13,77,090.43 രൂപ ലഭിക്കുന്നു.
ഇതേ നിക്ഷേപ തുക മുതിർന്ന പൗരൻമാർ 555 ദിവസത്തേക്ക് നിക്ഷേപിച്ചാൽ പലിശയിനത്തിൽ 1,52,838.84 രൂപ നേടാം. കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നത് 13,87,405.84 രൂപയായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
