നിക്ഷേപങ്ങൾ നിങ്ങളെ സാമ്പത്തികമായി സുരക്ഷിതരാക്കുന്നു. അപകട സാധ്യതകളോടെ നിക്ഷേപിക്കാൻ താത്പര്യമില്ലാത്തവർക്ക് ഏറ്റവും ഉചിതമായ മാർഗമാണ് സ്ഥിര നിക്ഷേപങ്ങൾ. സ്ഥിര നിക്ഷേപങ്ങളിൽ സാധാരണ നിക്ഷേപകർക്കും മുതിർന്ന പൗരൻമാർക്കും ഒരു പോലെ നിക്ഷേപിക്കാം. മുതിർന്ന പൗരൻമാർക്ക് എഫ്.ഡികളോട് പ്രത്യേക താത്പര്യം കൂടുതൽ ഉണ്ട്. എന്നാൽ 60 വയസ്സ് കഴിഞ്ഞ നിക്ഷേപകർക്ക് പ്രത്യേക നിക്ഷേപ പദ്ധതികൾ വേറെയുമുണ്ട്. അതിൽ ജനകീയ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS).
രാജ്യത്തെ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ എല്ലാ നിക്ഷേപകർക്കും എഫ്.ഡി വാഗ്ദാനം ചെയ്യുന്നു. 5 വർഷത്തെ എസ്.ബി.ഐ എഫ്.ഡി സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യങ്ങളോടെ സ്ഥിരമായ പലിശ നിരക്കുകൾ നൽകുന്നു. അതേസമയം മുതിർന്ന പൗരന്മാരുടെ സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം ത്രൈമാസ കണക്കിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. അതായത് എഫ്.ഡിയും സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമും സ്ഥിര വരുമാനം വാഗ്ദാനം ചെയ്യുന്ന സുരക്ഷിത നിക്ഷേപങ്ങളാണ്.
എസ്.ബി.ഐ എഫ്.ഡിയിൽ എല്ലാവർക്കും നിക്ഷേപിക്കാം, എന്നാൽ SCSS വിരമിച്ചവർക്കും 60 വയസ്സിനു മുകളിലുള്ള നിക്ഷേപകർക്കും മാത്രമുള്ളതാണ്. ഈ രണ്ട് സ്കീമുകളിലായി അഞ്ച് വർഷത്തിനുള്ളിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന വരുമാനം എത്രയാണെന്ന് പരിശോധിക്കാം.
പലിശ നിരക്കുകൾ അറിയാം...
എസ്.ബി.ഐ 5 വർഷത്തെ എഫ്.ഡിയ്ക്ക് സാധാരണ നിക്ഷേപകർക്ക് പ്രതിവർഷം 6.50% നിരക്കിൽ പലിശ നൽകുന്നു. ഇതേ എഫ്.ഡിക്ക് മുതിർന്ന പൗരൻമാർക്ക് 7.50% പലിശ നൽകുന്നു. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കുന്ന മുതിർന്ന പൗരൻമാർക്ക് പ്രതിവർഷം 8.20% പലിശ വാഗ്ദാനം ചെയ്യുന്നു.

എസ്.ബി.ഐ 5 വർഷത്തെ എഫ്.ഡി
ഇവിടെ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മൊത്തം നേട്ടം 13,25,000 രൂപയാണ്. അതായത് പലിശയിനത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന തുക 3,25,000 രൂപയാണ്. ഇതിലൂടെ ത്രൈമാസ വരുമാനമായി നിങ്ങൾക്ക് 16,250 രൂപയും ലഭിക്കും.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം
ഈ സ്കീമിൽ 5 വർഷത്തേക്ക് 10 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 14,10,000 രൂപ മൊത്തം ലഭിക്കും. ഇതിൽ പലിശയിനത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം നേട്ടം 4,10,000 രൂപയാണ്. അതായത് ത്രൈമാസ വരുമാനമായി 20,500 രൂപ ലഭിക്കും.
എസ്.ബി.ഐ എഫ്‌ഡി
എല്ലാ വ്യക്തികൾക്കും, എൻ.ആർ.ഐകൾക്കും, മുതിർന്ന പൗരന്മാർക്കും ഇവിടെ നിക്ഷേപിക്കാം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം എസ്.ബി.ഐ എഫ്‌ഡിക്ക് നികുതി കിഴിവിന് യോഗ്യതയുണ്ട്. പക്ഷേ ഈ പലിശയ്ക്ക് നികുതി നൽകേണ്ടതാണ്. അപ്രതീക്ഷിതമായ സാമ്പത്തിക ആവശ്യം വന്നാൽ എഫ്.ഡിയിൽ നിന്ന് പണം പിൻവലിക്കാം, പക്ഷേ അതിന് പിഴ ഈടാക്കും.
എസ്.ബി.ഐ നിക്ഷേപങ്ങൾക്ക് ഉയർന്ന പരിധിയില്ല. മറ്റു ബാങ്കുകളെ അപേക്ഷിച്ച് കുറവാണ്. എന്നാൽ നിങ്ങൾക്ക് ഒരു നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകുമ്പോൾ മറ്റൊരു ടേമിലേക്ക് പുതുക്കാവുന്നതാണ്. മാത്രമല്ല എസ്.ബി.ഐ എഫ്.ഡിയിൽ ഒന്നിലധികം ഓപ്ഷനുകൾ നിക്ഷേപകർക്ക് തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം
60 വയസ്സിനു മുകളിലുള്ള വ്യക്തികൾക്കോ സർക്കാർ/പ്രതിരോധ മേഖലകളിൽ നിന്ന് വിരമിച്ചവർക്കോ ഈ സ്കീമിൽ നിക്ഷേപിക്കാം. സെക്ഷൻ 80C പ്രകാരമുള്ള നികുതി ഇളവുകൾ ഇവിടെയുണ്ട്. എന്നാൽ പ്രതിവർഷം 50,000 രൂപയ്ക്ക് മുകളിലുള്ള പലിശ ടി.ഡി.എസിന് വിധേയമാണ്. ഈ സ്കീമിൽ നിക്ഷേപകർക്ക് പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. ഏറ്റവും കുറഞ്ഞത് 1,000 രൂപ മുതൽ നിക്ഷേപിക്കണം. കാലാവധിക്കു മുന്നേ ആവശ്യമെങ്കിൽ പണം പിൻവലിക്കാം. 1 വർഷത്തിന് മുമ്പ് പണം പിൻവലിച്ചാൽ പലിശ ഈടാക്കില്ല.
ഈ സ്കീമിൽ കാലാവധി പൂർത്തിയാകുമ്പോൾ 3 വർഷത്തേക്ക് കൂടി നീട്ടാൻ സാധിക്കും. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം ഉയർന്ന പലിശ നിരക്കും ത്രൈമാസ വരുമാനവും വാഗ്ദാനം ചെയ്യുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
