എസ്‌ബിഐയിൽ പുതിയ വ്യക്തിഗത വായ്പാ പദ്ധതി ആരംഭിക്കുന്നു. രാജ്യം 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച ഈ സമയത്താണ് പ്രത്യേക വായ്പാ പദ്ധതി ആരംഭിച്ചിരിക്കുന്നത്. അതായത് ഇന്ത്യാ ഗവൺമെന്റിന്റെ ഹ്രസ്വകാല അഗ്നിപഥ് റിക്രൂട്ട്മെന്റ് പ്രോഗ്രാമിന് കീഴിൽ സേവനമനുഷ്ഠിക്കുന്നവർക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. രാജ്യത്തിനു വേണ്ടി ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്നവർക്കായുള്ള എസ്ബിഐയുടെ മികച്ച പദ്ധതി തന്നെയാണ് ഇത്.
എസ്‌ബിഐ പുതിയ വായ്പാ പദ്ധതി
അഗ്‌നിപഥ് റിക്രൂട്ട്മെന്റ് പ്രോഗ്രാമിന് കീഴില്‍ സായുധ സേനയില്‍ സേവനമനുഷ്ഠിക്കുന്ന, എസ്‌ബിഐയിൽ സാലറി അക്കൗണ്ടുള്ളവർക്ക് അപേക്ഷിക്കാവുന്ന വ്യക്തിഗത വായ്പാ പദ്ധതിയാണിത്. ഇതു പ്രകാരം ഈടില്ലാതെ 4 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പകൾ ലഭിക്കും. ഈ വായ്പയ്ക്ക് സീറോ പ്രോസസ്സിംഗ് ഫീസായിരിക്കും ഉണ്ടായിരിക്കുക. ഈ വായ്പയുടെ കാലാവധി അഗ്നിവീർ പദ്ധതിയുടെ കാലാവധിയുമായി ബന്ധിപ്പിച്ചിരിക്കുന്നു.
2025 സെപ്റ്റംബർ 30 വരെ എല്ലാ പ്രതിരോധ ഉദ്യോഗസ്ഥർക്കും 10.5% പലിശ നിരക്ക് ഈ എസ്ബിഐ ഈ വായ്പ വാഗ്ദാനം ചെയ്യുന്നത്. ഇത് താരതമ്യേന കുറഞ്ഞ നിരക്കാണ്.

പ്രധാന ആനുകൂല്യങ്ങൾ
ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്‌സ്, അസം റൈഫിൾസ്, രാഷ്ട്രീയ റൈഫിൾസ് (ആർആർ), ജിആർഇഎഫ്, അതായത് ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ) എന്നിവയിലെ പ്രതിരോധ ഉദ്യോഗസ്ഥർക്ക് എസ്‌ബിഐയുടെ പ്രതിരോധ ശമ്പള പാക്കേജ് ലഭ്യമാണ്. വിരമിച്ച ഉദ്യോഗസ്ഥർക്ക് ഡിഎസ്‌പി പെൻഷനിൽ അവരുടെ അക്കൗണ്ടുകൾ തുറക്കാനോ മാറ്റാനോ സാധിക്കും.
പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥരുടെ റാങ്ക് അടിസ്ഥാനമാക്കിയുള്ള ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ശമ്പള അക്കൗണ്ട് ലഭ്യമാണ്.
മാത്രമല്ല എസ്‌ബിഐയുടെ പ്രതിരോധ ശമ്പള പാക്കേജ് എസ്ബിഐ വ്യക്തിഗത വായ്പക്കും ഭവന വായ്പയ്ക്കും പ്രോസസ്സിംഗ് ഫീസിൽ 100% ഇളവ് പോലുള്ള അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. വാർഷിക ലോക്കർ വാടകയ്ക്ക് 25% വരെ കിഴിവ്, ഡീമാറ്റ്, ഓൺലൈൻ ട്രേഡിംഗ് അക്കൗണ്ട് സൗകര്യം, ഡ്രാഫ്റ്റുകളുടെ പുതിയ ഇഷ്യു, മൾട്ടി സിറ്റി ചെക്കുകൾ, എസ്എംഎസ് അലേർട്ടുകൾ, എൻഇഎഫ്‌ടി / ആർടിജിഎസ് എന്നിവയും ഉണ്ടാകും.
ഇതിനു പുറമേ തീവ്രവാദികൾ, നക്സലൈറ്റുകൾ, വിദേശ ശത്രുക്കൾ എന്നിവർക്കെതിരായ നടപടികളിൽ 10 ലക്ഷം രൂപയുടെ അധിക ഇൻഷുറൻസ് ഉണ്ടായിരിക്കും.
ഇൻഷുറൻസ് ആനുകൂല്യങ്ങൾ
സീറോ-ബാലൻസ് അക്കൗണ്ടുകൾ, സൗജന്യ ഇന്റർനാഷണൽ ഗോൾഡ് ഡെബിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകളുടെ വാർഷിക മെയിൻ്റനൻസ് ചാർജുകൾ ഒഴിവാക്കൽ, 50 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസ്, എയർ ആക്സിഡന്റ് ഇൻഷുറൻസ്, 50 ലക്ഷം രൂപയുടെ സ്ഥിരം വൈകല്യ കവറേജ് തുടങ്ങിയ ആനുകൂല്യങ്ങൾ പ്രതിരോധ ശമ്പള പാക്കേജിന്റെ അടിസ്ഥാനത്തിൽ ഈ പദ്ധതി ഉറപ്പാക്കുന്നു.
എങ്ങനെ അപേക്ഷിക്കാം?
ഇതുവരെയും ഈ പദ്ധതിക്ക് പ്രത്യേകം അപേക്ഷ നടപടികളുണ്ടെന്ന് പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ സാധാരണ വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതു പോലെ ഈ വായ്പക്കും അപേക്ഷിക്കാം. അപേക്ഷ ഫോം പൂരിപ്പിക്കുക. തിരിച്ചറിയല്‍ രേഖ, മേൽവിലാസ തെളിവ്, ശമ്പള സ്ലിപ്പുകള്‍, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ എന്നീ രേഖകളും സമര്‍പ്പിക്കേണ്ടി വരും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
