ആർബിഐ മോണിറ്ററി പോളിസി യോഗത്തിൽ ഇത്തവണയും റിപ്പോ നിരക്ക് കുറച്ചതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചു. രാജ്യത്തെ വിവിധ ബാങ്കുകൾ അവരുടെ വ്യത്യസ്ത കാലാവധിയുള്ള എഫ്ഡികളുടെ പലിശ നിരക്കുകൾ പരിഷ്കരിച്ചു കൊണ്ടിരിക്കുന്നു. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ അവരുടെ സ്ഥിര നിക്ഷേപ പലിശ നിരക്കും പരിഷ്കരിച്ചു. 444 ദിവസത്തെ പ്രത്യേക എഫ്ഡിയാണ് എസ്‌ബിഐയുടെ അമൃത് വൃഷ്ടി.
നിലവിൽ അമൃത് വൃഷ്ടിയുടെ പലിശ നിരക്കും കുറച്ചിട്ടുണ്ട്. പുതിയ നിരക്ക് പ്രകാരം സാധാരണ നിക്ഷേപകർക്ക് പലിശ നിരക്ക് 6.60 ശതമാനത്തിൽ നിന്ന് 6.45 ശതമാനമായി. മുതിർന്ന പൗരൻമാർക്ക് 7.10 ശതമാനത്തിൽ നിന്ന് 6.95 ശതമാനമായി കുറച്ചു. സൂപ്പർ സീനിയർ സിറ്റിസൺസിന് പലിശ നിരക്ക് 7.20 ശതമാനത്തിൽ നിന്ന് 7.05 ശതമാനമായി കുറച്ചു.
പലിശ നിരക്ക് പരിഷ്കരിച്ചതോടെ അമൃത് വൃഷ്ടി സ്കീമിൽ നിങ്ങൾ 1 ലക്ഷം രൂപ, 5 ലക്ഷം രൂപ, 7 ലക്ഷം രൂപ എന്നീ നിക്ഷേപങ്ങൾ നടത്തിയാൽ എത്ര രൂപ റിട്ടേൺ ലഭിക്കുമെന്നും മെച്യൂരിറ്റി എത്രയാവുമെന്നും വിശദമായി കണക്കാക്കാം;
1 ലക്ഷം രൂപ നിക്ഷേപം
- 444 ദിവസത്തേക്ക് 1 ലക്ഷം നിക്ഷേപിച്ചാൽ സാധാരണ പൗരൻമാർക്ക് കാലാവധി പൂർത്തിയാവുമ്പോൾ 1,07,850 രൂപ മെച്യൂരിറ്റി തുകയായി ലഭിക്കും. അതായത് ഇവിടെ പലിശ വരുമാനം 7,850 രൂപയായിരിക്കും.
- ഇതേ നിക്ഷേപം ഒരു മുതിർന്ന പൗരൻ നടത്തിയാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 1,08,460 രൂപയായിരിക്കും. പലിശ വരുമാനം 8,460 രൂപയായിരിക്കും.
- സൂപ്പർ സീനിയർ സിറ്റിസൺ 1 ലക്ഷം നിക്ഷേപിച്ചാൽ മെച്യൂരിറ്റി തുക 1,08,580 രൂപയായിരിക്കും. ഇവിടെ പലിശയിനത്തിൽ ലഭിക്കുന്നത് 8,580 രൂപയായിരിക്കും.

5 ലക്ഷം രൂപ നിക്ഷേപം
- 5 ലക്ഷം നിക്ഷേപിച്ചാൽ സാധാരണ പൗരൻമാർക്ക് കാലാവധി പൂർത്തിയാവുമ്പോൾ 5,39,250 രൂപ മെച്യൂരിറ്റി തുകയായി ലഭിക്കും. അതായത് ഇവിടെ പലിശ വരുമാനം 39,250 രൂപയായിരിക്കും.
- ഒരു മുതിർന്ന പൗരൻ 5 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 5,42,300 രൂപയായിരിക്കും. പലിശ വരുമാനം 42,300 രൂപയായിരിക്കും.
- സൂപ്പർ സീനിയർ സിറ്റിസൺ 5 ലക്ഷം നിക്ഷേപിച്ചാൽ മെച്യൂരിറ്റി തുക 5,42,900 രൂപയായിരിക്കും. ഇവിടെ പലിശയിനത്തിൽ ലഭിക്കുന്നത് 42,900 രൂപയായിരിക്കും.
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! വാലറ്റ് കാലിയാക്കുന്ന 5 പ്രധാന അബദ്ധങ്ങൾ ഒഴിവാക്കാം
7 ലക്ഷം രൂപ നിക്ഷേപം
- സാധാരണ പൗരൻമാർ 7 ലക്ഷം നിക്ഷേപിച്ചാൽ 444 ദിവസം കഴിയുമ്പോൾ 7,54,950 രൂപ മെച്യൂരിറ്റി തുകയായി ലഭിക്കും. ലഭിക്കുന്ന മൊത്തം പലിശ വരുമാനം 54,950 രൂപയായിരിക്കും.
- ഒരു മുതിർന്ന പൗരൻ 7 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 7,59,220 രൂപയായിരിക്കും. പലിശ വരുമാനം 59,220 രൂപയായിരിക്കും.
- 7 ലക്ഷം രൂപ 444 ദിവസത്തേക്ക് ഒരു സൂപ്പർ സീനിയർ സിറ്റിസൺ നിക്ഷേപിച്ചാൽ മെച്യൂരിറ്റി തുക 7,60,060 രൂപയായിരിക്കും. ഇവിടെ പലിശയിനത്തിൽ ലഭിക്കുന്നത് 60,060 രൂപയായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications