മികച്ച നിക്ഷേപങ്ങളിലൂടെ ഉയർന്ന സാമ്പത്തിക നേട്ടം ഉണ്ടാവാനാണ് എല്ലാവർക്കും ആഗ്രഹം. ചിലവഴിക്കുന്ന തുകയേക്കാൾ സാമ്പാദ്യത്തിലേക്ക് നിങ്ങളുടെ ശമ്പളം മാറ്റി വെച്ചാൽ അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങളിൽ പോലും അത് വലിയ നേട്ടമായിരിക്കും. ചെറിയ തുകയോ വലിയ തുകയോ ഏതുമാവട്ടെ, മുന്നോട്ടുള്ള ജീവിതം ഉറപ്പുള്ളതാക്കാൻ വിവിധ നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ.
നിക്ഷേപത്തിനൊപ്പം ഉറപ്പുള്ള റിട്ടേണും ഉണ്ടെങ്കിൽ കൂടുതൽ നേട്ടം കൈവരിക്കാം. എങ്കിൽ എസ്.ബി.ഐ അമൃത് വൃഷ്ടി എഫ്.ഡിയിൽ നിക്ഷേപിക്കൂ, ഉറപ്പുള്ള ഉയർന്ന റിട്ടേൺ ലഭിക്കും. എഫ്.ഡി നിക്ഷേപങ്ങൾ കൂടുതൽ സുരക്ഷിതവും അപകട രഹിതവുമാണ്. നിങ്ങളുടെ താത്പര്യത്തിനനുസരിച്ച് കാലാവധി തീരുമാനിക്കാം. മറ്റു എഫ്.ഡികളെ അപേക്ഷിച്ച് എസ്.ബി.ഐ അമൃത് വൃഷ്ടി എഫ്.ഡി കൂടുതൽ റിട്ടേൺ ഉറപ്പാക്കുന്നു എന്ന് വാഗ്ദാനം ചെയ്യുന്നു.
എന്താണ് എസ്.ബി.ഐ അമൃത് വൃഷ്ടി എഫ്.ഡി?
എസ്.ബി.ഐ ഉപഭോക്താക്കൾക്കായി നൽകുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് അമൃത് വൃഷ്ടി എഫ്.ഡി. ഉറപ്പുള്ള റിട്ടേൺ വാഗ്ദാനം ചെയ്യുന്ന ഈ നിക്ഷേപത്തിന്റെ കാലാവധി 444 ദിവസത്തേക്കാണ്. 444 ദിവസത്തേക്ക് നിക്ഷേപിച്ചാൽ പ്രതിവർഷം 7.25% പലിശ നിരക്കാണ് സാധാരണ പൗരൻമാർക്ക് ലഭിക്കുന്നത്. ഇത് മുതിർന്ന പൗരൻമാർക്ക് 7.75 ശതമാനം പലിശ നൽകുന്നു. ഈ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ വായ്പയെടുക്കാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
എസ്.ബി.ഐ ഉറപ്പാക്കുന്ന ഈ സ്കീമിൽ ഏറ്റവും കുറഞ്ഞത് 1000 രൂപയിൽ നിക്ഷേപിച്ച് തുടങ്ങാം. എന്നാൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. നിലവിൽ എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. ഈ പദ്ധതി 2024 ജൂലൈ 15-നാണ് ആരംഭിച്ചത്. 2025 മാർച്ച് 31 വരെ ഈ സ്കീം ലഭ്യമാണ്. ഇന്ത്യൻ പൗരൻമാർക്കും അല്ലാത്തവർക്കും ഈ നിക്ഷേപ പദ്ധതിയുടെ ഭാഗമാവാം.
കാലാവധിക്കു മുന്നേ പിൻവലിച്ചാൽ പിഴയുണ്ട്
അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ കാലാവധിക്കു മുന്നേ നിക്ഷേപം പിൻവലിച്ചാൽ ബാങ്കി പിഴ ഈടാക്കും. 5 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനം പിഴ ഈടാക്കും. അഞ്ച് ലക്ഷം രൂപയില്‍ കൂടുതലും എന്നാല്‍ മൂന്ന് കോടി രൂപയ്ക്ക് താഴെയുമുള്ള നിക്ഷേപങ്ങൾക്ക് കാലാവധിക്കു മുന്നേ പിന്‍വലിച്ചാൽ 1% പിഴ ഈടാക്കും.

444 ദിവസത്തേക്ക് 2 ലക്ഷം, 2.5 ലക്ഷം, 3 ലക്ഷം, 3.5 ലക്ഷം, 4 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് എത്ര രൂപ റിട്ടേൺ ലഭിക്കുമെന്ന് നോക്കാം.....
- 2 ലക്ഷം നിക്ഷേപിച്ചാൽ...
എസ്.ബി.ഐ അമൃത് വൃഷ്ടി എഫ്.ഡിയിൽ 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം നിരക്കിൽ 19,859 രൂപ പലിശ ലഭിക്കും. എഫ്.ഡി കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം തുകയായി 2,19,859 രൂപ ലഭിക്കും.
സാധാരണ പൗരന്മാർക്ക് 7.25% നിരക്കിൽ 18,532 രൂപ മാത്രം പലിശ ഉറപ്പാണ്. കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം 2,18,532 രൂപയും ലഭിക്കും.
- 2.5 ലക്ഷം നിക്ഷേപിച്ചാൽ....
2.5 ലക്ഷം നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് 444 ദിവസത്തെ പലിശ മാത്രം 24,824 രൂപ ഉറപ്പാക്കാം. കാലാവധി പൂർത്തിയാകുമ്പോൾ 2,74,824 രൂപയും ലഭിക്കും.
സാധാരണ പൗരന്മാർക്ക് 444 ദിവസത്തെ നിക്ഷേപത്തിന് 23,165 രൂപ മാത്രം പലിശ നൽകും. എന്നാൽ കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം തുക 2,73,165 രൂപയും ലഭിക്കും.
- 3 ലക്ഷം നിക്ഷേപിച്ചാൽ....
3 ലക്ഷം രൂപ നിക്ഷേപിച്ചാൽ 29,789 രൂപ പലിശയിനത്തിൽ മുതിർന്ന പൗരൻമാർക്ക് ലഭിക്കും. ഇതേ രീതിയിൽ കാലാവധി പൂർത്തിയാകുമ്പോൾ 23,29,789 രൂപ മൊത്തം തുകയായി ലഭിക്കും.
444 ദിവസത്തേക്ക് സാധാരണ പൗരന്മാർക്ക് പലിശയായി 27,798 രൂപ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം തുകയായി 3,27,798 രൂപയും ലഭിക്കും.
- 3.5 ലക്ഷം നിക്ഷേപിച്ചാൽ....
444 ദിവസത്തെ കാലാവധിയിലേക്ക് 3.5 ലക്ഷം നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് പലിശ മാത്രം 34,753 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ 3,84,753 രൂപ മൊത്തം തുകയായും ലഭിക്കും.
സാധാരണ പൗരന്മാർക്ക് പലിശയിനത്തിൽ 32,431 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം തുകയായി 3,82,431 രൂപയും ലഭിക്കും.
- 4 ലക്ഷം നിക്ഷേപിച്ചാൽ....
4 ലക്ഷം 444 ദിവസത്തേക്ക് നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് 39,718 രൂപ പലിശ ലഭിക്കുന്നു. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് മൊത്തം തുക 4,39,718 രൂപയും ലഭിക്കും.
സാധാരണ പൗരന്മാർക്ക് ഇതേ കാലാവധിയിലേക്ക് 37,064 രൂപ പലിശ ഉറപ്പാക്കാം. കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം തുകയായി 4,37,064 രൂപയും ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
