ഉപഭോക്താക്കൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച വരുമാനം നേടാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). അടുത്തിടെയാണ് ബാങ്ക് 'അമൃത് വൃഷ്ടി സ്കീം’ ആരംഭിച്ചത്. ചെറിയ കാലയളവിലുള്ള സ്ഥിര നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപകർക്ക് 2025 മാർച്ച് 31 വരെ സ്കീമിൽ നിക്ഷേപിക്കാം. മികച്ച പലിശ നിരക്കിൽ ഉപഭോക്താക്കൾക്ക് വരുമാനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
എന്താണ് എസ്ബിഐ അമൃത് വൃഷ്ടി സ്കീം?
ഇതൊരു ടേം ഡെപ്പോസിറ്റ് സ്കീമാണ്. 444 ദിവസമാണ് പദ്ധതിയുടെ കാലാവധി. സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 7.25% പലിശനിരക്കും മുതിർന്ന പൗരന്മാർക്ക് 7.75% പലിശയും ലഭിക്കും. പ്രവാസി ഇന്ത്യക്കാർക്കും (എൻആർഐ) ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. ഈ സ്കീമിൽ കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധി ഇല്ല.

എസ്ബിഐ അമൃത് വൃഷ്ടി സ്കീം നിബന്ധനകൾ
3 കോടി രൂപയിൽ താഴെയുള്ള ആഭ്യന്തര റീട്ടെയിൽ ടേം നിക്ഷേപങ്ങൾ (എൻആർഐ ടേം ഡെപ്പോസിറ്റുകൾ ഉൾപ്പെടെ).
പുതിയ നിക്ഷേപങ്ങൾക്കും നിലവിലുള്ള നിക്ഷേപങ്ങളുടെ പുതുക്കലിനും ബാധകം.
ടേം ഡെപ്പോസിറ്റുകൾക്കും പ്രത്യേക ടേം ഡെപ്പോസിറ്റുകൾക്കും ഈ സ്കീം ബാധകമാകും.
ആവർത്തന നിക്ഷേപങ്ങൾ, നികുതി ലാഭിക്കൽ നിക്ഷേപങ്ങൾ, ആന്വിറ്റി നിക്ഷേപങ്ങൾ, മൾട്ടി ഓപ്‌ഷൻ നിക്ഷേപങ്ങൾ എന്നിവയ്ക്ക് ഇത് ബാധകമല്ല.
പലിശ നിരക്ക്
പ്രതിമാസ, ത്രൈമാസ അല്ലെങ്കിൽ അർധ വാർഷിക അടിസ്ഥാനത്തിലാണ് പലിശ നൽകുക. ലഭിക്കുന്ന പലിശയിൽ ടിഡിഎസ് കുറയ്ക്കുന്നതാണ്. കാലാവധി പൂർത്തിയാകുന്നതിനു മുൻപ് നിക്ഷേപം പിൻവലിക്കാൻ സാധിക്കും. എന്നാൽ, പിഴ നൽകേണ്ടി വരും. 5 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 0.50% പിഴയും 5 ലക്ഷത്തിന് മുകളിലും 3 കോടിയിൽ താഴെയുമുള്ള നിക്ഷേപങ്ങൾക്ക് 1% പിഴയും നൽകണം. ഏഴ് ദിവസത്തിന് മുമ്പ് പിൻവലിക്കുന്ന നിക്ഷേപങ്ങൾക്ക് പലിശയില്ല. എസ്ബിഐ ജീവനക്കാർക്കും പെൻഷൻകാർക്കും പിഴ ഒഴിവാക്കിയിട്ടുണ്ട്.
ഈ സ്കീമിൽ നിക്ഷേപിച്ച തുകയിൽ നിന്ന് വായ്പയെടുക്കാനുള്ള സൗകര്യം ഉണ്ട്.
എസ്ബിഐ ശാഖ വഴി അല്ലെങ്കിൽ യോനോ എസ്ബിഐ, യോനോ ലൈറ്റ് മൊബൈൽ ആപ്പുകൾ, എസ്ബിഐ ഇൻ്റർനെറ്റ് ബാങ്കിംഗ് (INB) എന്നിവ വഴി ഉപഭോക്താക്കൾക്ക് നിക്ഷേപിക്കാം. 444 ദിവസത്തെ കാലയളവ് തിരഞ്ഞെടുക്കുകയാണെങ്കിൽ, ബാങ്ക് ഓട്ടോമാറ്റിക്കലി ഈ സ്കീം തിരഞ്ഞെടുക്കും.
ഹ്രസ്വകാല സമ്പാദ്യത്തിനുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് അമൃത് വൃഷ്ടി യോജന. പ്രത്യേകിച്ചും 444 ദിവസത്തെ കാലയളവ് കണക്കിലെടുക്കുമ്പോൾ. എന്നിരുന്നാലും, പലിശ നിരക്ക് പുതുക്കാനുള്ള ഓപ്ഷൻ ഇല്ലാത്തതിനാൽ ദീർഘകാല നിക്ഷേപത്തിന് ഈ സ്കീം അനുയോജ്യമല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
