സ്ഥിര നിക്ഷേപങ്ങൾ ഉയർന്ന പലിശ നിരക്കോടെ ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡി വാഗ്ദാനം ചെയ്യുന്നു. സാധാരണ പൗരൻമാർക്കും, മുതിർന്ന പൗരൻമാർക്കും, സൂപ്പർ സീനിയർ പൗരൻമാർക്കും വ്യത്യസ്ത പലിശ നിരക്കുകളാണ് ഓരോ എഫ്.ഡിയും നൽകുന്നത്. സാധാരണയായി 7 ദിവസം മുതൽ 10 വർഷം വരെ സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി വരുന്നത്. ചില ബാങ്കുകൾ ഹ്രസ്വ കാലത്തേക്ക് പ്രത്യേക എഫ്.ഡി സ്കീമുകളും വാഗ്ദാനം ചെയ്യുന്നു.
പരിമിത കാലത്തേക്ക് മാത്രം നിക്ഷേപിക്കുന്ന പ്രത്യേക എഫ്.ഡികൾ ഉയർന്ന പലിശ നിരക്കാണ് നൽകുന്നത്. എസ്.ബി.ഐയുടെ അമൃത് വൃഷ്ടി, അമൃത് കലഷ് സ്കീമുകൾ ഇത്തരം പ്രത്യേക എഫ്.ഡിയിൽ ഉൾപ്പെടുന്നു. ഇവ യഥാക്രമം 444 ദിവസത്തേയും 400 ദിവസത്തേയും കാലാവധിയിലേക്ക് നിക്ഷേപിക്കുന്നത്. ഈ സ്കീമുകളിൽ 5 ലക്ഷം രൂപയോ 8 ലക്ഷം രൂപയോ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് എത്ര രൂപ ലഭിക്കുമെന്ന് പരിശോധിക്കാം;
എസ്.ബി.ഐ അമൃത് വൃഷ്ടി 444-ദിവസ എഫ്.ഡി
എസ്.ബി.ഐ അമൃത് വൃഷ്ടി സ്കീം 444 ദിവസത്തെ സ്ഥിര നിക്ഷേപ പദ്ധതിയാണ്. ഹ്രസ്വകാലത്തെ നിക്ഷേപമായതിനാൽ ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്രത്യേക എഫ്.ഡിയിൽ നിങ്ങൾക്ക് കുറഞ്ഞത് 1,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. കൂടാതെ, പ്രതിമാസ, ത്രൈമാസ, അല്ലെങ്കിൽ അർദ്ധ വാർഷിക രീതിയിൽ പലിശ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്. ഇവിടെ സാധാരണ പൗരന്മാർക്ക് 7.25 ശതമാനവും മുതിർന്ന പൗരൻമാർക്ക് 7.75 ശതമാനവുമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.
എസ്.ബി.ഐ അമൃത് കലഷ് 400 ദിവസത്തെ എഫ്ഡി
എസ്.ബി.ഐ 400 ദിവസത്തേക്ക് നൽകുന്ന പ്രത്യേക എഫ്.ഡി സ്കീമാണ് അമൃത് കലഷ്. ഇവിടെ സാധാരണ പൗരന്മാർക്ക് പ്രതിവർഷം 7.10 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 7.60 ശതമാനം നിരക്കും വാഗ്ദാനം ചെയ്യുന്നു. 2023 ഏപ്രിൽ 12 മുതലാണ് പദ്ധതി പ്രാബല്യത്തിൽ വന്നത്.
5 ലക്ഷം, 8 ലക്ഷം എന്നിങ്ങനെ ഈ രണ്ട് എഫ്.ഡിയിലും നിക്ഷേപിച്ചാൽ സാധാരണ പൗരൻമാർക്കും മുതിർന്ന പൗരൻമാർക്കും നേട്ടം എത്രയാണ്. ഏത് സ്കീമാണ് മികച്ചത്?

എസ്.ബി.ഐ അമൃത് വൃഷ്ടി എഫ്.ഡി: 5 ലക്ഷം രൂപ നിക്ഷേപം
444 ദിവസത്തേക്ക് ഈ സ്കീമിൽ 5 ലക്ഷം നിക്ഷേപിച്ചാൽ സാധാരണ പൗരന്മാർക്ക് ലഭിക്കുന്ന മൊത്തം പലിശ 45,667 രൂപയാണ്. അതായത് 444 ദിവസം കൊണ്ട് മൊത്തം നേട്ടം 5,45,667 രൂപയാണ്.
ഇതേ തുക മുതിർന്ന പൗരൻമാർ 444 ദിവസത്തേക്ക് അമൃത് വൃഷ്ടിയിൽ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാൽ പലിശയിനത്തിൽ 48,935 രൂപ ലഭിക്കും. മൊത്തം നേട്ടം 5,48,935 രൂപയായിരിക്കും.
എസ്.ബി.ഐ അമൃത് വൃഷ്ടി എഫ്.ഡി: 8 ലക്ഷം രൂപ നിക്ഷേപം
സാധാരണ പൗരന്മാർ ഈ എഫ്.ഡിയിൽ 8 ലക്ഷം നിക്ഷേപിച്ചാൽ 444 ദിവസത്തെ കാലാവധി പൂർത്തിയാവുമ്പൾ നിങ്ങൾക്ക് ലഭിക്കുന്ന തുക 8,73,068 രൂപയാണ്. അതായത് പലിശയിനത്തിൽ 73,068 രൂപ ലഭിക്കും.
ഇതേ കാലാവധിയിൽ മുതിർന്ന പൗരൻമാർ 8 ലക്ഷം നിക്ഷേപിച്ചാൽ പലിശ മാത്രം 78,296 രൂപയായിരിക്കും. അതായത് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം തുക 8,78,296 രൂപയാണ്.
എസ്.ബി.ഐ അമൃത് കലഷ് എഫ്.ഡി: 5 ലക്ഷം രൂപ നിക്ഷേപം
400 ദിവസത്തെ ഈ പ്രത്യേക എഫ്.ഡിയിൽ 5 ലക്ഷം നിക്ഷേപിച്ചാൽ പലിശയിനത്തിൽ സാധാരണ പൗരൻമാർക്ക് ലഭിക്കുന്നത് 40,088 രൂപയാണ്. അതായത് നിങ്ങൾക്ക് ലഭിക്കുന്ന മെച്യൂരിറ്റി തുക 5,40,088 രൂപയാവും.
ഇതേ സ്കീമിൽ മുതിർന്ന പൗരന്മാർ 5 ലക്ഷം നിക്ഷേപിച്ചാൽ പലിശ മാത്രം 43,002 രൂപയാവും. അതായത് മെച്യൂരിറ്റി തുകയായി ലഭിക്കുന്നത് 5,43,002 രൂപയാണ്.
എസ്.ബി.ഐ അമൃത് കലഷ് എഫ്.ഡി: 8 ലക്ഷം രൂപ നിക്ഷേപം
സാധാരണ പൗരന്മാർ 400 ദിവസത്തെ ഈ പ്രത്യേക എഫ്.ഡിയിൽ 8 ലക്ഷം നിക്ഷേപിച്ചാൽ പലിശയായി 64,142 രൂപ നേടാം. ഇവിടെ മെച്യൂരിറ്റി തുകയായി 8,64,142 രൂപ ലഭിക്കും.
400 ദിവസത്തെ എഫ്.ഡിയിൽ മുതിർന്ന പൗരന്മാർ 8 ലക്ഷം നിക്ഷേപിച്ചാൽ പലിശയായി 68,804 രൂപയും മെച്യൂരിറ്റി തുകയായി 8,68,804 രൂപയും ഉറപ്പാക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
