സ്ഥിര നിക്ഷേപം ഉപയോഗപ്പെടുത്തുന്നവരാണെങ്കിൽ മികച്ച നിരക്കിൽ നിക്ഷേപിക്കാൻ സാധിക്കുന്ന സമയമാണിത്. ആർബിഐ റിപ്പോ നിരക്ക് ഉയർത്താത്ത സാഹചര്യത്തിൽ മികച്ച പലിശ നൽകുന്ന നിക്ഷേപങ്ങൾ കാലാവധിയെത്തുകയാണ്. എസ്ബിഐയുടെ ഉയർന്ന പലിശ നൽകുന്ന സ്ഥിര നിക്ഷേപം ഈ സ്വാതന്ത്യദിനത്തിൽ കാലാവധിയെത്തും. ഈ കാലയളവിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിക്ഷേപകർക്ക് മികച്ച പലിശ നൽകുന്ന പൊതുമേഖലാ ബാങ്കുകളെ ഒന്ന് പരിചയപ്പെടാം.
ബാങ്ക് ഓഫ് ഇന്ത്യ
പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും ഉയർന്ന പലിശ നൽകുന്നത് ബാങ്ക് ഓഫ് ഇന്ത്യയാണ്. ജൂലായ് 28 നാണ് ബാങ്ക് ഓഫ് ഇന്ത്യ അവസാനമായി പലിശ നിരക്ക് പുതുക്കിയത്. മണ്‍സൂണ്‍ ഡെപ്പോസിറ്റ് എന്ന പേരില്‍ 400 ദിവസ കാലാവധിയുള്ള പുതിയ നിക്ഷേപം ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ചിരുന്നു. റെഗുലര്‍ നിക്ഷേപകര്‍ക്ക് 3 ശതമാനം മുതല്‍ 7.25 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്.
400 ദിവസ കാലാവധിയില്‍ 7.35 ശതമാനം എന്ന ഉയര്‍ന്ന പലിശ ലഭിക്കും. എല്ലാ നിക്ഷേപങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. 400 ദിവസത്തേക്ക് 7.85 ശതമാനം പലിശ ലഭിക്കും. 3 വര്‍ഷത്തിന് മുകളിലുള്ള കാലയളവില്‍ 0.75 ശതമാനം അധിക നിരക്കാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുക.

പഞ്ചാബ് നാഷണല്‍ ബാങ്ക്
റെഗുലര്‍ നിക്ഷേപകര്‍ക്ക് 3.50 ശതമാനം മുതല്‍ 7.25 ശതമാനം വരെയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് റെഗുലര്‍ നിക്ഷേപകര്‍ക്ക് നല്കുന്ന പലിശ നിരക്ക്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 80 വയസിന് മുകളില്‍ പ്രായമുള്ള നിക്ഷേപകര്‍ക്കും ബാങ്ക് വ്യത്യസ്ത പലിശ നിരക്ക് നല്‍കും. 60 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് 4 ശതമാനം മുതല്‍ 7.75 ശതമാനം പലിശ ലഭിക്കും.
80 വയസിന് മുകളില്‍ പ്രായമുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 4.30 ശതമാനം മുതല്‍ 8.05 ശതമാനം വരെ പലിശ ലഭിക്കും. 444 ദിവസം കാലാവധിയുള്ള പ്രത്യേക സ്ഥിര നിക്ഷേപത്തിനാണ് ഉയര്‍ന്ന പലിശ ലഭിക്കുന്നത്. റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 8.05 ശതമാനം പലിശയും ലഭിക്കും.
കാനറ ബാങ്ക്
കാനറ ബാങ്കില്‍ കോളബില്‍, നോണ്‍ കോളബില്‍ എന്നിങ്ങനെ 2 തരം സ്ഥിര നിക്ഷേപം ലഭിക്കും. 4 ശതമാനം മുതല്‍ 7.25 ശതമാനം വരെയാണ് കോളബില്‍ സ്ഥിര നിക്ഷേപത്തിന് റെഗുലര്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 0.50 ശതമാനം അധിക നിരക്കും 80 വയസിന് മുകളില്‍ പ്രായമുള്ള നിക്ഷേപകര്‍ക്ക് 0.60 ശതമാനം അധിക നിരക്കും ലഭിക്കും.
ബാങ്ക് ഓഫ് ബറോഡ
മികച്ച പലിശ നല്കുന്ന പൊതുമേഖലാ ബാങ്കുകളില്‍ നാലാം സ്ഥാനമാണ് ബാങ്ക് ഓഫ് ബറോഡയ്ക്ക്. റെഗുലര്‍ നിക്ഷേപകര്‍ക്ക് 3 ശതമാനം മുതല്‍ 7.25 ശതമാനം വരെ പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്ക്ക് 3.50 ശശതമാനം മുതല്‍ 7.75 ശതമാനം വരെ പലിശ ലഭിക്കും.
2 മുതൽ 3 വർഷത്തേക്ക് റെഗുലർ നിക്ഷേപകർക്ക് 7.05 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനം പലിശയും ലഭിക്കും. 399 ദിവസത്തേക്കുള്ള ബറോഡ തിരംഗ പ്ലസ് നിക്ഷേപത്തിനാണ് റെഗുലർ നിക്ഷേപകർക്ക് 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയും നൽകുന്നത്.
എസ്ബിഐ സ്ഥിര നിക്ഷേപം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മുതിർന്ന പൗരന്മാർക്ക് ഏറ്റവും ഉയർന്ന പലിശ ലഭിക്കുന്നത് അമൃത് കലാശ് സ്ഥിര നിക്ഷേപം വഴിയാണ്. 400 ദിവസ കാലാവധിയുള്ള പ്രത്യേക സ്ഥിര നിക്ഷേപമാണ് അമൃത് കലാശ്. 400 ദിവസത്തേക്ക് മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശ ലഭിക്കും. 5 വർഷത്തിനും 10 വർഷത്തിനും ഇടയിൽ 7.50 ശതമാനം പലിശയും നേടാം.
റെഗുലർ നിക്ഷേപകർക്ക് 3 ശതമാനം മുതൽ 7.10 ശതമാനം പലിശാണ് എസ്ബിഐ നൽകുന്നത്. അമൃത് കലാശ് പദ്ധതി ഓഗസ്റ്റ് 15ന് അവസാനിക്കും. മികച്ച പലിശ നേടാൻ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി നിക്ഷേപിക്കണം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications