രാജ്യത്തെ മുന്‍നിര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉടമകളുടെ സര്‍വീസ് ചാര്‍ജുകള്‍ പുതുക്കി നിശ്ചയിച്ചു.
രാജ്യത്തെ മുന്‍നിര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉടമകളുടെ സര്‍വീസ് ചാര്‍ജുകള്‍ പുതുക്കി നിശ്ചയിച്ചു. എടിഎമ്മുകളില്‍ നിന്നുള്ള പണം പിന്‍വലിക്കലുകള്‍ക്കും, ചെക്ക്ബുക്കുകള്‍ക്കും, പണം അയക്കുന്നതിനും ഒപ്പം മറ്റ് സാമ്പത്തിക ഇതര ഇടപാടുകള്‍ക്കും പുതുക്കിയ ചാര്‍ജുകള്‍ ബാധകമാകുമെന്ന് എസ്ബിഐ അറിയിച്ചു. 2021 ജൂലൈ 1 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും.
പണം പിന്‍വലിക്കലുകള്‍
നാല് സൗജന്യ പിന്‍വലിക്കല്‍ പരിധി കഴിഞ്ഞാല്‍ ബാങ്ക് ചാര്‍ജ് ഈടാക്കും. ബാങ്കിന്റെ ശാഖയില്‍ നിന്നുള്ള പിന്‍വലിക്കലുകളും ബാങ്ക് എടിഎമ്മുകളിലെ പിന്‍വലിക്കലും ഉള്‍പ്പെടെയാണിത്. ബാങ്കില്‍ നിന്നോ എടിഎമ്മുകളില്‍ നിന്നോ നടത്തുന്ന അത്തരം പണം പിന്വലിക്കലുകള്ക്കള് ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് ചാര്‍ജായി ഈടാക്കുന്നത്.
സാമ്പത്തിക ഇതര ഇടപാടുകള്‍
എസ്ബിഐ ശാഖകളിലോ എസ്ബിഐ ഇതര ബാങ്ക് ശാഖകളിലോ ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ നടത്തുന്ന സാമ്പത്തികേതര ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകളൊന്നും തന്നെ ഈടാക്കുകയില്ല. ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് ട്രാന്‍സ്ഫര്‍ ഇടപാടുകളും സൗജന്യമായിരിക്കും.
നാല് സൗജന്യ പിന്‍വലിക്കല്‍ പരിധി കഴിഞ്ഞാല്‍ പിഴ
എസ്ബിഐയുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം എടിഎമ്മുകളില്‍ നിന്നും ശാഖകളില്‍ നിന്നുമുള്‍പ്പെടെയുള്ള നാല് സൗജന്യ പണം പിന്‍വലിക്കല്‍ പരിധി പിന്നിട്ട് കഴിഞ്ഞാല്‍ ബാങ്ക് ചാര്‍ജുകള്‍ ഈടാക്കുന്നതാണ്. എസ്ബിഐ എടിഎമ്മുകളില്‍ നിന്നും സ്ബിഐ ഇതര എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിച്ചാലും 15 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് ചാര്‍ജ്.
ചെക്ക് ബുക്കുകള്‍
ഒരു സാമ്പത്തിക വര്‍ഷത്തില്‍ ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് 10 ചെക്ക് ലീവ്സുകളായി സൗജന്യമായി എസ്ബിഐ അനുവദിക്കുന്നത്. അതിന് ശേഷം 10 ലീവ്സ് ചെക്ക് ബുക്കിന് 40 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുക ഈടാക്കും. 25 ലീവ്സുകളുള്ള ചെക്ക് ബുക്ക് ആണെങ്കില്‍ 75 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് നല്‍കേണ്ടത്. എമര്‍ജന്‍സി ചെക്ക് ബുക്കിന് 50 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് ഈടാക്കുന്നത്. 10 ചെക്ക് ലീവ്സുകള്‍ ഉള്ളതായിരിക്കും ചെക്ക് ബുക്ക്. മുതിര്‍ന്ന പൗരന്മാരെ ചെക്ക് ബുക്കുകളുടെ ഈ സര്‍വീസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
എന്താണ് ബിസ്ബിഡി അക്കൗണ്ട് ?
ഇനി എന്താണ് ഈ ബിസ്ബിഡി അക്കൗണ്ട് എന്നാവും നിങ്ങളില്‍ ചിലരെങ്കിലും ചിന്തിക്കുന്നത്. സീറോ ബാലന്‍സ് സേവിംഗ്സ് അക്കൗണ്ട് എന്നാണ് എസ്്ബിഐ ബിഎസ്ബിഡി അക്കൗണ്ട് പൊതുവേ അറിയപ്പെടുന്നത്. അധിക ചാര്ജുകളുടേയോ ഫീകളുടേയോ ബാധ്യതകളില്ലാതെ സാമ്പത്തികമായി താഴേത്തട്ടിലുള്ള ജനങ്ങളില്‍ സമ്പാദ്യശീലം പ്രോത്സാഹിക്കുവാനാണ് സീറോ ബാലന്‍സ് സേവിംഗ്സ് അക്കൗണ്ട് സംവിധാനം ആരംഭിച്ചത്. സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് നല്കി വരുന്ന അതേ പലിശ നിരക്കാണ് സീറോ ബാലന്‍സ് സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്കും എസ്ബിഐ നല്കി വരുന്നത്.
മറ്റ് ചാര്‍ജുകള്‍
സീറോ ബാലന്‍സ് സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്കായി ബേസിക് റുപ്പേ എടിഎം കം ഡെബിറ്റ് കാര്‍ഡ് സൗജന്യമായി ബാങ്ക് ഇഷ്യൂ ചെയ്യും. അതിനായി വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജുകള്‍ ഈടാക്കുകയുമില്ല. പ്രവര്‍ത്തന രഹിതമായി കിടക്കുന്ന അക്കൗണ്ടുകള്‍ സക്രിയമാക്കുവാന്‍ ബാങ്ക് പിഴകളൊന്നും ഈടാക്കുന്നില്ല. ഒപ്പം അക്കൗണ്ട് അവസാനിപ്പിക്കുമ്പോഴുള്ള ചാര്‍ജുകളും സീറോ ബാലന്‍സ് സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ നല്‍കേണ്ടതില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
