എടിഎമ്മുകളില്‍ നിന്നും ബാങ്ക് ശാഖകളില്‍ നിന്നുമുള്ള പണം പിന്‍വലിക്കലുകളുടെ സര്‍വിസ് ചാര്‍ജുകള്‍ പുതുക്കി നിശ്ചയിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ).
എടിഎമ്മുകളില്‍ നിന്നും ബാങ്ക് ശാഖകളില്‍ നിന്നുമുള്ള പണം പിന്‍വലിക്കലുകളുടെ സര്‍വിസ് ചാര്‍ജുകള്‍ പുതുക്കി നിശ്ചയിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ചെക്ക്ബുക്ക്, പണ കൈമാറ്റം, മറ്റ് സാമ്പത്തീക ഇതര ഇടപാടുകള്‍ എന്നിവയുടെ നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് എസ്ബഐയുടെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. 2021 ജൂലൈ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റു(ബിഎസ്ബിഡി)കള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുന്നത്.

സീറോ ബാലന്‍സ് അക്കൗണ്ട് എന്നാണ് എസ്ബിഐ ബിഎസ്ബിഡി അക്കൗണ്ടുകള്‍ അറിയപ്പെടുന്നത്. സമൂഹത്തിലെ സാമ്പത്തീകമായ ദുര്ബലവിഭാഗത്തിലുള്ളവരെ ലക്ഷ്യമിട്ടുള്ളവയാണ് സീറോ ബാലന്‍സ് അക്കൗണ്ടുകള്‍. സാധാരണ സേവിംഗ്സ് അക്കൗണ്ടുകളുടെ അതേ പലിശ നിരക്കാണ് സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
ഒരു മാസത്തില്‍ നാല് തവണ അധിക നിരക്കുകള്‍ ഇല്ലാതെ സൗജന്യമായി പണം പിന്‍വലിക്കുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. സൗജന്യ ഇടപാടുകള്‍ക്കുള്ള നിശ്ചിത പരിധി കടന്നാല്‍ തുടര്‍ന്നുള്ള ഓരോ പിന്‍വലിക്കലുകള്‍ക്കും ബാങ്ക് ചാര്‍ജ് ഈടാക്കും. ബാങ്ക് ശാഖകളില്‍ നിന്നായാലും എടിഎമ്മുകളില്‍ നിന്നായാലും ഈ ചാര്‍ജുകള്‍ ബാധകമാണ്. 15 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് ഓരോ പണ പിന്‍വലിക്കലുകള്‍ക്കും ഈടാക്കുന്ന നിരക്ക്.
എസ്ബിഐ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് എടിഎമ്മുകളില്‍ നിന്നും ബാങ്ക് ശാഖയില്‍ നിന്നുമായി 4 സൗജന്യ പണ പിന്‍വലിക്കലുകളാണ് ബാങ്ക് അനുവദിച്ചിട്ടുള്ളത്. ഈ സൗജന്യ പരിധിയ്ക്ക് ശേഷമുള്ള ഓരോ ഇടപാടുകള്‍ക്കും ബാങ്ക് 15 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുക ചാര്‍ജായി ഈടാക്കും. അക്കൗണ്ട് ഉടമയുടെ ശാഖയിലെ പിന്‍വലിക്കലുകള്‍ക്കും എസ്ബിഐ എടിഎമ്മുകളില്‍ നിന്നും എസ്ബിഐ ഇതര എടിഎമ്മുകളില്‍ നിന്നുമുള്ള പിന്‍വലിക്കലുകള്‍ക്കും ചാര്‍ജ് ബാധകമാണ്.
ബിസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സാമ്പത്തീക വര്‍ഷത്തില്‍ 10 ചെക്ക് ലീഫുകളാണ് എസ്ബിഐ സൗജന്യമായി നല്‍കുന്നത്. അതിന് ശേഷം ചെക്ക് നല്‍കുന്നതിന് ബാങ്ക് നിശ്ചിത നിരക്ക് ചാര്‍ജ് ഈടാക്കും. 10 ലീഫുള്ള ചെക്ക് ബുക്കിന് 40 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയും, 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയുമാണ് ചാര്‍ജായി ഈടാക്കുക. എമര്‍ജന്‍സി ചെക്ക് ബുക്കിന് 50 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് ഈടാക്കുക. 10 ലീഫുകളാണ് അതിലുണ്ടാവുക.
മുതിര്‍ന്ന പൗരന്മാര്ക്ക് ചെക്ക് ബുക്കുകളുടെ ഈ സര്‍വീസ് ചാര്‍ജ് ബാധകമല്ല.
എസ്ബിഐയുടേതോ, എസ്ബിഐ ഇതര ബാങ്കുകളുടേതോ ശാഖയില്‍ നടത്തുന്ന സാമ്പത്തികേതര ഇടപാടുകള്‍ക്ക് ചാര്‍ജുകളൊന്നും ഈടാക്കുകയില്ല.
അതേ സമയം കോവിഡ് സാഹചര്യത്തില്‍ ഹോം ബ്രാഞ്ചില്‍ അല്ലാതെ മറ്റ് ശാഖകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക എസ്ബിഐ ഉയര്‍ത്തിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
