സ്ഥിര നിക്ഷേപങ്ങൾ സുരക്ഷിത സമ്പാദ്യ ഓപ്ഷനുകളാണ്. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും ഒറ്റത്തവണയായി നിക്ഷേപിച്ച് അതിൽ നിന്നും നിശ്ചിത വരുമാനം ഉറപ്പാക്കാൻ സാധിക്കുന്ന നിക്ഷേപങ്ങളാണ് എഫ്ഡി അഥവാ സ്ഥിരനിക്ഷേപങ്ങൾ. വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ഥിരമായ വരുമാനം വാഗ്ദാനം ചെയ്യുന്ന എഫ്ഡികളുടെ പലിശ നിരക്കിൽ സമീപകാലത്തായി പരിഷ്കാരങ്ങൾ സംഭവിച്ചിട്ടുണ്ട്. ആർബിഐ റിപ്പോ നിരക്ക് കുറച്ചതിനെ തുടർന്നാണ് രാജ്യത്തെ എല്ലാ ബാങ്കുകളും എഫ്ഡി പലിശ നിരക്ക് കുറച്ചത്.
എങ്കിലും ചില ബാങ്കുകൾ ഉയർന്ന പലിശ നൽകുന്ന പ്രത്യേക എഫ്‌ഡി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളിൽ നിലവിൽ 444 ദിവസത്തെ പ്രത്യേക എഫ്‌ഡിയുണ്ട്. ഈ 444 ദിവസത്തെ എഫ്‌ഡികളിൽ 6.25 ലക്ഷം രൂപയും 7.25 ലക്ഷം രൂപയും നിക്ഷേപിച്ചാൽ എത്ര രൂപ മെച്യൂരിറ്റി തുകയായി ലഭിക്കും? ഓരോ ബാങ്ക് എഫ്ഡിയിലെയും കണക്കുകൾ പരിശോധിക്കാം...
എന്താണ് പ്രത്യേക എഫ്ഡി?
സാധാരണ എഫ്ഡികളേക്കാൾ ഉയർന്ന പലിശ നിരക്കിൽ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന എഫ്ഡികളാണിത്. ഒരു പ്രത്യേക കാലയളവിലേക്കായിരിക്കും ഇത്തരം എഫ്ഡികൾ നിലനിൽക്കുന്നത്. ഉയർന്ന പലിശ ലഭിക്കുന്നതിനാൽ പലപ്പോഴും ആളുകൾ ഈ സ്കീമുകളെ ആശ്രയിക്കുന്നു. ഹ്രസ്വകാലത്തിനുള്ളിൽ മികച്ച വരുമാനം ഇത്തരം പ്രത്യേക എഫ്ഡികൾ നൽകുന്നു.
ഓരോ എഫ്ഡിയും അവയുടെ പലിശ നിരക്കും മുകളിൽ പറഞ്ഞ പ്രകാരമുള്ള നിക്ഷേപത്തിലൂടെ ലഭിക്കുന്ന മെച്യൂരിറ്റി തുകയും അറിയാം....
1. എസ്ബിഐ 'അമൃത് വൃഷ്ടി' സ്കീം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 444 ദിവസത്തെ കാലവാധിയിൽ അവതരിപ്പിക്കുന്ന പ്രത്യേക എഫ്ഡി സ്കീമാണ് അമൃത് വൃഷ്ടി പദ്ധതി. ഇവിടെ സാധാരണ പൗരന്മാർക്ക് 6.85 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ പലിശ പ്രകാരം സാധാരണ നിക്ഷേപകർ 6.25 ലക്ഷം, 7.25 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാൽ കാലാവധി അവസാനിക്കുമ്പോൾ എത്ര രൂപ മെച്യൂരിറ്റിയായി ലഭിക്കും?
- 6.25 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 6,78,831.03 രൂപയാണ്. അതായത് പലിശ മാത്രം ഏകദേശം 53,831.03 രൂപ ഉറപ്പാക്കാം.
- 7.25 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ 7,87,443.99 രൂപ മെച്യൂരിറ്റി തുകയായി ലഭിക്കും. അതായത് പലിശ മാത്രം ഏകദേശം 62,443.99 രൂപ ലഭിക്കുന്നു.

2. BoB 'സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ്' സ്കീം
ബാങ്ക് ഓഫ് ബറോഡ 444 ദിവസത്തെ പ്രത്യേക എഫ്ഡി സ്കീമായ സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം വാഗ്ദാനം ചെയ്യുന്നു. ഈ സ്കീമിൽ സാധാരണ നിക്ഷേപകർക്ക് 7 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ പലിശ കണക്കാക്കിയാൽ 6. 25 ലക്ഷം, 7. 25 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാൽ എത്ര രൂപ മെച്യൂരിറ്റിയായി ലഭിക്കും സാധാരണ നിക്ഷേപകർക്ക് ലഭിക്കും?
- 6.25 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ നിക്ഷേപകന് 6,80,049.67 രൂപ മെച്യൂരിറ്റിയിനത്തിൽ ലഭിക്കും. മൊത്തം പലിശ മാത്രം ഏകദേശം 55,049.67 രൂപയായിരിക്കും.
- 7.25 ലക്ഷം രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന മെച്യൂരിറ്റി തുക 7,88,857.62 രൂപയായിരിക്കും. പലിശയിനത്തിൽ ലഭിക്കുന്നത് ഏകദേശം 63,857.62 രൂപയാണ്.
3. ഇന്ത്യൻ ഓവർസീസ് ബാങ്ക് എഫ്ഡി
ഇന്ത്യൻ ഓവർസീസ് ബാങ്ക് 444 ദിവസത്തെ പ്രത്യേക എഫ്ഡി വാഗ്ദാനം ചെയ്യുന്നു. ഈ സ്കീമിൽ സാധാരണ നിക്ഷേപകർക്ക് 7.10 ശതമാനം പലിശ ലഭിക്കും. 6.25 ലക്ഷം, 7.25 ലക്ഷം എന്നിങ്ങനെ ഈ സ്കീമിൽ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ നിക്ഷേപകന് എത്ര രൂപ ഉറപ്പാക്കാം?
- 6.25 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ പലിശ മാത്രം 55,863.07 രൂപ ലഭിക്കും. അതായത് ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 6,80,863.07 രൂപയായിരിക്കും.
- 7.25 ലക്ഷം രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം പലിശ മാത്രം 64,801.16 രൂപയായിരിക്കും. അതായത് ഈ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 789801.16 രൂപയാണ്.
എയർ ഇന്ത്യ വിമാനാപകടം: 1,000 കോടി വരെ ഇൻഷുറൻസ് ക്ലെയിം ചെയ്യുമോ? എങ്ങനെ കണക്കാക്കാം..?
4. ഇന്ത്യൻ ബാങ്കിൻ്റെ പ്രത്യേക എഫ്ഡി
444 ദിവസത്തെ പ്രത്യേക എഫ്ഡി സ്കീം ഇന്ത്യൻ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഈ സ്കീമിൽ സാധാരണ നിക്ഷേപകർക്ക് 7.15 ശതമാനം പലിശയാണ് ഈ ബാങ്ക് നൽകുന്നത്. ഈ എഫ്ഡിയിൽ 6.25 ലക്ഷം, 7.25 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകന് എത്ര രൂപ മെച്യൂരിറ്റി ഉറപ്പാക്കാം?
- 6.25 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഈ കാലയളവിൽ 56,270.06 രൂപ പലിശയിനത്തിൽ ലഭിക്കുന്നത്. ഇവിടെ മൊത്തം മെച്യൂരിറ്റി തുക 6,81,270.06 രൂപയായിരിക്കും.
- 7.25 ലക്ഷം രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം പലിശ മാത്രം 65273.27 രൂപയായിരിക്കും. അതായത് ഈ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 790273.27 രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
